കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം..... മര്‍ദിച്ചിട്ടില്ലെന്ന് അഭിനന്ദന്‍!!

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍. തനിക്ക് കടുത്ത മാനസിക പീഡനമാണ് പാകിസ്താനില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്നെ അവര്‍ ശാരീരികമായി മര്‍ദിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്ന് അഭിനന്ദന്‍ വ്യക്തമാക്കി. അതേസമയം മാനസിക പീഡനം താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് അഭിനന്ദന്‍ പറഞ്ഞു. പാകിസ്താന്‍ തടങ്കലില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കാര്യങ്ങള്‍ വിവരിക്കുന്നതിനിടെയാണ് ഇക്കാര്യം അഭിനന്ദന്‍ വ്യക്തമാക്കിയത്.

1

അതേസമയം മാര്‍ച്ച് രണ്ട് വരെ വിവിധ പരിശോധനകള്‍ക്ക് അഭിനന്ദന്‍ വിധേയനാകുന്നുണ്ട്. പ്രധാനമായും മാനസിക നിലയെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കൂളിംഗ് പരിപാടികളാണ് നട ത്തുന്നത്. മെഡിക്കല്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. മെഡിക്കല്‍ ചെക്കപ്പുകളും ഹെല്‍ത്ത് ചെക്കപ്പുകളും കഴിഞ്ഞാല്‍ വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും. പാകിസ്താനില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം തുറന്ന് പറയും. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അഭിനന്ദന്‍ ദില്ലിയിലെത്തിയത്.

അതേസമയം പാകിസ്താന്‍ അഭിനന്ദനെ കൈമാറിയ രീതിയിലും ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന പല സാധനങ്ങളും പാകിസ്താന്‍ തിരികെ തന്നിട്ടില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. അഭിനന്ദന്റെ തോക്കും നിര്‍ണായകമായ രേഖകളും ഇപ്പോഴും പാകിസ്താന്റെ കൈവശമാണ്. അതിര്‍ത്തിയില്‍ അഭിനന്ദനെ കൈമാറുന്നത് വൈകിയതിലും ഇന്ത്യ എതിര്‍പ്പ് അറിയിക്കുന്നുണ്ട്. പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് തന്നെയാണ് പൈലറ്റിനെ കൈമാറിയപ്പോഴും ഇന്ത്യ മുന്നോട്ട് വെക്കുന്ന നിലപാട്.

ഫെബ്രുവരി 26നാണ് അഭിനന്ദന്‍ പാകിസ്താന്‍ പിടിയിലാവുന്നത്. വിമാനം തകര്‍ന്ന് വീഴുന്നതിനിടെ താഴോട്ട് ചാടിയ അഭിനന്ദന്‍ പാകിസ്താനിലാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇയാളെ വിട്ടയക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ജനീവ കരാര്‍ പ്രകാരം കുറ്റവാളികളെ കൈമാറേണ്ടത് പാകിസ്താന്‍ പാലിക്കേണ്ട നിയമാണെന്ന് ഇന്ത്യ പറയുന്നു.

എഫ് 16 യുദ്ധവിമാനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് യുഎസ്.... പാകിസ്താനോട് വിശദീകരണം തേടി!!എഫ് 16 യുദ്ധവിമാനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് യുഎസ്.... പാകിസ്താനോട് വിശദീകരണം തേടി!!

English summary
abhinandan varthaman says he was mentally harassed in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X