മകളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ച് അഭിഷേകും ഐശ്വര്യയും; വിവാഹമോചന വാര്‍ത്തകള്‍ കള്ളമോ?
ബോളിവുഡില്‍ അടുത്ത കാലത്തായി ഏറെ ചര്‍ച്ചയായ ഒന്നാണ് സൂപ്പര്‍താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത. ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല എങ്കിലും ഇരുവരും അകന്നാണ് താമസിക്കുന്നത് എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല ഇരുവരും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് നാളേറെയായി.
എന്നാല്‍ ഇപ്പോഴിതാ മകള്‍ ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ അഭിഷേകും ഐശ്വര്യയും ഒന്നിച്ചുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഐശ്വര്യ റായ് അടുത്തിടെ മകള്‍ ആരാധ്യയുടെ പതിമൂന്നാം ജന്മദിനം ആഘോഷിച്ചു. എന്നിരുന്നാലും ഐശ്വര്യ ഇതുമായി ബന്ധപ്പെട്ട് പങ്കിട്ട ഫോട്ടോകളില്‍ അഭിഷേക് ഉണ്ടായിരുന്നില്ല.

ഇത് വിവാഹ മോചനത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഇരട്ടിക്കാന്‍ കാരണമായിരുന്നു. എന്നാല്‍ ജന്മദിന പാര്‍ട്ടിയില്‍ അഭിഷേകിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് ഈ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ. ജന്മദിനാഘോഷത്തിന്റെ സംഘാടകരായ ജതിന് ഭീമാനിയുടെ പ്ലേ ടൈം ആണ് അഭിഷേകിനൊപ്പമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോയില്‍ അഭിഷേക് ജതിനും സംഘത്തിനും നന്ദി പറയുന്നുണ്ട്. ''ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 13 വര്‍ഷമായി. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും നന്ദി. ഈ പ്രത്യേക ദിനം നിങ്ങളുമായി പങ്കുവെക്കാന്‍ കഴിഞ്ഞത് വളരെ മനോഹരമാണ്. ഞങ്ങള്‍ക്കും ആരാധ്യയ്ക്കും ഇത്തരമൊരു സപെഷ്യല്‍ ആഘോഷം സംഘടിപ്പിച്ചതിന് നന്ദി,' എന്നാണ് അഭിഷേക് വീഡിയോയില്‍ പറയുന്നത്.
അതേസമയം ഈ വീഡിയോയിലൂടെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി ലഭിച്ചല്ലോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. നവംബര്‍ 16 നായിരുന്നു ആരാധ്യ ബച്ചന്റെ 13-ാം പിറന്നാള്‍. പിറന്നാളാഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ഐശ്വര്യ റായ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്ക് വെച്ചിരുന്നു. പരേതനായ പിതാവ് കൃഷ്ണരാജ് റായിയുടെ മാലയിട്ട ഫോട്ടോയ്ക്ക് മുന്നില്‍ ആരാധ്യ കൂപ്പുകൈകളോടെ നില്ക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു.
ജൂലൈയില്‍ അനന്ത് അംബാനിയുടെ വിവാഹത്തില്‍ അഭിഷേകും ഐശ്വര്യയും വെവ്വേറെ പങ്കെടുത്തതോടയാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അനന്ത് അംബാനിയുടെ വിവാഹത്തിന് ആരാധ്യയ്ക്കൊപ്പമായിരുന്നു ഐശ്വര്യ എത്തിയിരുന്നത്. എന്നാല്‍ അമിതാഭ് ബച്ചന്, ജയ, അഭിഷേക്, ശ്വേത, അഗസ്ത്യ നന്ദ, നവ്യ നവേലി എന്നിവര്‍ ഒരുമിച്ചാണ് വിവാഹത്തിന് എത്തിയിരുന്നത്. ഐശ്വര്യയുടെ ജന്മദിനത്തില് അഭിഷേകും ബച്ചന് കുടുംബവും പരസ്യമായി ആശംസകള്‍ അറിയിക്കാതിരുന്നതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications