തളരില്ല ഈ പോരാട്ട വീര്യം; എത്രയും പെട്ടെന്ന് വിമാനം പറത്തണമെന്ന് അഭിനന്ദന് വര്ധമാന്
ദില്ലി: പാക് പിടിയില്‍ നിന്നും മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ വാരിയെല്ലിനും പരിക്കുള്ളതായി സൈനിക ആശുപത്രിയിലെ സ്കാനിങ് റിപ്പോര്‍ട്ട്. അഭിനന്ദന് പറത്തിയ വിമാനം പറത്തുന്നതിനിടെ പാരഷൂട്ടില്‍ പുറത്തുകടക്കുമ്പുഴോ പാക് അധിനിവേശ കശ്മീരില്‍ വീണപ്പോഴുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലോ ആയിരിക്കാം പരിക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദന് മേലുദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം പരിക്കുകള്‍ ഭേദമായാന് തനിക്ക് എത്രയും പെട്ടെന്ന് വീണ്ടും യുദ്ധവിമാനം പറത്തണമെന്ന് അഭിനന്ദന് ആഗ്രഹം പ്രകടിപ്പിച്ചു.

ഡീ ബ്രീഫിങ്
പാകിസ്താന്റെ പിടിയില്‍ നിന്നും മോചിതനായി അഭിനന്ദന് വര്‍ധമാന്റെ ഡീ ബ്രീഫിങ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ പ്രവശിപ്പിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു.

പിടിയിലാകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍
ശത്രുരാജ്യങ്ങളുടെ പിടിയിലാകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍ വിവരങ്ങള്‍ ശേഖരക്കുന്നതിനുള്ള നടപടിക്രമമാണ് ഡീബ്രീഫിങ്. രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചോദ്യം ചെയ്യലാണിത്. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി, തുടങ്ഹിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.

സംസാരിച്ചു
വ്യോമ സേന, ഐബി, റോ, വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക.
വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തോടൊപ്പം സേനയിലെ ഉന്നതരും കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു.

കോക് പിറ്റിലേക്ക് മടങ്ങണം
ഇവരോടാണ് എത്രയും പെട്ടെന്ന് കോക് പിറ്റിലേക്ക് മടങ്ങിപ്പോവണമെന്നുള്ള ആഗ്രവും അഭിനന്ദന് പ്രകടിപ്പിച്ചത്. വിങ് കമാന്‍ഡര്‍ എത്രയും പെട്ടെന്ന് കോക് പിറ്റിലേക്ക് മടങ്ങിവരുന്നത് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യപരിശോധന
പാകിസ്താനില്‍ നിന്നും പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും വളരെ ആവേശത്തിലാണെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച്ചയും അഭിനന്ദന്റെ വൈദ്യപരിശോധന നടന്നു. അടുത്ത ദിവസങ്ങളിലും ഇത് തുടരും.

പരിക്ക്
അഭിനന്ദന്റെ വാരിയെല്ലിന് ചെറിയ പരിക്കേറ്റതായി എംആര്‍ഐ സ്കാനിങ്ങില്‍ കണ്ടത്തിയതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ പാക് അധിനിവേശ കശ്മീരില്‍ ഇറങ്ങിയ അദ്ദേഹത്തിന് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നു. ഇതാവാം പരിക്കിന് കാരണമെന്നാണ് വിലയിരുത്തല്‍

പുറത്തേക്ക് തെറിക്കുമ്പോള്‍
വാരിയെല്ലിലെ ക്ഷതത്തിനു പുറമെ നട്ടെല്ലിന്റെ കീഴ്ഭാഗത്തും പരിക്കുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. തകരുന്ന വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സംവിധാനം വഴി രക്ഷപ്പെടുമ്പോള്‍ സംഭവിച്ചതാകാം ഈ പരിക്കെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

രഹസ്യം ചോര്‍ത്താന്‍
രഹസ്യം ചോര്‍ത്താന്‍ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പാകിസ്താന് അഭിനന്ദന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും എംആര്‍ഐ സ്കാന്‍ വഴി പരിശോധിച്ചു. എന്നാല്‍ അത്തരത്തില്‍ യാതൊരു ഉപകരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിര്‍മ്മല സീതാരാമന്
നേരത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും വ്യോമസേന മേധാവി ബിഎസ് ധനോവയും അഭിനന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാകിസ്താനില്‍ നിന്നും ശാരീരിക പീഡനമല്ല മാനസിക പീഢനമാണ് ഏറ്റതെന്ന് അഭിനന്ദന് വ്യക്തമാക്കിയത് പ്രതിരോധ മന്ത്രിയോടായിരുന്നു.

നിരവധി പരിശോധനകള്‍
ആര്‍ആര്‍ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കിയത്. ശാരീരിക - മനസാന്നിധ്യ പരിശോധനകള്‍ അടക്കമുള്ളവ ആരോഗ്യ പരിശോധനയിലുള്‍പ്പെടും. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്നതാണ് പരിശോധനകള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications