കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തളരില്ല ഈ പോരാട്ട വീര്യം; എത്രയും പെട്ടെന്ന് വിമാനം പറത്തണമെന്ന് അഭിനന്ദന്‍ വര്‍ധമാന്‍

Google Oneindia Malayalam News

ദില്ലി: പാക് പിടിയില്‍ നിന്നും മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ വാരിയെല്ലിനും പരിക്കുള്ളതായി സൈനിക ആശുപത്രിയിലെ സ്കാനിങ് റിപ്പോര്‍ട്ട്. അഭിനന്ദന്‍ പറത്തിയ വിമാനം പറത്തുന്നതിനിടെ പാരഷൂട്ടില്‍ പുറത്തുകടക്കുമ്പുഴോ പാക് അധിനിവേശ കശ്മീരില്‍ വീണപ്പോഴുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലോ ആയിരിക്കാം പരിക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

<strong>ശബരിമലയുടെ മണ്ണില്‍ താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍?; 2 സീറ്റില്‍ വിജയം ലക്ഷ്യം വെച്ച് ബിജെപി </strong>ശബരിമലയുടെ മണ്ണില്‍ താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍?; 2 സീറ്റില്‍ വിജയം ലക്ഷ്യം വെച്ച് ബിജെപി

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം പരിക്കുകള്‍ ഭേദമായാന്‍ തനിക്ക് എത്രയും പെട്ടെന്ന് വീണ്ടും യുദ്ധവിമാനം പറത്തണമെന്ന് അഭിനന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ഡീ ബ്രീഫിങ്

ഡീ ബ്രീഫിങ്

പാകിസ്താന്‍റെ പിടിയില്‍ നിന്നും മോചിതനായി അഭിനന്ദന്‍ വര്‍ധമാന്‍റെ ഡീ ബ്രീഫിങ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ പ്രവശിപ്പിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഇന്‍റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു.

പിടിയിലാകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍

പിടിയിലാകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍

ശത്രുരാജ്യങ്ങളുടെ പിടിയിലാകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍ വിവരങ്ങള്‍ ശേഖരക്കുന്നതിനുള്ള നടപടിക്രമമാണ് ഡീബ്രീഫിങ്. രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചോദ്യം ചെയ്യലാണിത്. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ഹിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.

സംസാരിച്ചു

സംസാരിച്ചു

വ്യോമ സേന, ഐബി, റോ, വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക.
വ്യോമസേനയുടെ ഇന്‍റലിജന്‍സ് വിഭാഗത്തോടൊപ്പം സേനയിലെ ഉന്നതരും കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു.

കോക് പിറ്റിലേക്ക് മടങ്ങണം

കോക് പിറ്റിലേക്ക് മടങ്ങണം

ഇവരോടാണ് എത്രയും പെട്ടെന്ന് കോക് പിറ്റിലേക്ക് മടങ്ങിപ്പോവണമെന്നുള്ള ആഗ്രവും അഭിനന്ദന്‍ പ്രകടിപ്പിച്ചത്. വിങ് കമാന്‍ഡര്‍ എത്രയും പെട്ടെന്ന് കോക് പിറ്റിലേക്ക് മടങ്ങിവരുന്നത് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യപരിശോധന

വൈദ്യപരിശോധന

പാകിസ്താനില്‍ നിന്നും പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും വളരെ ആവേശത്തിലാണെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച്ചയും അഭിനന്ദന്‍റെ വൈദ്യപരിശോധന നടന്നു. അടുത്ത ദിവസങ്ങളിലും ഇത് തുടരും.

പരിക്ക്

പരിക്ക്

അഭിനന്ദന്‍റെ വാരിയെല്ലിന് ചെറിയ പരിക്കേറ്റതായി എംആര്‍ഐ സ്കാനിങ്ങില്‍ കണ്ടത്തിയതായി വാര്‍ത്ത ഏ‌ജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ പാക് അധിനിവേശ കശ്മീരില്‍ ഇറങ്ങിയ അദ്ദേഹത്തിന് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നു. ഇതാവാം പരിക്കിന് കാരണമെന്നാണ് വിലയിരുത്തല്‍

പുറത്തേക്ക് തെറിക്കുമ്പോള്‍‌

പുറത്തേക്ക് തെറിക്കുമ്പോള്‍‌

വാരിയെല്ലിലെ ക്ഷതത്തിനു പുറമെ നട്ടെല്ലിന്‍റെ കീഴ്ഭാഗത്തും പരിക്കുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. തകരുന്ന വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സംവിധാനം വഴി രക്ഷപ്പെടുമ്പോള്‍ സംഭവിച്ചതാകാം ഈ പരിക്കെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

രഹസ്യം ചോര്‍ത്താന്‍‌

രഹസ്യം ചോര്‍ത്താന്‍‌

രഹസ്യം ചോര്‍ത്താന്‍‌ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പാകിസ്താന്‍ അഭിനന്ദന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും എംആര്‍ഐ സ്കാന്‍ വഴി പരിശോധിച്ചു. എന്നാല്‍ അത്തരത്തില്‍ യാതൊരു ഉപകരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിര്‍മ്മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍

നേരത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും വ്യോമസേന മേധാവി ബിഎസ് ധനോവയും അഭിനന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാകിസ്താനില്‍ നിന്നും ശാരീരിക പീഡനമല്ല മാനസിക പീഢനമാണ് ഏറ്റതെന്ന് അഭിനന്ദന്‍ വ്യക്തമാക്കിയത് പ്രതിരോധ മന്ത്രിയോടായിരുന്നു.

നിരവധി പരിശോധനകള്‍

നിരവധി പരിശോധനകള്‍

ആര്‍ആര്‍ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കിയത്. ശാരീരിക - മനസാന്നിധ്യ പരിശോധനകള്‍ അടക്കമുള്ളവ ആരോഗ്യ പരിശോധനയിലുള്‍പ്പെടും. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്നതാണ് പരിശോധനകള്‍.

English summary
abhinandan varthaman wants to return to cockpit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X