അഭിജീത് ദീപ്‌കെ കസ്റ്റഡിയിൽ, വിമാനത്തിലേക്ക് ഇരച്ച് കയറി ഡൽഹി പോലീസ്, ഇൻക്വിലാബ് വിളിച്ച് ദീപ്കെ
ന്യൂ ഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ദില്ലിയില്‍ എത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്. രാവിലെ പത്തരയോടെയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഭിജീത് എത്തിയത്. എന്നാല്‍ വിമാനത്തിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും അഭിജീതിനെ ഡല്‍ഹി പോലീസ് അനുവദിച്ചിട്ടില്ല. വനിതാ പോലീസ് അടക്കമുളള പോലീസ് സംഘം വിമാനത്തിന് അകത്ത് കയറിയാണ് അഭിജീത് ദീപ്‌കെ അടക്കമുളള സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അഭിജീതിനൊപ്പം സിജെപി വക്താക്കളായ സൗരവ് ദാസിനേയും അശുതോഷ് റാങ്കയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന് അകത്ത് കയറി കസ്റ്റഡിയിലെടുക്കുന്നദൃശ്യങ്ങള്‍ അഭിജീത് സോഷ്യല്‍ മീഡിയ ലൈവ് വഴി പുറത്ത് വിട്ടിട്ടുണ്ട്. വിമാനത്തിന് അകത്ത് വെച്ച് പോലീസുകാരുമായി അഭിജീത് തര്‍ക്കിക്കുന്നതും ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ കാണാം.

പോലീസുകാര്‍ വിമാനത്തിലേക്ക് കയറുന്നത് മുതലുളള ദൃശ്യങ്ങളാണ് അഭിജീതും റാങ്കെയും അടക്കമുളളവര്‍ തത്സമയം പുറത്ത് വിട്ടിരിക്കുന്നത്. ഡല്‍ഹി പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ വിമാനത്തിന് അകത്തേക്ക് എത്തിയിരിക്കുകയാണ്. ഇത് നരേന്ദ്ര മോദിയുടെ ഭയമാണ്. കുട്ടികളെ അടക്കം കസ്റ്റഡിയിലെടുക്കുകയാണ്. ഇത് ഇന്ദിരാ ഗാന്ധിയുടെ സമയത്ത് പോലും സംഭവിച്ചിട്ടില്ല. സമാധാനപരമായ സമരത്തിന് വേണ്ടിയാണ് വന്നത്. ക്രിമിനലുകളെ പോലെ ഞങ്ങളെ പിടിച്ച് കൊണ്ട് പോവുകയാണ്, അഭിജീത് വീഡിയോയില്‍ പറയുന്നു.
രാജ്യം എവിടേക്കാണ് പോകുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇത് ഏകാധിപത്യമാണ് എന്നും അഭിജീത് പറഞ്ഞു. കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് മുന്നില്‍ സിജെപി നേതാക്കള്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളും മുഴക്കി. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ വനിതാ പോലീസ് ഓഫീസര്‍മാര്‍ എന്തിമാണ് വന്നിരിക്കുന്നതെന്നും സിജെപി നേതാക്കള്‍ ചോദിക്കുന്നു. സഹകരിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരോട് അറസ്റ്റ് ചെയ്യപ്പെടാന്‍ കരുതി തന്നെയാണ് വന്നതെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അഭിജീത് പ്രതികരിച്ചു.
സിജെപി സമരത്തിന് എത്തിയ ധ്രുവ് റാഠിയെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുഗ്രാമിലുളള ധ്രുവിന്റെ വീട് വളഞ്ഞായിരുന്നു പോലീസ് നടപടി. ഇന്നലെ രാത്രി മുതൽ ധ്രുവ് റാഠിയുടെ വീട്ടിൽ പോലീസ് എത്തിയിരുന്നു. അൻപതോളം പോലീസുകാരാണ് എത്തിയത്. സിജെപി സമരത്തിൽ പങ്കെടുക്കാൻ പോകരുതെന്ന് ധ്രുവിനോട് പോലീസ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് ധ്രുവ് റാഠിയെ പോലീസ് വീട്ട് തടങ്കലിലാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications
