കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 മണിക്കൂര്‍ പീഡിപ്പിച്ചു,ഐഎസ്ഐ കസ്റ്റഡിയില്‍ അഭിനന്ദന്‍ വര്‍ധമാന്‍ നേരിട്ടത് കൊടിയ പീഡനം

  • By
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിങ്ങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയില്‍ കൊടിയ പീഡനം നേരിട്ടതായി വെളിപ്പെടുത്തല്‍. പാക് കസ്റ്റഡിയില്‍ വെച്ച് അഭിനന്ദിനെ റാവല്‍പിണ്ടിയിലെ ഐഎഎസ് കേന്ദ്രത്തില്‍ എത്തിച്ച് 40 മണിക്കൂറോളം പീഡിപ്പിച്ചെന്നാണ് വിവരം. ഡിബ്രീഫിങ്ങിനിടയില്‍ അഭിനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

 pakabhi22

<strong>'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍</strong>'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍

ഇസ്ലാമാബാദില്‍ വെച്ച് അഭിനന്ദിനെ റാവല്‍ പിണ്ടിയിലേക്ക് അഞ്ച് മണിക്കൂറോളം എടുത്താണ് എത്തിച്ചത്. അഭിനന്ദിനെ ഐഎസ്ഐ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വലിയ ശബ്ദത്തോടെ പാട്ട് വെച്ച് ശക്തമായ വെളിച്ചമുള്ള മുറിയില്‍ അടച്ചു. ഓരോ അരമണിക്കൂറിനിടയിലും അഭിനന്ദിനെ ഒരാള്‍ മര്‍ദ്ദിച്ച് കൊണ്ടേയിരുന്നു.

<strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!</strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!

അതേസമയം ഇസ്ലാമബാദില്‍ വെച്ച് പാക് സൈന്യം വളരെ മാന്യമായാണ് അഭിനന്ദനോട് പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൈനിക കേന്ദ്രത്തില്‍ വെച്ച് അഭിനന്ദന് പാക് അധികാരികള്‍ ചായ നല്‍കിയതും അഭിനന്ദന്‍ ചായ കുടിക്കുന്നതിന്‍റേയുമെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു.

അതേസമയം പാക് സൈന്യത്തെ പ്രശംസിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും അഭിനന്ദന്‍ വ്യക്തമാക്കി. താന്‍ പാക് സൈന്യത്തെ പ്രകീര്‍ത്തിച്ചിട്ടില്ല. അത് തന്‍റെ ശബ്ദമായിരുന്നില്ല. ഓഡിയോ വിദഗ്ധ പരിശോധനയ്ക്ക് അയച്ചാല്‍ ഇത് വ്യക്തമാകുമെന്നും അഭിനന്ദന്‍ പറഞ്ഞിരുന്നു.

ഫിബ്രവരി 27 നാണ് അഭിനനന്ദന്‍ വര്‍ധമാന്‍റെ മിഗ് 21 വിമാനം പാക് അതര്‍ത്തിയില്‍ വീണത്.ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന്‍ പറത്തിയ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.പിന്നാലെ അഭിനന്ദിനെ പാകിസ്താന്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

English summary
abhinandhan tourcherd in isi custody says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X