കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കൊന്നു?

Google Oneindia Malayalam News

ദില്ലി: ഇറാഖിലെ മൊസൂളില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ 39 പേരെ കൊലപ്പെടുത്തിയതായി സംശയം. താരിഖ് നൂര്‍ അല്‍ഹൂദ എന്ന കമ്പനിയിലെ നിര്‍മാണ തൊഴിലാളികളായ 40 പേരെയാണ് തീവ്രവാദികളുടെ സംഘം തട്ടിക്കൊണ്ടുപോയത്. ഇവരെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതായി സംശയിക്കുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ജോലി ചെയ്തിരുന്ന താരിഖ് നൂര്‍ അല്‍ഹൂദയിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ സൂചന ലഭിച്ചത്. അല്‍ ഹൂദയിലെ ബന്ധപ്പെട്ടവര്‍ നല്‍കിയ ബംഗ്ലാദേശ് സ്വദേശിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം കിട്ടിയതത്രെ. എന്നാല്‍ തൊഴിലാളികള്‍ കുര്‍ദിസ്ഥാനിലെ എര്‍ബിലില്‍ സുരക്ഷിതരാണ് എന്ന് കമ്പനിയുടെ മുന്‍പത്തെ മുതലാളി പറയുന്നു.

iraq

ഷിയ - സുന്നി കലാപത്തെ തുടര്‍ന്ന് തൊഴിലാളികളോട് തിരിച്ചുപോകാന്‍ കമ്പനി ആവശ്യപ്പെട്ടതായി ധാക്ക സ്വദേശിയായ ജമാ ഖാന്‍ പറഞ്ഞു. ഇവരുടെ പാസ്‌പോര്‍ട്ടുകളും കമ്പനി തിരിച്ചുകൊടുത്തത്രെ. എന്നാല്‍ മൂന്ന് വര്‍ഷത്തെ ശമ്പളവും വിമാന ടിക്കറ്റും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. 40 ഇന്ത്യക്കാരും 53 ബംഗ്ലാദേശികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

മൊസൂളില്‍ നിന്നും ഇവരെ എര്‍ബിലിലേക്ക് മാറ്റുകയായിരുന്നത്രെ. ബംഗ്ലാദേശികളുടെ സംഘം എര്‍ബിലില്‍ എത്തിയപ്പോള്‍ ഹര്‍കിത് എന്ന് പേരായ ഒരു ഇന്ത്യക്കാരനെ മാത്രമാണ് ക്യാംപില്‍ കണ്ടത്. താന്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ എന്നും കൂടെയുണ്ടായിരുന്ന 39 പേരെയും കൊന്നുകളഞ്ഞതായും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. മന്ത്രാലയത്തിന് ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം കിട്ടിയിട്ടില്ല.

ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ സുരേഷ് റെഡ്ഡി ബാഗ്ദാദിലെത്തിയിട്ടുണ്ട്. തടവിലാക്കപ്പെട്ട മുഴുവന്‍ ഇന്ത്യക്കാരെയും ജീവനോടെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പഞ്ചാബ് സ്വദേശികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഏറെയും.

English summary
Reports says 39 abducted Indians feared murdered in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X