കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരയ്ക്ക് ശേഷം 'ബുദ്ധനെ ചിരിപ്പിച്ച' വീരന്‍, നെഹ്‌റുവിന് ശേഷം റെക്കോര്‍ഡിട്ട പ്രധാനമന്ത്രി...

Google Oneindia Malayalam News

ബിജെപിയുടെ ചരിത്രത്തില്‍ വാജ്‌പേയിയെ പോലെ രേഖപ്പെടുത്തപ്പെടേണ്ട മറ്റൊരു
മനുഷ്യന്‍ ഉണ്ടാകില്ല. ഹിന്ദുത്വരാഷ്ട്രീയം ആത്മാവില്‍ കൊണ്ടുനടന്ന
വാജ്‌പേയി, അതിനപ്പുറം ഒരു സഹൃദയനായും വിലയിരുത്തപ്പെട്ടു. ഒരു കവി കൂടി ആയിരുന്നു അദ്ദേഹം.

അതിനും എല്ലാം അപ്പുറം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ വാജ്‌പേയിക്കുള്ളത്
നിര്‍ണായക സ്ഥാനമാണ്. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം മുതല്‍ അങ്ങോട്ട്
പറയാന്‍ ഏറെയുണ്ട് അദ്ദേഹത്തിന്‍ ഭരണ നേട്ടങ്ങള്‍.

ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി

ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി പദവിയില്‍
എത്തിയ ബിജെപി നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയി എന്ന എബി വാജ്‌പേയി.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും ഒരു ശക്തികേന്ദ്രമാവില്ലെന്ന്
കരുതിയിരുന്ന ഒരു പാര്‍ട്ടിയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതില്‍
വാജ്‌പേയി വഹിച്ച പങ്ക് ചെറുതൊന്നും അല്ല.

മൂന്ന് തവണ പ്രധാനമന്ത്രി

മൂന്ന് തവണ പ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ എത്തിയവര്‍ തന്നെ ചുരുക്കം പേരാണ്. എന്നാല്‍ മൂന്ന് തവണയാണ് എവി വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ രണ്ട് തവണയും അദ്ദേഹത്തിന്
കാലാവധി തികയ്ക്കാന്‍ സാധിച്ചില്ല എന്നത് വേറെ കാര്യം.

നെഹ്‌റുവിന് ശേഷം

നെഹ്‌റുവിന് ശേഷം

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ആരും തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രി
പദവിയില്‍ എത്തിയിരുന്നില്ല. ആ റെക്കോര്‍ഡ് തകര്‍ത്തതും എവി വാജ്‌പേയി
ആയിരുന്നു. 1998 ലും 199ലും അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്തു. പിന്നീട് മന്‍മോഹന്‍സിങും ഇതേ റെക്കോര്‍ഡിന്റെ ഭാഗമായി.

ആണവ കരാര്‍

ആണവ കരാര്‍

പാകിസ്താനുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലം. അമേരിക്ക
പാകിസ്താന് ഒപ്പം നിന്നിരുന്ന കാലം. അങ്ങനെ ഒരു കാലത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച് ഒരു ആണവ പരീക്ഷണം നടത്തിയത് വാജ്‌പേയിയുടെ
കാലത്തായിരുന്നു. ഒരുപാട് വിലക്കുകള്‍ അതിന്റെ പേരില്‍ ഇന്ത്യക്ക്
നേരിടേണ്ടി വന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം ആണ്.

ബുദ്ധന്‍ വീണ്ടും ചിരിച്ചു

ബുദ്ധന്‍ വീണ്ടും ചിരിച്ചു

ചിരിക്കുന്ന ബുദ്ധന്‍ എന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ആണവ
പരീക്ഷണത്തിന്റെ രഹസ്യ കോഡ്. 1974 ല്‍ ഇന്ദിര ഗാന്ധിയുടെ കാലത്തായിരുന്നു അത് നടപ്പിലാക്കിയത്. 1998 ല്‍ വാജ്‌പേയി പ്രധാമന്ത്രി ആയിരിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഓപ്പറേഷന്‍ ശക്തി എന്നായിരുന്നു ഇതിന് പേരിട്ടിരുന്നത്. പൊഖ്രാനില്‍ ആയിരുന്നു പരീക്ഷണം നടത്തിയത്.

