കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ വീണ്ടും കോക്പിറ്റിലേക്ക്.... മെഡിക്കല്‍ ചെക്കപ്പുകളില്‍ പൂര്‍ണ ആരോഗ്യവാന്‍

Google Oneindia Malayalam News

ദില്ലി: വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഉടന്‍ തന്നെ കോക്പിറ്റില്‍ തിരിച്ചെത്തുമെന്ന വ്യോമസേന. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്കകളൊക്കെ മാറിയിരിക്കുകയാണ്. അഭിനന്ദന്‍ പൂര്‍ണ ആരോഗ്യവാനാണ്. നിലവില്‍ മറ്റ് ചെക്കപ്പുകളൊക്കെ അഭിനന്ദന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതേസമയം അദ്ദേഹം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യോമസേന പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാകിസ്താന്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു.

1

അതേസമയം മാനസികമായി അഭിനന്ദന്‍ കരുത്തനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാകിസ്താനില്‍ നിന്ന് നേരിട്ട പ്രശ്‌നങ്ങളെ അദ്ദേഹം മറന്ന് കഴിഞ്ഞു. അഭിനന്ദന് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. വ്യോമസേനയുടെ മെഡിക്കല്‍ കേന്ദ്രത്തിലാണ് അഭിനന്ദനെ ആദ്യം ചെക്കപ്പിന് വിധേയനാക്കിയത്. പിന്നീട് സൈന്യത്തിന്റെ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കൂളിംഗ് ഡൗണ്‍ പ്രക്രിയയുടെ ഭാഗമാണ് അദ്ദേഹം.

മാനസിക പീഡനം നേരിട്ടതിനാല്‍ അഭിനന്ദന് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇന്റലജിന്‍സ് ഓഫീസര്‍മാരാണ് അദ്ദേഹത്തിനായി കൗണ്‍സിലിംഗ് നടത്തുന്നത്. 60 മണിക്കൂര്‍ പരിശോധനകള്‍ നടത്തിയിട്ടും മാനസികമായി അദ്ദേഹം കരുത്തനായിരുന്നുവെന്ന് വ്യോമസേന റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും. ഇതിന് ശേഷമാണ് ജോലിയില്‍ പ്രവേശിക്കുക.

അതേസമയം അഭിനന്ദന്റെ ധീരത കാരണം അദ്ദേഹത്തെ ഫീല്‍ഡില്‍ തന്നെ നിയമിക്കുമെന്ന് എയര്‍ മാര്‍ഷല്‍ വികെ ഭാട്ടിയ പറഞ്ഞു. എന്നാല്‍ അഭിനന്ദന്‍ രാജ്യരഹസ്യങ്ങളില്‍ ഒന്നും പോലും എതിരാളിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ നിന്ന് താഴേക്ക് വീണതിനാല്‍ നടുവിന് വേദന ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അഭിനന്ദന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തന്നെ അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാമെന്നും വികെ ഭാട്ടിയ വ്യക്തമാക്കി.

ആംആദ്മി പാര്‍ട്ടിയെ വിടാതെ രാഹുല്‍ ഗാന്ധി....സഖ്യം വേണം, നിര്‍ദേശിച്ചത് ശരത് പവാര്‍ആംആദ്മി പാര്‍ട്ടിയെ വിടാതെ രാഹുല്‍ ഗാന്ധി....സഖ്യം വേണം, നിര്‍ദേശിച്ചത് ശരത് പവാര്‍

English summary
abhinandan varthaman to soon be back in cockpit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X