കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോയേക്കാമെന്ന് അഭിജിത് ബാനര്‍ജി, മാന്ദ്യം ഉടനുണ്ടാകില്ല!!

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലൂടെ രാജ്യം കടന്ന് പോയേക്കാമെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. അതിനാല്‍ മന്ദഗതിയിലുള്ള ബാങ്കിംഗ് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത സാഹിത്യ യോഗത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബാനര്‍ജി.

കണ്ടിട്ട് സഹിക്കുന്നില്ല, വീട്ടുതടങ്കലിൽ താടി നീട്ടിയ ഒമർ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച് ബിജെപി!കണ്ടിട്ട് സഹിക്കുന്നില്ല, വീട്ടുതടങ്കലിൽ താടി നീട്ടിയ ഒമർ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച് ബിജെപി!

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സാഹചര്യം വന്നേക്കും. എന്നാല്‍ അതിന്റെ തീവ്രത എത്രയായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. മാന്ദ്യമുണ്ടാകില്ല എന്ന് പറയാന്‍ തക്ക കണക്കുകളൊന്നും നിലവില്‍ ഇല്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യയില്‍ നിലവിലുള്ള സാമ്പത്തിക അസമത്വത്തിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, സമ്പത്ത് നികുതി പൂര്‍ണ്ണമായും അപര്യാപ്തമാണ്. അത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ പുനര്‍വിതരണമാണ് ആവശ്യം. എന്നാല്‍ ഇത് ഉടനെയൊന്നും സംഭവിക്കില്ലെന്നാണ് തോന്നുന്നതെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

abhijitbanerjee-1

രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനം ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുവെ മന്ദഗതിയിലാണ്. അതിനാല്‍ സര്‍ക്കാര്‍ വലിയ തോതിലുള്ള ധനസഹായം ബാങ്കിംഗ് മേഖലയിലേക്ക് നല്‍കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിലേക്കുള്ള ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിച്ച ബാനര്‍ജി കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതോടെ മേഖലയില്‍ വലിയ തോതില്‍ പണം കെട്ടിക്കിടക്കുന്നതായും അഭിപ്രായപ്പെട്ടു.


രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേക്കാണ് പോകുന്നതെന്ന് ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ച നിരക്ക് 4.8 ശതമാനമായി കുറയുമെന്നും ഇത് ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ഇത് മറികടക്കാന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

English summary
Abhijit Banerjee warns about possibity of economic crisis to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X