കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിംഗ് പ്രതിസന്ധി പരിഹാരം നിര്‍ദേശിച്ച് അഭിജിത്ത് ബാനര്‍ജി, ഒപ്പം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടതിന് പിന്നാലെ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശവുമായി അഭിജിത്ത് ബാനര്‍ജി. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാരിന്റെ ഓഹരികള്‍ 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്നാണ് അഭിജിത്തിന്റെ നിര്‍ദേശം. ഇതിലൂടെ ബാങ്കര്‍മാര്‍ക്ക് ഇടയിലുള്ള ഭയം ഒഴിവാക്കാന്‍ സാധിക്കുമെന്നും ബാനര്‍ജി വ്യക്തമാക്കി.

1

ബാങ്കിംഗ് പ്രതിസന്ധി ഭയപ്പെടുത്തുന്നതാണ്. നമ്മള്‍ അതിനെ കുറിച്ച് ആശങ്കപ്പെടണം. കൂടുതല്‍ ജാഗ്ര കാണിക്കണം. ഒരു ദിവസം ബാങ്ക് നല്ല രീതിയില്‍ പോയാലും അടുത്ത ദിവസം പ്രതിസന്ധി വരാം. ഇതിനെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സാധിക്കണമെന്നും അഭിജിത്ത് പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തെ പലരും ഭയപ്പെടുന്നുണ്ട്. അത് പൊതുമേഖലാ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും അ ഭിജിത്ത് ചൂണ്ടിക്കാണിച്ചു.

പൊതുമേഖലാ ബാങ്കുകളിലെ ഒാഹരികള്‍ സര്‍ക്കാര്‍ കുറയ്ക്കാന്‍ തയ്യാറാവണം. അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ബാനര്‍ജി പറഞ്ഞു. അതേസമയം താന്‍ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിവാദപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം മികച്ചൊരു തമാശ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഞാന്‍ മോദി വിരുദ്ധ കാര്യങ്ങളിലേക്ക് എന്നെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തമാശയെന്നും അഭിജിത്ത് പറഞ്ഞു.

പ്രധാനമന്ത്രി ടിവി കാണുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ളത്, അദ്ദേഹം നിങ്ങളെ എല്ലാ സമയവും നിരീക്ഷിക്കുന്നുണ്ടെന്നാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. അതേസമയം അഭിജിത്തും ബിജെപി നേതാക്കളും വലിയ വാക്‌പോരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

 തിരഞ്ഞെടുപ്പോടെ സോണിയ പടിയിറങ്ങും.... രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പോടെ സോണിയ പടിയിറങ്ങും.... രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്

English summary
abhijit banerjee gives solution to banking crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X