കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന് നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്.... സ്‌കാനിംഗ് റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ സ്‌കാനിംഗ് പൂര്‍ത്തിയായി. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കസ്റ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും പാകിസ്താന്‍ ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം മാനസിക പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യ പ്രതിഷേധമറിയിക്കും. പാരച്യൂട്ട് ഉയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരിക്കും അഭിനന്ദന് പരിക്കേറ്റതെന്നാണ് സൂചന.

1

പാക് അധീന കശ്മീരിലെ നാട്ടുകാരാണ് അഭിനന്ദനെ മര്‍ദിച്ചത്. ഇതില്‍ അഭിനന്ദന് പരിക്കേല്‍ക്കുകയായിരുന്നു. അതേസമയം മാനസികാരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ചോദിച്ചറിയാന്‍ ശ്രമിക്കും. പാകിസ്താന്‍ കസ്റ്റഡിയിലായിരിക്കെ അവര്‍ എന്തൊക്കെ ചോദിച്ചെന്നും, എന്തെല്ലാം വെളിപ്പെടുത്തേണ്ടി വന്നെന്നുമുള്ള കാര്യങ്ങളാണ് അധികൃതര്‍ ചോദിക്കുക. ദില്ലിയിലെ ആശുപത്രിയില്‍ വെച്ച് അഭിനന്ദനെ കൂടുതല്‍ ചെക്കപ്പുകള്‍ക്ക് വിധേയമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം നിരവധി മെഡിക്കല്‍ ടെസ്റ്റുകള്‍ ഇപ്പോള്‍തന്നെ നടത്തി കഴിഞ്ഞു. അഭിനന്ദന് അഖില ഭാരതീയ ദിഗംബര്‍ ജെയിന്‍ മഹാസമിതിയുടെ ആദ്യത്തെ ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം സമ്മാനിക്കുമെന്ന് ദിഗംബര്‍ മഹാസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ പിടിയിലായപ്പോള്‍ അദ്ദേഹം കാണിച്ച ധീരതയെ തുടര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. 2.51 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഏപ്രില്‍ 17ന് പുരസ്‌കാരം കൈമാറും.

അഭിനന്ദന് ഇനിയും ഫീല്‍ഡ് ജോലിക്ക് തന്നെ നിയോഗിക്കുമെന്ന് വ്യോമേസന നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താനില്‍ നിന്ന് മാനസികമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അദ്ദേഹം ഇപ്പോഴും കരുത്തനാണെന്ന് ടെസ്റ്റില്‍ നിന്ന് വ്യക്തമായിരുന്നു. അതേസമയം ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം അഭിനന്ദന് നാട്ടിലേക്ക് മടങ്ങാവാനുമെന്നാണ് സൂചന.

ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹംബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം

English summary
abhinandan varthamans rib injured after being assaulted by mob in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X