അമിതാഭ് ബച്ചന് ശേഷം അഭിഷേക് ബച്ചന്റെ ട്വീറ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോള്‍
ദില്ലി: തിരക്കുകള്‍ക്കിടയിലും ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ട്വിറ്ററിലെ ആരാധകരുമായി സംവദിക്കാനും അവര്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം എപ്പോഴും സമയം കണ്ടെത്തുന്നു. ജെഎന്‍യുവിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൈ കൂപ്പിക്കൊണ്ടുള്ള ഒരു ഇമോജിയാണ് ബിഗ്ബി ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ ഇത് ആരാധകരെ പ്രകോപിതരാക്കുകയാണുണ്ടായത്.
മാത്രമല്ല അമിതാഭിന്റെ ട്വീറ്റിന് പിന്നാലെ അഭിഷേകും ഒരു സമാധാന/ വിജയ ഇമോജി പങ്കുവെച്ചു. ഇതോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇരുവരെയും ട്രോളാന്‍ തുടങ്ങി. തങ്ങളെ സ്വാധീനിച്ച വ്യക്തികളെന്ന നിലയില്‍ ഒരു ഉറച്ച നിലപാടാണ് ഇരുവരില്‍ നിന്നും പ്രതീക്ഷിച്ചതെന്നും എന്നാല്‍ പകരം ലഭിച്ചത് വെറും ഇമോജികള്‍ ആണെന്നും ആരാധകര്‍ പറയുന്നു. രണ്ടു ബച്ചന്മാരും മൗനം പാലിച്ചപ്പോള്‍ ജയബച്ചന് മാത്രമേ നട്ടെല്ലുള്ളു എന്ന് മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തു. അഭിഷേകിന് മാത്രമല്ല അമിതാഭ് ബച്ചനും സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമായിരുന്നു. എന്നാല്‍ തന്റെ ട്വീറ്റിന് വിശദീകരണവുമായി ബിഗ് ബി തന്നെ അവസാനം രംഗത്തെത്തി. സ്‌നേഹവും നന്ദിയുമാണ് ട്വീറ്റ് വഴി താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡ് താരങ്ങളായ അനുരാഗ് കശ്യപ്, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധി പേര്‍ ജെഎന്‍യുവിലെ പ്രതിഷേധത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച ചില ഗുണ്ടകള്‍ ദില്ലിയിലെ ജെഎന്‍യു കാമ്പസിലേക്ക് പ്രവേശിച്ച് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുന്ന വാര്‍ത്ത രാജ്യമെമ്പാടും ഞെട്ടലുളവാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ നേരിട്ട് ജെഎന്‍യുവിലെത്തിയതിനും വന്‍ വാര്‍ത്താ പ്രാധ്യാന്യം ലഭിച്ചു.












Click it and Unblock the Notifications