കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ഗാനം വൈറല്‍! 'അബ് ഹോഗയാ ന്യായ്'.. വീഡിയോ

  • By
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വീഡിയോ ഗാനം പുറത്ത്. പ്രശസ്ത ബോളിവുഡ് ഗാനരചയിതാവായ ദാവേദ് അക്തറാണ് ഗാനത്തിന് വരികള്‍ ഒരുക്കിയത്. അബ് ഹോഗാ ന്യായ് എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. 60 സെക്കന്‍റാണ് വീഡിയോയുടെ ദൗര്‍ഘ്യം.

congresssong

ബിജെപിയുടെ പൊള്ള വാഗ്ദാനങ്ങളെ പൊളിച്ചടുക്കുന്നുണ്ട് വീഡിയോയില്‍. നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയവയും വീഡിയോയില്‍ ചര്‍ച്ചയാവുന്നുണ്ട്. മേം ഹീ തോ ഹിന്ദുസ്ഥാന്‍ ഹൂം എന്ന വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പൂര്‍ണമായും ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

<strong>'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ" title="'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"" />'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"

രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചാണ് പൂര്‍ണമായും വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പാര്‍ട്ടി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രചരണ രംഗത്തേക്ക് കടക്കുന്നത്.

<strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം</strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം

12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാക്കി നിര്‍ത്തുക എന്നതാണ് അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.

English summary
ab hogaya nyay congress campaign video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X