കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദൻ ഇനി യുദ്ധവിമാനം പറത്തുമോ? മറുപടിയുമായി വ്യോമസേനാ മേധാവി

Google Oneindia Malayalam News

കോയമ്പത്തൂർ: . അഭിനന്ദന് ഇനി പോർ വിമാനം പറത്താൻ കഴിയുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് വ്യോമസേനാ മേധാവി ബി എസ് ദനോവ. വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത ചാടിയതിനിനെ തുടർന്ന് പൂർണ മെഡിക്കൽ പരിശോധന നടത്തുന്നതിനെ കാരണം ഇതാണ്. പൂർണ ആരോഗ്യം വീണ്ടെടുത്താൽ അഭിനന്ദൻ വർധമാന് തിരികെയെത്തി പോർവിമാനം പറപ്പിക്കാൻ സാധിക്കുമെന്നും മികച്ച ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കുമെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

തനിക്ക് എത്രയും വേഗം തിരിച്ചെത്തണമെന്നും പോർ വിമാനങ്ങൾ പറത്തണമെന്നാണ് ആഗ്രഹമെന്നും അഭിനന്ദൻ വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന. വിംഗ് കമാൻഡർ അഭിനന്ദന്റെ വാരിയെല്ലുകൾക്ക് ചെറിയ ക്ഷതമേറ്റതായി എംആർഐ സ്കാനിൽ കണ്ടെത്തിയതായ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

abhinandan

പാക് യുദ്ധവിമാനത്തെ തുരത്തിയോടിക്കുന്നതിനിടയിലാണ് അഭിനന്ദന്റെ മിഗ് 21 വിമാനം തകരുന്നത്. ഇതോടെ സ്വയം ഇജക്ട് ചെയ്ത് അദ്ദേഹം രക്ഷപെടുകയായിരുന്നു. പാക് അധീന കശ്മീരിൽ ഇറങ്ങിയ അദ്ദേഹത്തിന് പ്രദേശവാസികളുടെ മർദ്ദനം ഏറ്റിരുന്നു.

പാക് പിടിയിലായ അഭിനന്ദൻ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നത്. പാക് സൈന്യം ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാൽ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അഭിനന്ദൻ വ്യക്തമാക്കിയിരുന്നു.

കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽകർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽ

English summary
Indian Air Force chief B S Dhanoa on Monday said Wing Commander Abhinandan Varthaman will fly a fighter plane again only if he is found physically fit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X