കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാബറി വിധി വേദനാജനകം, അപമാനകരം, അവിശ്വസനീയം'! പ്രതികരണവുമായി അബ്ദുള്‍ നാസര്‍ മദനി

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി അബ്ദുള്‍ നാസര്‍ മദനി. ബാബറി കേസില്‍ 32 പ്രതികളേയും വെറുതെ വിട്ട സംഭവം വേദനാജനകമാണെന്ന് മദനി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്വാനി കോടതി വിധിയെക്കുറിച്ച് പ്രതികരിച്ചത്. ''ബാബരി വിധി: വേദനാജനകം! അപമാനകരം!! അവിശ്വസനീയം!!!'' എന്നാണ് മദനി ഫേസ്ബുക്കിൽ കുറിച്ചത്.

'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്

ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കമുളളവരെയാണ് തെളിവില്ലെന്ന് പറഞ്ഞ് സിബിഐ കോടതി വെറുതേ വിട്ടിരിക്കുന്നത്. ഇവർ ബാബറി പളളി തകർക്കുന്നത് തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറയുകയുണ്ടായി. പളളി തകർക്കൽ ആസൂത്രിതമായി നടന്നത് അല്ലെന്നും കോടതി വിധിയിൽ പറയുന്നു.

madani

നിരവധി പേർ ബാബറി വിധിയിൽ പ്രതിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ''ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു... 1948 ജനുവരി30 ഇന്ത്യ കൊല്ലപ്പെട്ടിരുന്നു... 1992 ഡിസംബർ6 ഇന്ത്യ കൊല്ലപ്പെട്ടിരുന്നു.... ഇന്ന് 2020 സെപ്റ്റംബർ 30 ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു.... മോദി പ്രധാനമന്ത്രി ആകുന്നതിനു മുൻപ് ഇന്ത്യയില്ല.. ഇതാ പുതിയ ഒരു ഇന്ത്യ... അനീതിയുടെ ഇന്ത്യ... RSS ന്റെ ഇന്ത്യ'' എന്നാണ് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് പ്രതികരിച്ചിരിക്കുന്നത്''.

വീട്ടിലിരുന്ന് വിധി കേട്ടു, ബാബറി കേസിലെ വിധിയിൽ എൽകെ അദ്വാനിയുടെ ആദ്യ പ്രതികരണം 'ജയ് ശ്രീറാം'വീട്ടിലിരുന്ന് വിധി കേട്ടു, ബാബറി കേസിലെ വിധിയിൽ എൽകെ അദ്വാനിയുടെ ആദ്യ പ്രതികരണം 'ജയ് ശ്രീറാം'

Recommended Video

cmsvideo
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam

'പള്ളിയേ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞില്ലല്ലോ!? പുതിയ ഇന്ത്യയിലെ പുതിയ നിയമം' എന്നാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ പ്രതികരണം. ''വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്'' എന്ന് സിപിഎം എംഎൽഎ എം സ്വരാജ് പ്രതികരിച്ചു. ''ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്'' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ''മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വ വാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്'' എന്ന് തൃത്താല എംഎൽഎ വിടി ബൽറാം പ്രതികരിച്ചു.

'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ

English summary
Abdul Nasir Maudany reacts to Babri demolition case verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X