കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദിനെ ഇന്ത്യക്ക് കൈമാറുന്നത് പാകിസ്താൻ രണ്ട് തവണ മാറ്റി; കൈമാറ്റം 6 മണിക്കൂർ വൈകിപ്പിച്ച ശേഷം

Google Oneindia Malayalam News

ദില്ലി: പാകിസ്താൻ കസ്റ്റഡിയിലെടുത്ത വിങ് കമാൻഡൻ അഭിനന്ദൻ വർധമാൻ ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മോചനം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്.

<strong>ഇന്ത്യക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാകിസ്താന്‍... ഇന്ത്യ നടത്തിയത് പരിസ്ഥിതി തീവ്രവാദം</strong>ഇന്ത്യക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാകിസ്താന്‍... ഇന്ത്യ നടത്തിയത് പരിസ്ഥിതി തീവ്രവാദം

വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടുപോയി.

വൈകിപ്പിച്ചത് ആറ് മണിക്കൂർ‌

വൈകിപ്പിച്ചത് ആറ് മണിക്കൂർ‌

വൈകിട്ട് 5. 20 തിന് അഭിനന്ദന്‍ വര്‍ധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അഭിനന്ദന്റെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടയിൽ രണ്ട് തവണ പാകിസ്താൻ അഭിനന്ദനെ കൈമാറുന്നത് മാറ്റിയിരുന്നുനെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാത്രി ഒമ്പത് മണിയോടെയാണ് അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്.

റെഡ് ക്രോസിന്‍റെ പ്രത്യേക സംഘം

മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യുദ്ധത്തടവുകാരനായതിനാൽ റെഡ് ക്രോസിന്‍റെ പ്രത്യേക സംഘം അഭിനന്ദനെ പരിശോധിച്ചിരുന്നു. പാകിസ്ഥാനിൽ പെട്ട അഭിനന്ദനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതുൾപ്പടെ അഭിനന്ദന്‍റെ മുഖത്തും തോളിലും പരിക്കേറ്റിരുന്നു.

ആഘോഷിച്ച് ഇന്ത്യൻ ജനത


ദേശീയപതാകയുമേന്തി വൻ ജനാവലിയാണ് അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ വാഗാ അതിർത്തിയിൽ കാത്തു നിന്നത്. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും വാഗ അതിർത്തിയിൽ എത്തിയിരുന്നു. വൈകിട്ട് 5.20-ഓടെ അഭിനന്ദനെ ഔദ്യോഗികമായി കൈമാറിയെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും ജനക്കൂട്ടം ആഹ്ളാദത്തിലായിരുന്നു.

വിശദമായ വൈദ്യ പരിശോധന


അഭിനന്ദനെ തിരികെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് വ്യോമസേന വ്യക്തമാക്കി. വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടിയതിനാൽ പരിക്കേറ്റിട്ടുണ്ട്. ചികിത്സ ആവശ്യമാണെന്നും വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുമെന്നും സേന വ്യക്തമാക്കി.

English summary
India waited anxiously as the return of Indian Air Force (IAF) pilot Abhinandan Varthaman, captured by Pakistan two days ago, was delayed on Friday. Sources say the pilot may be handed over around 9 pm at the Attari-Wagah Border after Pakistan changed the time twice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X