കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഉദ്ധവിനെ അനുനയിപ്പിച്ചത് മുസ്ലീം മന്ത്രി.... ആരാണ് അബ്ദുള്‍ സത്താര്‍?

Google Oneindia Malayalam News

Recommended Video

cmsvideo
Abdul Sattar who helped shiv sena congress alliance formation | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും ശിവസേന നേതൃത്വത്തെയും ഒന്നിപ്പിച്ചതിന് പിന്നില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ്. എന്‍സിപി നേതാവ് ശരത് പവാറാണ് എല്ലാം നിയന്ത്രിച്ചതെന്നായിരുന്നു അണിയറ സംസാരം. എന്നാല്‍ നേതാക്കളെ മുഴുവന്‍ തന്റെ ചാണക്യ തന്ത്രം കൊണ്ട് വരച്ച വരയില്‍ നിര്‍ത്തിച്ചത് മുന്‍ മന്ത്രിയും ശിവസേന നേതാവുമായ അബ്ദുള്‍ സത്താറാണ്.

അതേസമയം ഉദ്ധവ് താക്കറെയുടെ വലംകൈയ്യായി പ്രവര്‍ത്തിച്ച സത്താര്‍ ഒരു വിവരങ്ങളും ചോരാതെ നിര്‍ത്തിയതും പ്രശംസനീയമാണ്. ശിവസേന കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവുമെന്ന് ഒരിക്കല്‍ പോലും ബിജെപി കരുതിയിരുന്നില്ല. അവസാന നിമിഷം വരെ ശിവസേന വിലപേശല്‍ നടത്തുമെന്നും, അതിന് ശേഷം മറ്റൊരു സാധ്യതയുമില്ലാതെ വരുമ്പോള്‍ എന്‍ഡിഎയെ തന്നെ പിന്തുണയ്ക്കുമെന്നായിരുന്നു ദേവേന്ദ്ര ഫട്‌നാവിസ് കരുതിയത്. എന്നാല്‍ ഇതെല്ലാം തെറ്റിപ്പോയി.

ശിവസേനയുമായി സഖ്യം വേണ്ട

ശിവസേനയുമായി സഖ്യം വേണ്ട

തുടക്കം മുതല്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാന നേതൃത്വവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. എന്നാല്‍ പൃഥ്വിരാജ് ചവാനെയും ബാലാസാഹേബ് തോററ്റിനെയും കൈയ്യിലെടുത്ത അബ്ദുള്‍ സത്താര്‍ കാര്യങ്ങള്‍ കൃത്യമായി സഖ്യത്തിന് മുന്നില്‍ അവതരിപ്പിച്ചു. പിന്നാലെ അശോക് ചവാനും കൂടി എത്തിയതോടെ എല്ലാ വാദങ്ങളും ശക്തമായി. കേരള ഘടകത്തിന്റെ വാദങ്ങള്‍ പോലും അബ്ദുള്‍ സത്താറിന്റെ വാദത്തിന് മുന്നില്‍ തകര്‍ന്നുപോയി.

മറുകണ്ടം ചാടിയ നേതാവ്

മറുകണ്ടം ചാടിയ നേതാവ്

കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയും മന്ത്രിയുമാണ് അബ്ദുള്‍ സത്താര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം പാര്‍ട്ടി വിട്ടു. ശിവസേനയില്‍ ചേര്‍ന്ന് അദ്ദേഹം മറാത്ത് വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ സിലോഡില്‍ നിന്ന് വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ച വിജയമായിരുന്നു ഇത്. ശിവസേനയുടെ ഏക മുസ്ലീം എംഎല്‍എയാണ് സത്താര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഔറംഗബാദ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ശിവസേനയില്‍ ചേര്‍ന്നത്.

ഉദ്ധവിന്റെ ഇഷ്ടക്കാരന്‍

ഉദ്ധവിന്റെ ഇഷ്ടക്കാരന്‍

കോണ്‍ഗ്രസ് വിട്ട ഉടനെ സത്താര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ട്. ദേവേന്ദ്ര ഫട്‌നാവിസിനെ അദ്ദേഹം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീറ്റ് ശിവസേനയ്ക്കാണ് ലഭിക്കുകയെന്ന് തിരിച്ചറിഞ്ഞാണ് സത്താര്‍ കളം മാറ്റിയത്. ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ വമ്പന്‍ പാര്‍ട്ടി പ്രവേശനമാണ് സത്താറിന് ലഭിച്ചത്. ഈ മണ്ഡലത്തില്‍ അബ്ദുള്‍ സത്താര്‍ പതിനായിരത്തിലധികം വോട്ടിനാണ് സത്താര്‍ വിജയിച്ചത്. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലമാണിത്.

കോണ്‍ഗ്രസിനെ വീഴ്ത്തി

കോണ്‍ഗ്രസിനെ വീഴ്ത്തി

സിലോഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്കാണ് അദ്ദേഹം തള്ളിയിട്ടത്. 90000 വോട്ടുകളില്‍ കൂടുതല്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തി. അതേസമയം തീവ്ര ഹിന്ദുത്വം പയറ്റുന്ന ശിവസേനയ്ക്ക് കീഴില്‍ മുസ്ലീം സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കില്‍ സര്‍ക്കാരുണ്ടാക്കിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് സത്താര്‍ ഉദ്ധവിനെ ബോധ്യപ്പെടുത്തുകയായിരുന്നു. മുസ്ലീങ്ങള്‍ക്ക് ശിവസേനയുമായുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞ് വരുന്നതായും സത്താര്‍ ഉദ്ധവിനെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

അവസാന തന്ത്രം

അവസാന തന്ത്രം

കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കിയത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സംഭവിക്കുന്ന അപകടത്തെ കുറിച്ച് ബോധവാന്‍മാരാക്കിയാണ്. ബിജെപി പ്രതിപക്ഷ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുമെന്ന് സത്താറിന് ഉറപ്പുണ്ടായിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വത്തിന്റെ മനസ്സുമാറിയത്. അതേസമയം ഹിന്ദു മുസ്ലീം സമവാക്യങ്ങള്‍ മാറ്റാനായി സത്താറെടുത്ത നീക്കങ്ങളും കോണ്‍ഗ്രസിന് ബോധിച്ചിരിക്കുകയാണ്. ബിജെപി കരുതുന്നത് പോലെ ഹിന്ദുക്കള്‍ ശിവസേനയെയോ മുസ്ലീങ്ങള്‍ ഹിന്ദുക്കളെയോ ഒരിക്കലും കൈവിടാന്‍ പോകുന്നില്ല എന്നാണ് സത്താര്‍ നല്‍കുന്ന സൂചന.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍

English summary
abdul sattar who helped shiv sena congress alliance formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X