കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിയായ അഭിജിത് ബാനര്‍ജിയ്ക്ക് നൊബേല്‍; ട്വിറ്ററില്‍ ഭക്ഷണ ശീലത്തിന്റെ പേരില്‍ പോര്

ബംഗാളിയായ അഭിജിത് ബാനര്‍ജിയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ പേരില്‍ ഭക്ഷണ മേന്മ പറഞ്ഞ് ട്വിറ്ററില്‍ തമ്മില്‍ തല്ല്.

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിയായ അഭിജിത് ബാനര്‍ജിയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ പേരില്‍ ഭക്ഷണ മേന്മ പറഞ്ഞ് ട്വിറ്ററില്‍ തമ്മില്‍ തല്ല്. മാംസാഹാരം കഴിക്കുന്ന ബംഗാളികളാണോ കൂടുതലും പച്ചക്കറി മാത്രം കഴിക്കുന്ന ഗുജറാത്തികളാണോ ബുദ്ധിപരമായി മുന്നിട്ട് നില്‍ക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ചര്‍ച്ച.

പച്ചക്കറി വിഭവമായ 'ധോക്ക്‌ല'യെയും ബംഗാളികളുടെ മീന്‍ പ്രണയത്തെയുമെല്ലാം ഉയര്‍ത്തിക്കാണിച്ചാണ് പരസ്പരം ബുദ്ധി അളക്കുന്ന ചര്‍ച്ച നൊബേല്‍ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ തുടങ്ങിയത്.

മീനും മാംസവും ബീഫും പോര്‍ക്കുമെല്ലാം കഴിക്കുന്ന ബംഗാളികളുടെ പിന്‍മുറക്കാരാണ് ഇതുവരെ ഇന്ത്യയില്‍ നൊബേല്‍ പുരസ്‌ക്കാരം കൊണ്ടു വന്നിട്ടുള്ളതെന്നും ഓസ്‌കാര്‍ ആജീവനാന്ത പുരസ്‌കാരം നേടിയ സത്യജിത് റേയും ദേശീയ ഗാനവും വന്ദേമാതരവും രാജ്യത്തിന് സംഭാവന നല്‍കിയ ടാഗോറുമെല്ലാം ബംഗാളികളാണെന്നു അതുകൊണ്ട് പച്ചക്കറിക്കാര്‍ മാറി നില്‍ക്കണമെന്നും ഒരു വിഭാഗം പറയുന്നു.

Abhijit Banerjee

രാജ്യത്തെ അഞ്ച് ധനികരില്‍ നാലു പേര്‍ ഗുജറാത്തില്‍ നിന്നാണെന്നും ഗാന്ധിജിയും സര്‍ദാര്‍ പട്ടേലുമെല്ലാം പച്ചക്കറി കഴിക്കുന്നവരാണെന്നും മറു വിഭാഗവും പറയുന്നു.

രാജ്യത്തെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് നൊബേല്‍ ലഭിച്ചപ്പോള്‍ അത് പച്ചക്കറിയും മാംസാഹാരവും കഴിക്കുന്നവര്‍ തമ്മിലുള്ള തല്ലായി മാറ്റിയതിനെതിരെ ശക്തമായ വിമര്‍ശനവുമുയരുന്നുണ്ട്. വിഡ്ഢിത്തരത്തത്തിന് ഒരു നൊബേല്‍ കൊടുക്കാന്‍ ഇല്ലാതെ പോയല്ലോയെന്നാണ് അടിപിടി കൂടുന്നവരെ ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

English summary
twitter spar between gujaratis and bengalis over abhijit banerjee's nobel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X