കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും പ്രതീക്ഷ അവസാനിപ്പിക്കാറായിട്ടില്ല. ഇനിയൊരിക്കലും കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്നും പറയാനാവില്ല. അത്തരമൊരു പുതു പ്രതീക്ഷയെ കണ്ടെടുത്തിരിക്കുകയാണ് പാര്‍ട്ടി. 63 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായപ്പോള്‍ വോട്ടുപിടിക്കുകയും അതോടൊപ്പം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്ത ഒരേയൊരു നേതാവാണ് അഭിഷേക് ദത്ത്.

പാര്‍ട്ടുക്കുള്ളില്‍ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. അതേസമയം യുവ കേഡര്‍മാരെ വളര്‍ത്തി കൊണ്ടുവരാനുള്ള രാഹുലിന്റെ പരീക്ഷണവും അഭിഷേകിനെ വളര്‍ത്തിയതില്‍ നിര്‍ണായകമാണ്. അഭിഷേക് നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നിലനിര്‍ത്തിയിരുന്ന സീറ്റ് പിടിച്ചെടുത്ത് കഴിവ് തെളിയിച്ച നേതാവാണ്. ഷീലാ ദീക്ഷിതിന് ശേഷം ദില്ലിയില്‍ കോണ്‍ഗ്രസിന്റെ മുഖം ആരാകും എന്നതിനും കൂടിയാണ് പാര്‍ട്ടി വഴി കണ്ടെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് എല്ലാ നേതാക്കളും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു നേതാവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനും പരിഹാരം കോണ്‍ഗ്രസിന് മുന്നിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ എഎപിക്ക് വോട്ട് നല്‍കിയെന്നാണ് ദിഗ് വിജയ് സിംഗ് അവകാശപ്പെടുന്നത്. ജോതിരാദിത്യ സിന്ധ്യ, ജയറാം രമേശ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, വീരപ്പ മൊയ്‌ലി എന്നിവര്‍ പൂര്‍ണമായ അഴിച്ചുപണിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ചില കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഭാവി തന്നെ മാറ്റി മറിക്കും.

യുവനേതാവ് നയിക്കുമോ

യുവനേതാവ് നയിക്കുമോ

ദില്ലി കോണ്‍ഗ്രസിനെ യുവ നേതാവ് നയിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അഭിഷേക് ദത്തിനാണ് സാധ്യത. കസ്തൂര്‍ഭ നഗറില്‍ നിന്നാണ് ദത്ത് മത്സരിച്ചത്. അദ്ദേഹം ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ദില്ലിയില്‍ ജയിക്കില്ലെന്ന ധാരണയില്‍ വോട്ട് മുഴുവന്‍ എഎപിക്ക് ലഭിച്ചു. 21.42 ശതമാനം വോട്ടാണ് ദത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവുമധികം വോട്ട് ലഭിച്ചതും അദ്ദേഹത്തിനാണ്. ജനങ്ങളുമായി അടുപ്പമുള്ള നേതാവാണ് അദ്ദേഹം. കസ്തൂര്‍ഭ നഗറില്‍ അദ്ദേഹം നടത്തിയ റാലികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്.

പാര്‍ട്ടി ശക്തിപ്പെടണം

പാര്‍ട്ടി ശക്തിപ്പെടണം

അരവിന്ദര്‍ സിംഗ് ലവ്‌ലി, ദേവേന്ദര്‍ യാദവ്, അഭിഷേക് ദത്ത് എന്നിവരാണ് ശക്തമായ കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഇവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എത്തിയാല്‍ പാര്‍ട്ടിക്ക് വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സാധിക്കും. അഭിഷേക് നേരത്തെ ആന്‍ഡ്രൂസ് ഗഞ്ചില്‍ നിന്ന് രണ്ട് തവണ മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ പ്രചാരണം നടത്തിയത് മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ പോലെയല്ലായിരുന്നു. പ്രാദേശിക പ്രശ്‌നം പഠിച്ച് അവതരിപ്പിച്ചായിരുന്നു പ്രചാരണം. എന്നാല്‍ പാര്‍ട്ടി ശക്തിപ്പെട്ടാല്‍ ഇവരുടെ പ്രതിച്ഛായ മറ്റുള്ളവരെയും വിജയിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

അഭിഷേക് ചില്ലറക്കാരനല്ല

അഭിഷേക് ചില്ലറക്കാരനല്ല

രാഹുലിന്റെ യുവ കേഡറിലുള്ള നേതാവാണ് അഭിഷേക്. ദില്ലിയില്‍ ഡിസൈന്‍ ബോക്‌സഡ് എന്ന കമ്പനിയാണ് അഭിഷേകിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഈ കമ്പനിക്ക് മറ്റൊരു ചരിത്രം കൂടിയുണ്ട്. കോണ്‍ഗ്രസിനെ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വിജയിപ്പിച്ചത് ഇവരാണ്. ഹരിയാനയില്‍ കോണ്‍ഗ്രസിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു ഡിസൈന്‍ ബോക്‌സ്ഡ്. അഭിഷേകിന്റെ പ്രാദേശിക രാഷ്ട്രീയത്തെ സംസ്ഥാന വ്യാപകമായി മുന്‍നിരയിലേക്ക് എത്തിക്കുകയും അത് വിജയിക്കുന്നതിലേക്ക് എത്തിച്ചതും ഡിസൈന്‍ ബോക്‌സ്ഡാണ്.

