പാകിസ്താനില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം..... മര്‍ദിച്ചിട്ടില്ലെന്ന് അഭിനന്ദന്!!
ദില്ലി: പാകിസ്താനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന് വര്ധമന്. തനിക്ക് കടുത്ത മാനസിക പീഡനമാണ് പാകിസ്താനില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്നെ അവര്‍ ശാരീരികമായി മര്‍ദിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്ന് അഭിനന്ദന് വ്യക്തമാക്കി. അതേസമയം മാനസിക പീഡനം താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് അഭിനന്ദന് പറഞ്ഞു. പാകിസ്താന് തടങ്കലില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കാര്യങ്ങള്‍ വിവരിക്കുന്നതിനിടെയാണ് ഇക്കാര്യം അഭിനന്ദന് വ്യക്തമാക്കിയത്.

അതേസമയം മാര്‍ച്ച് രണ്ട് വരെ വിവിധ പരിശോധനകള്‍ക്ക് അഭിനന്ദന് വിധേയനാകുന്നുണ്ട്. പ്രധാനമായും മാനസിക നിലയെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കൂളിംഗ് പരിപാടികളാണ് നട ത്തുന്നത്. മെഡിക്കല്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. മെഡിക്കല്‍ ചെക്കപ്പുകളും ഹെല്‍ത്ത് ചെക്കപ്പുകളും കഴിഞ്ഞാല്‍ വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും. പാകിസ്താനില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം തുറന്ന് പറയും. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അഭിനന്ദന് ദില്ലിയിലെത്തിയത്.
അതേസമയം പാകിസ്താന് അഭിനന്ദനെ കൈമാറിയ രീതിയിലും ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന പല സാധനങ്ങളും പാകിസ്താന് തിരികെ തന്നിട്ടില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. അഭിനന്ദന്റെ തോക്കും നിര്‍ണായകമായ രേഖകളും ഇപ്പോഴും പാകിസ്താന്റെ കൈവശമാണ്. അതിര്‍ത്തിയില്‍ അഭിനന്ദനെ കൈമാറുന്നത് വൈകിയതിലും ഇന്ത്യ എതിര്‍പ്പ് അറിയിക്കുന്നുണ്ട്. പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് തന്നെയാണ് പൈലറ്റിനെ കൈമാറിയപ്പോഴും ഇന്ത്യ മുന്നോട്ട് വെക്കുന്ന നിലപാട്.
ഫെബ്രുവരി 26നാണ് അഭിനന്ദന് പാകിസ്താന് പിടിയിലാവുന്നത്. വിമാനം തകര്‍ന്ന് വീഴുന്നതിനിടെ താഴോട്ട് ചാടിയ അഭിനന്ദന് പാകിസ്താനിലാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇയാളെ വിട്ടയക്കുന്നുവെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. എന്നാല്‍ ജനീവ കരാര്‍ പ്രകാരം കുറ്റവാളികളെ കൈമാറേണ്ടത് പാകിസ്താന് പാലിക്കേണ്ട നിയമാണെന്ന് ഇന്ത്യ പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications