അഭിനന്ദന് വീണ്ടും കോക്പിറ്റിലേക്ക്.... മെഡിക്കല്‍ ചെക്കപ്പുകളില്‍ പൂര്‍ണ ആരോഗ്യവാന്‍
ദില്ലി: വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന് വര്ധമന് ഉടന്‍ തന്നെ കോക്പിറ്റില്‍ തിരിച്ചെത്തുമെന്ന വ്യോമസേന. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്കകളൊക്കെ മാറിയിരിക്കുകയാണ്. അഭിനന്ദന് പൂര്‍ണ ആരോഗ്യവാനാണ്. നിലവില്‍ മറ്റ് ചെക്കപ്പുകളൊക്കെ അഭിനന്ദന് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതേസമയം അദ്ദേഹം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യോമസേന പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാകിസ്താന് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന് പറഞ്ഞിരുന്നു.

അതേസമയം മാനസികമായി അഭിനന്ദന് കരുത്തനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാകിസ്താനില്‍ നിന്ന് നേരിട്ട പ്രശ്നങ്ങളെ അദ്ദേഹം മറന്ന് കഴിഞ്ഞു. അഭിനന്ദന് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. വ്യോമസേനയുടെ മെഡിക്കല്‍ കേന്ദ്രത്തിലാണ് അഭിനന്ദനെ ആദ്യം ചെക്കപ്പിന് വിധേയനാക്കിയത്. പിന്നീട് സൈന്യത്തിന്റെ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കൂളിംഗ് ഡൗണ്‍ പ്രക്രിയയുടെ ഭാഗമാണ് അദ്ദേഹം.
മാനസിക പീഡനം നേരിട്ടതിനാല്‍ അഭിനന്ദന് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇന്റലജിന്‍സ് ഓഫീസര്‍മാരാണ് അദ്ദേഹത്തിനായി കൗണ്‍സിലിംഗ് നടത്തുന്നത്. 60 മണിക്കൂര്‍ പരിശോധനകള്‍ നടത്തിയിട്ടും മാനസികമായി അദ്ദേഹം കരുത്തനായിരുന്നുവെന്ന് വ്യോമസേന റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും. ഇതിന് ശേഷമാണ് ജോലിയില്‍ പ്രവേശിക്കുക.
അതേസമയം അഭിനന്ദന്റെ ധീരത കാരണം അദ്ദേഹത്തെ ഫീല്‍ഡില്‍ തന്നെ നിയമിക്കുമെന്ന് എയര്‍ മാര്‍ഷല്‍ വികെ ഭാട്ടിയ പറഞ്ഞു. എന്നാല്‍ അഭിനന്ദന് രാജ്യരഹസ്യങ്ങളില് ഒന്നും പോലും എതിരാളിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ നിന്ന് താഴേക്ക് വീണതിനാല്‍ നടുവിന് വേദന ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അഭിനന്ദന് പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തന്നെ അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാമെന്നും വികെ ഭാട്ടിയ വ്യക്തമാക്കി.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications