40 മണിക്കൂര്‍ പീഡിപ്പിച്ചു,ഐഎസ്ഐ കസ്റ്റഡിയില്‍ അഭിനന്ദന് വര്ധമാന് നേരിട്ടത് കൊടിയ പീഡനം
ദില്ലി: ഇന്ത്യന്‍ വിങ്ങ് കമാന്റര്‍ അഭിനന്ദന് വര്ധമാന് പാക് കസ്റ്റഡിയില്‍ കൊടിയ പീഡനം നേരിട്ടതായി വെളിപ്പെടുത്തല്‍. പാക് കസ്റ്റഡിയില്‍ വെച്ച് അഭിനന്ദിനെ റാവല്‍പിണ്ടിയിലെ ഐഎഎസ് കേന്ദ്രത്തില്‍ എത്തിച്ച് 40 മണിക്കൂറോളം പീഡിപ്പിച്ചെന്നാണ് വിവരം. ഡിബ്രീഫിങ്ങിനിടയില് അഭിനന്ദന് പറഞ്ഞ കാര്യങ്ങള്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമാബാദില് വെച്ച് അഭിനന്ദിനെ റാവല്‍ പിണ്ടിയിലേക്ക് അഞ്ച് മണിക്കൂറോളം എടുത്താണ് എത്തിച്ചത്. അഭിനന്ദിനെ ഐഎസ്ഐ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വലിയ ശബ്ദത്തോടെ പാട്ട് വെച്ച് ശക്തമായ വെളിച്ചമുള്ള മുറിയില്‍ അടച്ചു. ഓരോ അരമണിക്കൂറിനിടയിലും അഭിനന്ദിനെ ഒരാള്‍ മര്‍ദ്ദിച്ച് കൊണ്ടേയിരുന്നു.
അതേസമയം ഇസ്ലാമബാദില്‍ വെച്ച് പാക് സൈന്യം വളരെ മാന്യമായാണ് അഭിനന്ദനോട് പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൈനിക കേന്ദ്രത്തില്‍ വെച്ച് അഭിനന്ദന് പാക് അധികാരികള്‍ ചായ നല്കിയതും അഭിനന്ദന് ചായ കുടിക്കുന്നതിന്റേയുമെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു.
അതേസമയം പാക് സൈന്യത്തെ പ്രശംസിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും അഭിനന്ദന് വ്യക്തമാക്കി. താന്‍ പാക് സൈന്യത്തെ പ്രകീര്‍ത്തിച്ചിട്ടില്ല. അത് തന്റെ ശബ്ദമായിരുന്നില്ല. ഓഡിയോ വിദഗ്ധ പരിശോധനയ്ക്ക് അയച്ചാല്‍ ഇത് വ്യക്തമാകുമെന്നും അഭിനന്ദന് പറഞ്ഞിരുന്നു.
ഫിബ്രവരി 27 നാണ് അഭിനനന്ദന് വര്‍ധമാന്റെ മിഗ് 21 വിമാനം പാക് അതര്‍ത്തിയില്‍ വീണത്.ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന് പറത്തിയ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.പിന്നാലെ അഭിനന്ദിനെ പാകിസ്താന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications