കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം

Google Oneindia Malayalam News

എറണാകുളം: മഹരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സ്വദേശി സഹല്‍ (21) ആണ് കോടതിയില്‍ കീഴടങ്ങിയത്. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.

2018 ജുലൈ രണ്ട് പുലര്‍ച്ചെ മഹാരാജാസ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ പുറത്ത് നിന്ന് എത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം

കൊലപാതകം

എസ്എഫ്ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ മറ്റ് പ്രതികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞിട്ടും അഭിമന്യുവിനെ കുത്തിയ സഹലിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല.

26 പ്രതികളും 125 സാക്ഷികളും

26 പ്രതികളും 125 സാക്ഷികളും

കേസില്‍ ആകെ 26 പ്രതികളും 125 സാക്ഷികളുമാണ് ഉള്ളത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം.

Recommended Video

cmsvideo
പിണറായിയുടെ മകളുടെ വിവാഹത്തില്‍ കുരു പൊട്ടി സംഘികള്‍ | Oneindia Malayalam
രണ്ടാംപ്രതി

രണ്ടാംപ്രതി

കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയായ മുഹമ്മദ് ഷഹീമിനെയും സഹലിനെയും ഒഴിവാക്കിയായിരുന്നു പോലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് പ്രതിഷേധത്തെ തുടർന്ന രണ്ട് പേരുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. അഭിമന്യുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു.

കോടതിയില്‍ കീഴടങ്ങി

കോടതിയില്‍ കീഴടങ്ങി

കഴിഞ്ഞ നവംബറില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. എറണാകുളം ജെഎഫ്സിഎം കോടതിയില്‍ കീഴടങ്ങിയ ഷഹീമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ ഇതിനോടകം തന്നെ വിചാരണ ആരംഭിച്ചിരുന്നു.

അന്വേഷണം തുടരുന്നതിനിടെ

അന്വേഷണം തുടരുന്നതിനിടെ

16 പ്രതികളില്‍ 10 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന കീഴടങ്ങിയ സഹല്‍ അടക്കം 6 പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പിടിയിലാകാനുള്ള പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് കേസിലെ അവസാന പ്രതിയും കോടതിയില്‍ കീഴടങ്ങിയത്.

 ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസം പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ് ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസം പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ്

 ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസം പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ് ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസം പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ്

English summary
abhimanyu murder case; main accused sahal surrendered in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X