കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്ക് കൂടിയാണ്; യുദ്ധഭൂമിയിൽ ആതുരസേവനം നടത്തിയ ഡോ. ശോഭ വർധമാൻ

Google Oneindia Malayalam News

ചെന്നൈ: രാജ്യം മുഴുവൻ വിംഗ് കമാൻഡർ അഭിനന്ദന്റെ ധീരതയെ വാഴ്ത്തുകയാണ്. ശത്രു രാജ്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും തല കുനിക്കാതെ രാജ്യത്തിന് വേണ്ടി നിലകൊണ്ട അഭിനന്ദൻ രാജ്യത്തിന്റെ അഭിമാനമാണ്. മൂന്ന് ദിവസത്തെ ആശങ്കകൾക്കൊടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ഇന്ത്യൻ വ്യോമസേനയുടെ ഒട്ടും ആധുനികമല്ലാത്ത വിമാനമാണ് മിഗ് 21 എന്നാണ് വിദഗ്ധർ പറയുന്നത്. മിഗ് വിമാനം ഉപയോഗിച്ച് പാകിസ്താന്റെ പോർ വിമാനമായ എഫ് 16നെ തുരത്തിയോടിച്ച സൂപ്പർ ഹീറോയാണ് അഭിനന്ദൻ.

ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച അച്ഛന്റെയും മുത്തച്ഛന്റെയും പാരമ്പര്യം മാത്രമല്ല വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് അവകാശപ്പെടാനുളളത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ സ്വന്തം സുരക്ഷ പോലും അവഗണിച്ച് സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരു അമ്മയുടെ മകൻ ഇത്രയും ധീരനായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു.

ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്? ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്?

അഭിമാനത്തോടെ രാജ്യം

അഭിമാനത്തോടെ രാജ്യം

രാജ്യം ഒറ്റക്കെട്ടായി നിന്നാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിച്ചത്. വ്യോമാതിർത്തി കടന്നെത്തിയ പാകിസ്താൻ പോർ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലാകുന്നത്. ശത്രുപാളയത്തിൽ അകപ്പെട്ടപ്പോഴും ആത്മസംയമനം കൈവിടാനെ കരുത്തോടെ അഭിനന്ദൻ നിലകൊണ്ടു. പാക് സൈന്യത്തിന്റെ ചോദ്യങ്ങളോട് ക്യത്യമായി അഭിനന്ദൻ തന്റെ നിലപാട് വ്യക്തമാക്കി.

 അമ്മയുടെ മകൻ

അമ്മയുടെ മകൻ

ഡോ. ശോഭ വർധമാന്റെയും വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന സിംഹക്കുട്ടി വർധമാന്റെയും മകനാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പല രാജ്യങ്ങളുമായിരുന്നു ഡോ ശോഭ വർധമാന്റെ പ്രവർത്തന മേഖല. സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ അതിർത്തി കടന്ന്, യുദ്ധം നാശം വിതച്ച ജനതയ്ക്കിടയിലേക്ക് ആതുരസേവനത്തിനായി ഇറങ്ങിച്ചെന്നയാളാണ് ഡോ. ശോഭ വർധമാൻ.

യുദ്ധമേഖലയിലെ സേവനം

യുദ്ധമേഖലയിലെ സേവനം

സന്നദ്ധ സംഘടനയായ മെഡിസിൻ സാൻ ഫ്രോണ്ടിയേഴ്സിന്റെ വോളണ്ടിയറായാണ് ഡോ. ശോഭ പ്രവർത്തിച്ചിരുന്നത്. യുദ്ധവും കപാലങ്ങളും അതിന്റെ ഏറ്റവും ഭയാനകമായ രീതിയിൽ നാശം വിതച്ച ഹെയ്തിയി, ഇറാഖ്, ഐവറി കോസ്റ്റ്, ലൈബീരിയ, നൈജീരിയ തുടങ്ങിയ ഇടങ്ങളിലൊക്കെ ഡോ. ശോഭ തന്റെ സുരക്ഷ പോലും അവഗണിച്ച് സേവനം ചെയ്തിട്ടുണ്ട്.

