കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പൂർണ ആരോഗ്യവാൻ; ഉടൻ തന്നെ യുദ്ധവിമാനങ്ങൾ പറത്തിയേക്കും

Google Oneindia Malayalam News

ബെംഗളൂരു: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ അധികം വൈകാതെ തന്നെ വീണ്ടും യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നിന്നും മടങ്ങിയെത്തിയ അഭിനന്ദനെ നിരവധി പരിശോധിനകൾക്ക് വിധേയനാക്കിയിരുന്നു. പൂർണ ആരോഗ്യവാനാണെന്ന് പരിശോധനകളിൽ തെളിഞ്ഞാൽ അഭിനന്ദന് വീണ്ടും യുദ്ധവിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബിഎസ് ധനോവ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് ആണ് അന്തിമ റിപ്പോർട്ട് നൽകേണ്ടത്. വരുന്നയാഴ്ചകളിൽ അഭിനന്ദനെ ഇവിടെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും. പാകിസ്താനിൽ നിന്നും തിരികെയെത്തിയ ശേഷം അഭിനന്ദനെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു.

തിരുവനന്തപുരത്ത് ശശി തരൂർ തന്നെ; കുമ്മനം മൂന്നാം സ്ഥാനത്ത്, ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെതിരുവനന്തപുരത്ത് ശശി തരൂർ തന്നെ; കുമ്മനം മൂന്നാം സ്ഥാനത്ത്, ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ

abhi

കഴിഞ്ഞ ഫെബ്രുവരി 27നാണ് അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിൽ അഭിനന്ദൻ മിഗ് 21 വിമാനം തകർന്ന് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. 60 മണിക്കൂറോളം പാക് പിടിയിൽ കഴിഞ്ഞ ശേഷമാണ് അഭിനന്ദൻ തിരികെയെത്തിയത്. പാക് പിടിയിൽ അഭിനന്ദന് മർദ്ദനമേറ്റിരുന്നു. തിരികെയെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.

സാങ്കേതിക മികവിൽ മിഗ് 21 വിമാനങ്ങളെക്കാൾ മികച്ചതെന്ന് വിലയിരുത്തുന്ന എഫ്-21 വിമാനം പിന്തുടർന്ന് വീഴ്ത്താനായത് ഫൈറ്റർ പൈലറ്റ് എന്ന നിലയിൽ അഭിനന്ദന്റെ അസാമാന്യ മികവിന് തെളിവാണെന്നാണ് വിലയിരുത്തപ്പെട്ടത്. വിമാനത്തിൽ നിന്നും അഭിനന്ദൻ സ്വയം ഇജക്ട് ചെയ്യുകയായിരുന്നു. സാധാരണ ഇത്തരം സംഭവങ്ങളിൽ വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ച മുമ്പ് വരെ പരിശോധനകൾ നടത്താറുണ്ട്. മെയ് അവസാനത്തോടെ അഭിനന്ദന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയാനാകും

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Wing Commander Abhinandan Varthaman may soon fly fighter planes again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X