കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍റെ മോചനം ഇമ്രാന് മുന്നെ ട്രംപ് പ്രവചിച്ചു; നിര്‍ണ്ണായകമായത് അമേരിക്ക, സൗദി, യുഎഇ ഇടപെടല്‍

Google Oneindia Malayalam News

ദില്ലി: പാക് പിടിലായ വ്യോമാസേന വിംഗ് കമാന്‍‌ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് വിട്ടുനല്‍കാനും കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കുന്നതിലും വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായതായുള്ള സൂചന ശക്തമാവുന്നു.

<strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും</strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും

ആണവ ശക്തികളായ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം യുദ്ധത്തിലേക്ക് പോവുന്നത് ലോകരാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. അമേരിക്ക, സൗദി അറേബ്യ, ചൈന, തുര്‍ക്കി, ജര്‍മ്മനി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് ഇന്ത്യയുടെ നയനന്ത്രവിജയമായി മാറി. സൗദി അറേബ്യയും അമേരിക്കയുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതില്‍ നിര്‍ണ്ണായക സാന്നിധ്യമായത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മാറ്റിയ തീരുമാനം

മാറ്റിയ തീരുമാനം

സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു ഇന്നലെ രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി. എന്നാല്‍ വൈകീട്ടോടെ അഭിനന്ദന്‍ വര്‍ധമാനനെ വെള്ളിയാഴ്ച്ച ഇന്ത്യക്ക് വിട്ടുനല്‍കുമെന്ന തീരുമാനത്തില്‍ പാകിസ്താന്‍ എത്തുകയായിരുന്നു.

നയതന്ത്ര നീക്കം

നയതന്ത്ര നീക്കം

യാതൊരുവിധ ഉപാധികളുമില്ലാതെ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് പാകിസ്താനെ എത്തിച്ചതില്‍ ഇന്ത്യയുടെ ഉറച്ച നിലപാടിനൊപ്പം അണിയറയില്‍ നടന്ന ശക്തമായ നയതന്ത്ര നീക്കങ്ങളും നിര്‍ണ്ണായകമായി.

സൗദി അറേബ്യ

സൗദി അറേബ്യ

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ എത്രയും പെട്ടെന്ന് വിട്ടുനല്‍കണമെന്നും സൗദി അറേബ്യ പാകിസ്താനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നലെ രാവിലെ തന്നെ സൗദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഷാ പാക് വിദേശ കാര്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നിര്‍ദ്ദേശം പാകിസ്താനെ അറിയിക്കാനായിരുന്നു ആദില്‍ അല്‍ ജുബൈറ് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയെ വിളിച്ചത്. ഇക്കാര്യം പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇറാനും

ഇറാനും

സൗദി വിദേശകാര്യമന്ത്രിയെ കൂടാതെ ഇറാന്‍റെ വിദേശകാര്യമന്ത്രിയും സമാന വിഷയത്തില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മെഹമ്മൂദ് ഖുറേഷിയും പിന്നീട് വ്യക്തമാക്കി.

അമേരിക്ക

അമേരിക്ക

ഇതേ അവസരത്തില്‍ തന്നെ ഇന്ത്യയിലെ സൗദി അംബാസിഡര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഹോം സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ ബന്ധപ്പെട്ടു എന്ന വാര്‍ത്തയും പുറത്തുന്നു.

പ്രവചനം

പ്രവചനം

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ശുഭവാര്‍ത്ത കേള്‍ക്കാമെന്നായിരുന്നു ഹനോയില്‍ ട്രംപ് പ്രസ്താവിച്ചത്.
ഇന്ത്യ-പാക് സംഘര്‍ഷത്തിന് അവസാനമാകുകയാണ്. ഒരു നല്ല വാര്‍ത്തയുണ്ട്. ഇന്ത്യ-പാകിസ്താന്‍ വിഷയത്തില്‍ പ്രതീക്ഷയേക്കുന്ന മാറ്റങ്ങള്‍ രൂപപ്പെട്ട് വരുന്നുണ്ട്

സമാധാനം പുലരും

സമാധാനം പുലരും

പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്. മേഖലയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎന്നും

യുഎന്നും

അഭിനന്ദന്‍റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചതോടെ ജനീവ കണ്‍വന്‍ഷന്‍ ഉടമ്പടി പാലിക്കണമെന്ന് അമേരിക്ക, ഫ്രാന്‍സ്, ബിട്ടണ്‍ ഉള്‍പ്പടേയുള്ള ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

യുഎഇ ഇടപെടല്‍

യുഎഇ ഇടപെടല്‍

വിഷയത്തില്‍ യുഎഇയുടെ ഇടപെടലും നിര്‍ണ്ണായകമാണ്. അബൂദാബി കിരീടാവകാശിയും സൈന്യത്തിന്‍റെ ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ മൊഹമ്മദ് ബിന്‍ സായിദ് ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

പ്രശ്നപരിഹാരം കാണണം

പ്രശ്നപരിഹാരം കാണണം

കശ്മീര്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണണമെന്നും മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും മുന്‍കൈ എടുക്കണമെന്നും മൊഹമ്മദ് ബിന്‍ സായിദ് നരേന്ദ്ര മോദിയുടോയും ഇമ്രാന്‍ ഖാനോടും ഒരേ പോലെ ആവശപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
How The US, UAE And Saudi Arabia Put Pressure On Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X