സുരക്ഷ പോലും അവഗണിച്ച്

സുരക്ഷ പോലും അവഗണിച്ച്

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം അനസ്തീസിയോളജിയിൽ പിജിയെടുത്ത ശേഷം തോക്കുകളും ബോംബുകളും ഭരിച്ചിരുന്ന ഐവറി കോസ്റ്റിലേക്കാണ് സന്നദ്ധ പ്രവർത്തനത്തിനായി ഡോ ശോഭ വർധമാൻ പോയത്. ഹെയ്തിതിയിൽ മൂന്ന് ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനിടെയിൽ ദുരിതബാധിതർക്കായുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു ഡോ. ശോഭ.

 സുരക്ഷിതമല്ലാത്ത ഇടങ്ങൾ

സുരക്ഷിതമല്ലാത്ത ഇടങ്ങൾ

ലൈബീരിയയിലും നൈജീരിയയിലും കലാപം കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഡോ ശോഭയെത്തുന്നത്. ഗ്രാമീണരും എണ്ണക്കമ്പനികളും തമ്മിലുള്ള പോരാട്ടവും, സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടങ്ങളും ഗോത്ര വർഗക്കാർ തമ്മിലുള്ള കപാപങ്ങളുമെല്ലാം ഈ പ്രദേശങ്ങലെയെല്ലാം ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറ്റിയിരുന്നു.

ഗൾഫ് യുദ്ധകാലത്ത്

ഗൾഫ് യുദ്ധകാലത്ത്

ഗൾഫ് യുദ്ധകാലത്ത് മെഡിക്കൽ ക്യാമ്പിന് നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇറാൻ- ഇറാഖ് സംഘർഷ കാലത്ത് ആതുരസേവനത്തിനായി എത്തിയ മെഡിക്കൽ സംഘത്തെ നയിച്ചത് ഡോ ശോഭയായിരുന്നു. . 2009ൽ പാപ്പുവ ന്യൂ ഗിനിയിലെ ഗോത്ര വർഗക്കാർക്കിടയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗോത്രവർഗക്കാർ ഉപയോഗിച്ച് പോന്നിരുന്ന കുന്തങ്ങൾ പോലുള്ള പരമ്പരാഗത ആയുധങ്ങൾ കൊണ്ട് മുറിവേറ്റവരായിരുന്നു കൂടുതലും ചികിത്സ തേടി എത്തിയിരുന്നത്.

ചെന്നൈയിൽ

ചെന്നൈയിൽ

നിലവിൽ ചെന്നൈയിൽ ജൽവായു വിഹാറിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഡോ ശോഭ വർധമാൻ. സാമൂഹിക പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായുള്ള പദ്ധതികളിൽ പ്രവർത്തിച്ച് വരികയാണ് ഇപ്പോൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നടത്തുന്നവർക്ക് കഠിന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ഒരു ഓൺലൈൻ ക്യാംപെയിൻ നടത്തിയിരുന്നു.

അഭിനന്ദന്റെ അമ്മ

അഭിനന്ദന്റെ അമ്മ

ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള അച്ഛൻ സിംഹക്കുട്ടി വർധമാനും മിഗ് വിമാനങ്ങളാണ് പറത്തിയിരുന്നതെന്നുള്ളതാണ് മറ്റൊരു അപൂർവ്വത. മിഗ് 21 വിമാനങ്ങളെക്കാൾ സാങ്കേതികമായി മികച്ചതെന്ന് കരുതപ്പെടുത്ത എഫ് 16 വിമാനത്തെ വീഴdത്തുക എന്നത് ഏറെ വിദഗ്ധനായ ഒരു പൈലറ്റിന് മാത്രമെ കഴിയു എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നത്.

English summary
abhinandan's mother dr.sobha is a brave woman, who has worked in many conflict zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X