കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുൾ കലാം;'ദി മിസൈൽ മാൻ'..അഗ്നി മുതൽ കലാം-രാജു സ്‌റ്റെന്റ്‌ വരെ...അദ്ദേഹത്തിന്റെ 5 സംഭാവനകൾ അറിയാം

Google Oneindia Malayalam News

ദില്ലി; അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ 89ാം ജൻമദിനമാണ് ഇന്ന്.1931-ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അബ്ദുൽ കലാം ജനിക്കുന്നത്. ജനകീയമായ തിരുമാനങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രപതി എന്ന് അറയപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങൾക്കും എന്നും പ്രചോദനമായി നിലകൊണ്ടിരുന്ന വ്യക്തിയാണ്.

മിസൈൽ സാങ്കേതിക വിദ്യയിലെ സംഭാവനകൾ കണക്കിലെടുത്ത് "ഇന്ത്യയുടെ മിസൈൽ മനുഷ്യൻ' എന്നാണ് കലാമിനെ വിഷശേഷിപ്പിച്ചിരുന്നത്. രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാമിന്റെ പ്രധാനപ്പെട്ട അഞ്ച് ശാസ്ത്രീയ സംഭാവനകളെ കുറിച്ച് അറിയാം.

വിപ്ലവകരമായ നേട്ടം

വിപ്ലവകരമായ നേട്ടം

ഡിആർഡിഒയിലും ഐസആർഒയിലും സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ബഹിരാകാശ, പ്രതിരോധ മേഖലകളിൽ വിപ്ലവകരമായ നേട്ടം കൊയ്തത്.
കലാമിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വികസിപ്പിച്ചത്. തദ്ദേശീയമായ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ കുറിച്ച് ഇന്ത്യ സ്വപ്നം കാണുക പോലും ചെയ്യാതിരുന്ന കാലത്തായിരുന്നു 1980 ൽ പ്രൊജക്റ്റ് ഡയറക്ടർ എന്ന നിലയിലെ 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ എസ്എല്‌വി ലോഞ്ച് ചെയ്യുന്നത്.

മിസൈലുകൾ

മിസൈലുകൾ

രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.ബാലിസ്റ്റിക് മിസൈലുകളടെ വികസനത്തിനുള്ള പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി.വിജയകരമായ എസ്‌എൽ‌വി പ്രോഗ്രാമിന് പിന്നിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഡെവിൾ, വാലിയന്റ് പദ്ധതികൾക്കും കലാം നേതൃത്വം നൽകിയിരുന്നു.

 പോഖ്റാൻ ആണവ പരീക്ഷണം

പോഖ്റാൻ ആണവ പരീക്ഷണം

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സർഫസ് ടു സർഫസ് മിസൈലുകൾ),തൃശൂല്‍, ആകാശ്‌, നാഗ്‌, എന്നിവയുടെ വിജയത്തിലും മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ് കലാം.
അന്നത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച കലാം പോഖ്‌റാൻ -2 ആണവപരീക്ഷണത്തിന് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

മികച്ച ശാസ്ത്രജ്ഞൻ

മികച്ച ശാസ്ത്രജ്ഞൻ

അക്കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച ആണവ ശാസ്ത്രജ്ഞനായി അദ്ദേഹം അറിയപ്പെട്ടു.1992 ജൂലൈ മുതൽ 1999 ഡിസംബർ വരെയുള്ള കാലയളവിൽ കലാമിന്റെ മേൽനോട്ടത്തിലുള്ള ആണവപരീക്ഷണങ്ങളാണ് ഇന്ത്യയെ ആണവ ശക്തിയായി വളരാൻ സഹായിച്ചത്. 1998-ൽ സോമ രാജു എന്ന ഒരു കാർഡിയോളജിസ്റ്റുമായി ചേർന്നുകൊണ്ട് കലാം-രാജു സ്‌റ്റെന്റ്‌ എന്ന്‌ അറിയപ്പെട്ട ചെലവു കുറഞ്ഞ കൊറോണറി സ്‌റ്റെന്റ്‌ രൂപകല്‍പന ചെയ്‌തതിലൂടെ സാധരണക്കാരന് ചെലവ് കുറഞ്ഞ രീതിയിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ,സഹായിച്ചു.

 ഭാരത രത്ന നൽകി

ഭാരത രത്ന നൽകി

2012 ൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ മികച്ച ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ച് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളും വികസിപ്പിച്ചിരുന്നു.'കലാം-രാജു ടാബ്‌ലെറ്റ്' എന്നാണ് ഇവ അറിയപ്പെട്ടത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം 2015 ജൂലൈ 27നായിരുന്നു 84ാം വയസിലായിരുന്നു അന്തരിച്ചത്. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ക്ലാസെടുക്കുന്നതിനിടെയായിരുന്നു കലാം ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞ് വീഴുന്നത്. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.ശാസ്ത്ര-രാഷ്ട്രീയ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നൽകി രാജ്യം അദ്ദേഹത്തെ അദരിച്ചിരുന്നു.

അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു;വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവിഅക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു;വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവി

താര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസതാര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസ

കനത്ത മഴ; വെളളത്തിൽ മുങ്ങി ഹൈദരാബാദ്.. തെലങ്കാനയിൽ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു<br />കനത്ത മഴ; വെളളത്തിൽ മുങ്ങി ഹൈദരാബാദ്.. തെലങ്കാനയിൽ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
abdul kalam's 89th birth anniversary; his five scientific contributions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X