Get Updates
Get notified of breaking news, exclusive insights, and must-see stories!

മഅദനിക്ക് കേരളത്തില്‍ പോകാം; നാട്ടില്‍ സ്ഥിരം താമസിക്കാം, സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. സ്വന്തം നാടായ കൊല്ലത്ത് സ്ഥിരമായി താമസിക്കാം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 15 ദിവസത്തിലൊരിക്കല്‍ ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം. ചികില്‍സയ്ക്ക് മറ്റിടങ്ങളിലേക്ക് പോകണമെങ്കില്‍ പോലീസ് അനുമതി വാങ്ങണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഅദനിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ് ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅദനി വര്‍ഷങ്ങള്‍ കര്‍ണടാകയിലെ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകരുത് എന്ന വ്യവസ്ഥ കോടതി വച്ചു. ഇതില്‍ ഇളവ് വാങ്ങി രണ്ടു തവണ മഅദനി കേരളത്തില്‍ വന്നിരുന്നു.

madani

കഴിഞ്ഞ മാസം കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. പിതാവിനെ കാണണം എന്ന ആഗ്രഹം നടന്നില്ല. ജാമ്യ കാലാവധി കഴിഞ്ഞ വേളയില്‍ തന്നെ ബെംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക പോലീസിന്റെ ഉപാധികള്‍ പ്രയാസപ്പെടുത്തിയെന്ന കാര്യവും മഅദനി സുപ്രീംകോടതിയെ ബോധിപ്പിച്ചു.

കര്‍ണാടക പോലീസിന്റെ സംരക്ഷണയില്‍ കേരളത്തിലേക്ക് പോകാനായിരുന്നു കഴിഞ്ഞ തവണ സുപ്രീംകോടതി അനുമതി നല്‍കിയത്. പോലീസുകാരുടെ ചെലവിന് 60 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ബെംഗളൂരു പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അസാധ്യമായതിനെ തുടര്‍ന്ന് മഅദനി വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ രണ്ടാഴ്ചത്തേക്ക് മാത്രമായിട്ടാണ് അദ്ദേഹം കഴിഞ്ഞ മാസം കേരളത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തിലിറങ്ങി കൊല്ലത്തേക്ക് പോകവെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയും എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. തുടര്‍ന്ന് ജാമ്യാ കാലാവധി തീര്‍ന്നപ്പോള്‍ കൊല്ലത്തേക്ക് പോകാതെ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങുകയാണുണ്ടായത്.

കേരള പോലീസ് തനിക്ക് സൗജന്യമായിട്ടാണ് സുരക്ഷ നല്‍കിയതെന്ന് മഅദനി സുപ്രീംകോടതിയെ ബോധിപ്പിച്ചു. കര്‍ണാടക പോലീസ് സംഘത്തിന് വേണ്ടി ആറ് ലക്ഷം രൂപ ചെലവായി എന്നും വലിയ സാമ്പത്തിക ബാധ്യതയാണ് ഇതെല്ലാം വരുത്തിവച്ചതെന്നും മഅദനി ബോധിപ്പിച്ചു. എന്നാല്‍ കേരളത്തിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം വേണമെന്ന ഉപാധി സുപ്രീംകോടതി ഇന്ന് വച്ചിട്ടില്ല.

ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയായ കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സാക്ഷിവിസ്താരം പൂര്‍ത്തിയായതും കോടതി പരിഗണിച്ചു. ബെംഗളൂരുവിലെ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്ന നിര്‍ദേശം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയ്ക്ക് പുറത്തുപോകണമെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+