കെജ്‌രിവാള്‍ ഭയക്കണം

കെജ്‌രിവാള്‍ ഭയക്കണം

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കെജ്‌രിവാളിന്റെ വികസന രാഷ്ട്രീയം പൊളിക്കാന്‍ ആവശ്യമായ തന്ത്രം അഭിഷേകിന്റെ കൈവശമുണ്ട്. വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തന്റെ മണ്ഡലത്തിലെ ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ക്ക് ഓരോ പരിഹാരങ്ങളാണ് അദ്ദേഹം നിര്‍ദേശിച്ചത്. എഎപിക്ക് ഇതുവരെ സാധ്യമാവാത്ത കാര്യമാണിത്. ഇതിന് പുറമേ എട്ട് വര്‍ഷത്തെ കൗണ്‍സിലര്‍ പദവിയും നന്നായി ഉപയോഗിച്ചിട്ടുണ്ട് അദ്ദേഹം. താന്‍ മുമ്പ് എന്തൊക്കെ ചെയ്തിട്ടുണ്ടോ അതിന് മാത്രം വോട്ട് നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രചാരണം. എഎപി സ്ഥാനാര്‍ത്ഥി മദന്‍ ലാലിനെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല. ഇത് കെജ്‌രിവാളിന്റെ തന്ത്രത്തിന്റെ മറ്റൊരു വശമാണ്.

ബിജെപി ആശങ്ക

ബിജെപി ആശങ്ക

ബിജെപിയുടെ രവീന്ദര്‍ ചൗധരിയുമായി വളരെ കുറഞ്ഞ വോട്ടിന്റെ വ്യത്യാസമാണ് അഭിഷേകിന് ഉള്ളത്. എപ്പോള്‍ വേണമെങ്കിലും ഇത് മറികടക്കാന്‍ അഭിഷേകിന് സാധിക്കും. ചൗധരി മോശം നേതാവാണെന്ന് മണ്ഡലത്തില്‍ പ്രചാരണമുണ്ട്. കോണ്‍ഗ്രസ് തിരിച്ചറിഞ്ഞ പ്രധാന പാഠം, അഭിഷേക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായിട്ട് കൂടി കൂടുതല്‍ വോട്ടുകള്‍ നേടി എന്നതാണ്. പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസ് തിരിച്ചെത്തിയാല്‍ സീനിയര്‍ നേതാക്കള്‍ക്ക് ഇതിലും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കും. ഇപ്പോള്‍ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ എല്ലാം തിരിച്ചെത്തുമെന്ന് ഉറപ്പാണ്. കാരണം അത് സ്ഥിരതയില്ലാത്ത വോട്ടുകളാണ്.

രാഹുലിന്റെ നിര്‍ദേശങ്ങള്‍

രാഹുലിന്റെ നിര്‍ദേശങ്ങള്‍

യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന തന്ത്രമാണ് രാഹുലിനുള്ളത്. രാഹുലിന്റെ യുവ കേഡറില്‍പ്പെട്ട നേതാവാണ് അഭിഷേക്. നാഷണല്‍ സ്റ്റുഡന്റസ് യുണിനില്‍ പ്രവര്‍ത്തിച്ച പരിചയവും അഭിഷേകിനുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയാല്‍ അഭിഷേക് ദില്ലി അധ്യക്ഷനാവാനാണ് സാധ്യത. നേരത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയായും അഭിഷേകിനെ നാമനിര്‍ദേശം ചെയ്തിരുന്നു കോണ്‍ഗ്രസ്. ദില്ലിയില്‍ നിരവധി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ നടപ്പാക്കിയ അഭിഷേക്, അരവിന്ദ് കെജ്‌രിവാളിന്റെ അതേ പാതയിലാണ് സഞ്ചരിക്കുന്നത്. വികസനം ഉയര്‍ത്തി രണ്ട് പേര്‍ പോരാടുമ്പോള്‍ ബിജെപി തകരുമെന്ന് ഉറപ്പാണ്. അഭിഷേക് നേതൃത്വത്തില്‍ എത്തിയാല്‍ ദില്ലി പിടിക്കാന്‍ അധികം സമയവും കോണ്‍ഗ്രസിന് ആവശ്യമില്ല.

<strong>4 വര്‍ഷം 4 തോല്‍വികള്‍.... വട്ടപൂജ്യമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍, ദില്ലിയിലും വീഴ്ച്ച!</strong>4 വര്‍ഷം 4 തോല്‍വികള്‍.... വട്ടപൂജ്യമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍, ദില്ലിയിലും വീഴ്ച്ച!

English summary
abhishek dutt is new hope for congress in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X