തിരംഗ മാര്‍ച്ചിന് ഇറങ്ങി അഭിജീത് ദിപ്‌കെ, വീടിന് മുന്നിൽ വെച്ച് തന്നെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂ ഡല്‍ഹി: സിജെപി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചിന് ഇറങ്ങിയ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്. വീട്ടില്‍ നിന്ന് ഗാന്ധിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുക്കാനായി ദിപ്‌കെ ഇറങ്ങിയത്. എൻസിപി- എസ്സിപി വക്താവ് അനീഷ് ഗവാണ്ടെയുടെ വീട്ടിൽ ആയിരുന്നു അഭിജീത് താമസിച്ചിരുന്നത്. ഇന്നലെ രാത്രി മുതൽക്കെ തന്നെ ഈ വീടും പരിസരവും ഡല്‍ഹി പോലീസ് വളഞ്ഞിരിക്കുകയാണെന്ന് അഭിജീത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഈ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങി ഏതാനും മിനുട്ടുകള്‍ മുന്നോട്ട് നടക്കാന്‍ മാത്രമാണ് അഭിജീത് ദിപ്‌കെയ്ക്ക് സാധിച്ചത്. അതിനിടെ തന്നെ അദ്ദേഹത്തെ പോലീസ് വളഞ്ഞ് ബലമായി കസ്റ്റഡിയിലെടുത്ത് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. തനിക്കൊപ്പം ആൾക്കൂട്ടം ഇല്ലെന്നും തനിച്ചാണ് പോകുന്നതെന്നും ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും പിന്നെ എന്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും അഭിജീത് പോലീസിനോട് ചോദിച്ചു. കരുതൽ തടങ്കലിൽ എടുക്കുകയാണ് എന്നാണ് പോലീസ് ഇതിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ ദേശീയ പതാക കയ്യിൽ ഉയർത്തിപ്പിടിച്ച അഭിജീതിനെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.

CJP

ദേശീയ പതാകയുമായി നിരവധി സിജെപി പ്രവര്‍ത്തകര്‍ അഭിജീതിന്റെ വീടിന് മുന്നില്‍ എത്തിയിരുന്നു. പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് അടക്കം പ്രവര്‍ത്തകര്‍ അഭിജീത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുന്നതിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റിയ ശേഷമാണ് അഭിജീതിനെ കൊണ്ട് പോയത്. എവിടേക്കാണ് പോലീസ് അദ്ദേഹത്തെ കൊണ്ട് പോയത് എന്നത് വ്യക്തമല്ല.

തിരംഗ മാർച്ച് നടത്തരുത് എന്ന് ആവശ്യപ്പെട്ട് പോലീസ് അഭിജീത് ദിപ്കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. പൊതുജനത്തെ സോഷ്യൽ മീഡിയ വഴി ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് പോലീസ് നോട്ടീസിലെ ആരോപണം. അത്തരത്തിലുളള ഒരു വീഡിയോ എങ്കിലും കാണിച്ച് തരാൻ ദീപ്കെ പോലീസിനോട് ആവശ്യപ്പെട്ടു. മാത്രമല്ല തിരംഗ മാർച്ചിൽ പങ്കെടുക്കുമെന്നും ദിപ്കെ വ്യക്തമാക്കിയിരുന്നു.

സിജെപിയുടെ മറ്റ് മുൻനിര നേതാക്കളായ അശുതോഷ് റങ്കെയും സൌരവ് ദാസും നിലവിൽ 5 ദിവസത്തെ പോലീസ് ജയിലിൽ തിഹാർ ജയിലിൽ കഴിയുകയാണ്. ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതെ ആക്കിയുളള പോലീസ് ഉത്തരവിനെതിരെ ഇരുവരുടേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ദേശീയ പതാകയുമായി അശുതോഷും സൌരവും അടക്കമുളളവർ ജന്തർ മന്തറിലേക്ക് കയറിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമായി മാറിയിരിക്കുകയാണെന്ന് പ്രതികരിച്ച അഭിജീത് ദിപ്കെ പ്രതിഷേധ സൂചകമായാണ് ഇന്ന് തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma