അഭിനന്ദൻ തിരിച്ച് വരിക വാഗ അതിർത്തി വഴി, അനുഗമിക്കുക മലയാളിയായ ഉദ്യോഗസ്ഥൻ
ദില്ലി: നിയന്ത്രണ രേഖ കടന്ന് എത്തിയ പാകിസ്താന്‍ വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താനില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വാര്‍ധമാന്‍ ഒടുവില്‍ സ്വരാജ്യത്തേക്ക് തിരികെ വരികയാണ്. ഇന്ന് ചേര്‍ന്ന പാകിസ്താന്‍ പാര്‍ലമെന്റിലാണ് സമാധാന സന്ദേശം എന്ന നിലയ്ക്ക് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കാനുളള തീരുമാനം.
വാഗാ അതിര്‍ത്തി വഴിയായിരിക്കും അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ഒരു മലയാളി സൈനിക ഉദ്യോഗസ്ഥനും അനുഗമിക്കുമെന്നും സൂചനയുണ്ട്.

സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഭിനന്ദനെ ഇന്ത്യയിലേക്ക് അനുഗമിക്കുക ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ ജോയ് തോമസ് കുര്യനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെയാണ് മിഗ് 21 വിമാനം തകര്‍ന്ന് വീണ് ഇന്ത്യന്‍ പൈലറ്റ് പാകിസ്താനില്‍ അകപ്പെട്ടത്.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും ആകാംഷകള്‍ക്കും ഒടുവിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് തിരിച്ച് കിട്ടുന്നത്. അഭിനന്ദന്റെ സുരക്ഷയെ സംബന്ധിച്ച് രാജ്യത്തിന് ആശങ്കകള്‍ ഏറെ ഉണ്ടായിരുന്നു. എന്നാല്‍ പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോയില്‍ താന്‍ സുരക്ഷിതനാണെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു. അഭിനന്ദനെ തിരിച്ച് എത്തിക്കാനുളള ശ്രമം ഇന്ത്യ നടത്തുന്നതിനിടെയാണ് വിട്ടയക്കാനുളള തീരുമാനം പാകിസ്താന്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications