Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്; സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; ദില്ലി ഹൈക്കോടതി

കേരളത്തെ ഏറെ ഞ്ഞെട്ടിച്ച അഭയ കേസിൽ വർഷങ്ങൾക്ക് ശേഷമായിരുന്നു വിധി വന്നത്

court

ദില്ലി; സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സിസ്റ്റർ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരന്റെ സൗകര്യതയും അന്തസും ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. 2009ൽ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സ്റ്റെഫി നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ റിപ്പോർട്ട് തന്റെ എതിർപ്പ് പരിഗണിക്കാതെ പരസ്യപ്പെടുത്തിയെന്നും സെഫി ആരോപിച്ചു.

കന്യാചർമം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചു. കസ്റ്റഡിയിൽ കഴിയുമ്പോഴാണ് കന്യകാത്യ പരിശോധനയ്ക്ക് വിധേയ ആയതെന്നും ഹർജയിൽ ചൂണ്ടിക്കാട്ടി സെഫിയുടെ വാദങ്ങളിൽ അടിസ്ഥാന ഭരണഘടനാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡൽഹി ഹൈക്കോടതി നിരിക്ഷിച്ചു.

abhyacase-

കേസിൽ ഇരയാണോ പ്രതിയാണോ എന്നത് പരിശോധനക്ക് ന്യകയീകരണമല്ല. കേസിന്റെ നടപടികൾ പൂർത്തിയായാൽ സെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയയെ 1992ൽ കോട്ടയം പയസ് ടെൻത് കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സിസ്റ്റർ സെഫി പ്രതിയായത്. ഫാ. കോട്ടൂരിനും സിസ്റ്റർസെഫിയും തമ്മിലുള്ള ബന്ധത്തിന് അഭയ സാക്ഷിയായെന്നും ഇത് മറച്ചുവെക്കാൻ അഭയയെ കൊന്നുവെന്നുമാണ് കേസ്.

പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ചെങ്കിലും ഈ വിധി ഹൈ​കോടതി മരവിപ്പിച്ചതോടെ ഇരുവരും ജയിൽ മോചിതരാവുകയായിരുന്നു. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയായിരുന്നു തിരുവനന്തപുരം സി ബി ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+