കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് അഭയ് ചൗത്താല, എംഎല്‍എ സ്ഥാനം രാജിവെച്ചു, ട്രാക്ടറുമായി അതിര്‍ത്തിയിലേക്ക്!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി അഭയ് സിംഗ് ചൗത്താലയുടെ രാജി. ഐഎന്‍എല്‍ഡി നേതാവായ ചൗത്താല എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചാണ് രാജി. സിംഘു അതിര്‍ത്തിയിലേക്ക് ട്രാക്ടറുമായി പോകാന്‍ ഒരുങ്ങുകയാണ് ചൗത്താല. അദ്ദേഹത്തെ പോലൊരു കര്‍ഷക നേതാവ് രാജിവെച്ച് സമരത്തിനൊപ്പം പോകുന്നത് കാര്യങ്ങള്‍ ദുഷ്യന്ത് ചൗത്താലയ്ക്ക് കടുപ്പമാക്കും. ജെജെപിയുടെ അടിത്തറ ഈ വിഷയത്തില്‍ തകരുമെന്ന് ഉറപ്പാണ്. ചൗത്താല അതിര്‍ത്തിയിലേക്ക് പോകുന്നത് കര്‍ഷക സമരത്തെ കൂടുതല്‍ കടുപ്പമേറിയതാകാനും സാധ്യതയുണ്ട്.

1

കഴിഞ്ഞ ദിവസമാണ് ചൗത്താല സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ചണ്ഡീഗഡില്‍ എത്തി കര്‍ഷക സമരത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇവിടെ നിന്നാണ് ഇനി ദില്ലയിലേക്ക ചൗത്താല പോവുക. ഒമ്പതാം വട്ട ചര്‍ച്ചയും പരാജയമായ സാഹചര്യത്തില്‍ ചൗത്താല സമരം കടുപ്പിക്കുക തന്നെ ചെയ്യും. ജനുവരി 19ന് സിംഘു അതിര്‍ത്തിയില്‍ എത്താനാണ് ചൗത്താലയുടെ പ്ലാന്‍. ചണ്ഡീഗഡില്‍ കര്‍ഷക സമരത്തിനൊപ്പം നിരവധി പേര്‍ ട്രാക്ടറുമായി ചേര്‍ന്നിട്ടുണ്ട്. ഈ ട്രാക്ടറുമായി ഇവര്‍ ദില്ലിയിലേക്ക് പോകും. ചൗത്താലയും അതേ മാര്‍ഗം തന്നെയാണ് സ്വീകരിക്കുക. ജനുവരി 26ന് വലിയൊരു ട്രാക്ടര്‍ റാലി ഒരുക്കുന്നുണ്ട് കര്‍ഷകര്‍.

അതേസമയം ദുഷ്യന്തിന് വലിയ വെല്ലുവിളിയാണ് അഭയ് സിംഗ് ചൗത്താല നല്‍കുന്നത്. ഇരുവരും ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ കൂടുതല്‍ ഐഎന്‍എല്‍ഡിക്കൊപ്പം പോകുമെന്നാണ് സൂചന. ഹരിയാനയില്‍ രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കാനുള്ള അഭയ് ചൗത്താലയുടെ മാസ് നീക്കം കൂടിയാണിത്. ജെജെപി ഇതുവരെ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷക നിയമത്തെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെയും ജെജെപിയുടെ മന്ത്രിമാരെ സ്വന്തം ഗ്രാമങ്ങളില്‍ കയറാന്‍ പോലും അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മന്ത്രിമാരില്‍ പലരും ഔദ്യോഗിക വസതിയിലാണ് കഴിയുന്നത്.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

അതേസമയം നിരവധി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ജെജെപിയുടെ എംഎല്‍എമാരും ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരും സഖ്യത്തെ കൈവിടുമെന്നാണ് സൂചന. കര്‍ഷക പ്രക്ഷോഭത്തില്‍ ഇവരുടെ എല്ലാം അടിത്തറ തകരുമെന്നാണ് സൂചന. ഞങ്ങളായിട്ട് ബിജെപി സര്‍ക്കാരിനെ തള്ളിയിടില്ല. പക്ഷേ സര്‍ക്കാര്‍ വീണാല്‍ വലിയൊരു വിടവുണ്ടാകും. അത് നികത്താന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്ന് സെല്‍ജ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ആദ്യം സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കട്ടെയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ റഞ്ഞു.

English summary
abhay chautala quits as haryana mla, will soon start tractor journey to singhu border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X