ആണവ ശക്തി

ആണവ ശക്തി

സ്വയം ആണവായുധം ഉണ്ടാക്കുന്ന ആറാമത്തെ രാജ്യമായി മാറുകയായിരുന്നു ഇന്ത്യ അതോടെ. അമേരിക്കയുടേയോ ഇസ്രായേലിന്റേയോ ചാരസംഘടനകള്‍ക്ക് പോലും പിടികൊടുക്കാതെ അതീവ രഹസ്യമായി നടത്തിയ ആ ആണപ പരീക്ഷണം അന്താരാഷ്ട്ര സമൂഹത്തില്‍ ഒരുപരിധിവരെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി എന്നത് അവഗണിക്കാനാവാത്ത സത്യമാണ്.

കടുത്ത ഉപരോധം

കടുത്ത ഉപരോധം

എന്നാല്‍ ആ ആണവ പരീക്ഷണത്തിന് ഇന്ത്യ കടുത്ത വില തന്നെ നല്‍കേണ്ടി വന്നു. ഇന്ത്യയുടെ ആണവ പരീക്ഷണം കഴിഞ്ഞ് ദിവസങ്ങള്‍ക്കം പാകിസ്താനും ആണവ പരീക്ഷണം നടത്തി. തുടര്‍ന്ന് അമേരിക്കയും ജപ്പാനും അടക്കമുള്ള പല അന്താരാഷ്ട്ര ഭീമന്‍മാരും ഇന്ത്യക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് ഇന്ത്യന്‍ സമ്പദ് ഘടനയെ കാര്യമായി ബാധിച്ചു.

പാകിസ്താനിലേക്ക് ഒരു ബസ്

പാകിസ്താനിലേക്ക് ഒരു ബസ്

ആണവ പരീക്ഷണത്തിന് ശേഷം ഇന്ത്യയുടെ പാകിസ്താനും തമ്മിലുള്ള ബന്ധം അത്രയേറെ വഷളായിരുന്നു. എന്നാല്‍ അതിനൊരു പ്രായശ്ചിത്തം എന്ന രീതിയില്‍ പാകിസ്താനുമായുള്ള ലാഹോര്‍ കരാര്‍ ഉണ്ടാക്കിയതും വാജ്‌പേയി തന്നെ ആയിരുന്നു. 1999 ല്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്. ദില്ലിയില്‍ നിന്ന്
ലാഹോറിലേക്ക് ഒരു ബസ് സര്‍വ്വീസിനും തുടക്കമിട്ടു. അതിന്റെ ഉദ്ഘാടന
യാത്രയില്‍ വാജ്‌പേയിയും പാകിസ്താനിലേക്ക് പോയി.

കലുഷിതം... കാര്‍ഗില്‍

കലുഷിതം... കാര്‍ഗില്‍

കലുഷിതം ആയിരുന്നു വാജ്‌പേയിയുടെ ആ കാലഘട്ടം. ലാഹോര്‍ കരാറുകൊണ്ടൊന്നും ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടില്ല. അതിനിടെ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന്‍ കാര്‍ഗില്‍ മേഖല കൈയ്യടക്കി. ഒടുവില്‍ യുദ്ധം ആസന്നമായി.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്താന് പിറകോട്ട് പോകേണ്ടി വന്നു. ആ യുദ്ധത്തിന്റെ വിജയവും വാജ്‌പേയിയുടെ പേരില്‍ തന്നെ രേഖപ്പെടുത്തപ്പെടും.

 കീഴടങ്ങിയ സംഭവം

കീഴടങ്ങിയ സംഭവം

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും തീവ്രവാദികള്‍ക്ക് മുന്നില്‍
കീഴടങ്ങേണ്ട ഗതികേടും വാജ്‌പേയിക്ക് വന്നിട്ടുണ്ട്. 1999 ലെ വിമാനറാഞ്ചല്‍
സംഭവത്തില്‍ ആയിരുന്നു അത്. കാഠ്മണ്ഡുവില്‍ നിന്ന് ദില്ലിയിലേക്ക്
വരികയായിരുന്ന വിമാനം പാക് ഭീകരര്‍ 1999 ഡിസംബറില്‍ റാഞ്ചി. ഒടുവില്‍
ഭീകരരുടെ ആവശ്യപ്രകാരം മൂന്ന് തീവ്രവാദികളെ ജയില്‍ മോചിതരാക്കിയാണ് അന്ന് വിമാനം സ്വതന്ത്രമാക്കിയത്.

English summary
AB Vajpayee's achievements includes the Pokhran nuclear test and Pakistan bus journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X