കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനു അഭിഷേക് സിംഗ്വി കോൺഗ്രസ് വിടുന്നു? ഒപ്പം യുവനേതാക്കളും, മറുപടിയുമായി സിംഗ്വി!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റുപോയെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലുമടക്കം ഭരണം പിടിച്ച് കരുത്ത് തെളിയിച്ചിരുന്നു കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ ബിജെപിയെ നോക്കുകുത്തിയാക്കി ശിവസേനയ്‌ക്കൊപ്പവും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി.

എന്നാല്‍ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കാല് വാരിയത് കോണ്‍ഗ്രസിന് കനത്ത ഇരുട്ടടി ആയിരുന്നു. സിന്ധ്യ ബിജെപി കൂടാരത്തില്‍ എത്തിയതിന് പിറകെ കോണ്‍ഗ്രസില്‍ നിന്ന് പല പ്രമുഖരും ബിജെപിയിലേക്ക് പോയേക്കുമെന്ന പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയ മനു അഭിഷേക് സിംഗ്വി ബിജെപിയില്‍ ചേരും എന്നാണ് ഏറ്റവും പുതിയ പ്രചാരണം. സിഗ്വി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

അമ്പരന്ന് കോൺഗ്രസ്

അമ്പരന്ന് കോൺഗ്രസ്

BanRSS എന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായിരുന്നു. ഇന്ത്യയില്‍ ആര്‍എസ്എസിനെ നിരോധിക്കണം എന്നാണ് ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടത്. ഇതിനോട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും വക്താവും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും കൂടിയായ മനു അഭിഷേക് സിംഗ്വി പ്രതികരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ അമ്പരപ്പിച്ചിരുന്നു.

അതിനോട് യോജിക്കുന്നില്ല

അതിനോട് യോജിക്കുന്നില്ല

ആര്‍എസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് താന്‍ യോജിക്കുന്നില്ല എന്നാണ് മനു അഭിഷേക് സിംഗ്വി ട്വിറ്ററില്‍ കുറിച്ചത്. ആര്‍എസ്എസിനെ ഇന്ത്യയ്ക്ക് ആവശ്യം ഉണ്ടെന്നും മനു അഭിഷേക് സിംഗ്വി ട്വിറ്ററില്‍ പ്രതികരിച്ചു. ആര്‍എസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് എതിര്‍പ്പുളളത് പോലെ തന്നെ ആര്‍എസ്എസിന്റെ ആശയങ്ങളോടും താന്‍ വിയോജിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

ആ ട്വീറ്റ് ഇങ്ങനെ

ആ ട്വീറ്റ് ഇങ്ങനെ

വിവാദമായ ആ ട്വീറ്റ് ഇങ്ങനെയാണ്: ''ഇന്ത്യയ്ക്ക് തീവ്ര ഇടത് പക്ഷത്തേയും തീവ്ര വലത് പക്ഷത്തേയും ആവശ്യമുണ്ട്. സമാനമായി ഹിന്ദു കാഴ്ചപ്പാടുകളുകളും അഹിന്ദു കാഴ്ചപ്പാടുകളും ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ആര്‍എസ്എസിനെ നിരോധിക്കാനാകില്ല. എല്ലാ അര്‍ത്ഥത്തിലും നമ്മെ ബഹുസ്വരമാ്ക്കാന്‍ എല്ലാ തരത്തിലുളള ആളുകളും വേണ്ടതുണ്ട്. ആര്‍എസ്എസിനെ നിരോധിക്കണം എന്നതിനോട് യോജിക്കുന്നില്ല. അതേസമയം അവരുടെ പല കാഴ്ചപ്പാടുകളോടും വിയോജിക്കുന്നു''.

വന്‍ ചര്‍ച്ചാ വിഷയം

വന്‍ ചര്‍ച്ചാ വിഷയം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് പാര്‍ട്ടിക്കുളളിലും പുറത്തും വന്‍ ചര്‍ച്ചാ വിഷയമായി. ആര്‍എസ്എസിനെയും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയേയും ശക്തമായി എതിര്‍ക്കുന്ന കോണ്‍ഗ്രസിന് സിംഗ്വിയുടെ ട്വീറ്റ് ഞെട്ടിക്കുന്നതായി. ഗാന്ധി കൊലപാതകവുമായി ബന്ധപ്പെട്ട് അടക്കം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ ആര്‍എസ്എസിനെ കടന്നാക്രമിക്കാറുണ്ട്.

 ബിജെപിയില്‍ ചേര്‍ന്നേക്കും

ബിജെപിയില്‍ ചേര്‍ന്നേക്കും

അതിനിടെയാണ് ആര്‍എസ്എസിനെ സുഖിപ്പിക്കുന്ന സിംഗ്വിയുടെ ട്വീറ്റ്. പിന്നാലെ സിംഗ്വി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. സിംഗ്വിയും ഒപ്പം ചില കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് വിടും എന്നാണ് പ്രചാരണം നടക്കുന്നത്. ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന നേതാവാണ് മനു അഭിഷേക് സിംഗ്വി.

പ്രചാരണം കൊഴുത്തു

പ്രചാരണം കൊഴുത്തു

മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛന്‍ മാധവറാവു സിന്ധ്യയുമായും സിംഗ്വിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ വിവരങ്ങള്‍ കൂടി ചേര്‍ന്നതോടെ പ്രചാരണം കൊഴുത്തു. കോണ്‍ഗ്രസിലെ അഭിഭാഷകന്‍ കൂടിയായ പ്രമുഖ നേതാവ് ചില യുവനേതാക്കളുമായി ചേര്‍ന്ന് പാര്‍ട്ടി വിടുന്നു എ്ന്നാണ് വാര്‍ത്ത പരന്നത്. ഈ നേതാവ് പാര്‍ട്ടി വക്താവാണ് എന്നും ബിജെപിയുമായി ചര്‍ച്ച നടത്തുകയാണ് എന്നും പ്രചാരണം നടന്നു.

അമിത് ഷായുമായി ബന്ധപ്പെടുന്നു

അമിത് ഷായുമായി ബന്ധപ്പെടുന്നു

ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഈ കോണ്‍ഗ്രസ് നേതാവ് ബന്ധപ്പെടുന്നുണ്ടെന്നും വാര്‍ത്ത പരന്നു. എന്നാല്‍ മനു അഭിഷേക് സിംഗ്വി ബിജെപിയില്‍ ചേരുമെന്നുളള പ്രചാരണം ഔദ്യോഗികമായി തന്നെ തളളിയിരിക്കുകയാണ് കോണ്‍ഗ്രസ്. അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നു എന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല നടത്തിയ പ്രതികരണം.

പരദൂഷണം പറയുന്നവര്‍ക്ക് നന്ദി

പരദൂഷണം പറയുന്നവര്‍ക്ക് നന്ദി

വ്യക്തികളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇത്തരം പ്രചാരണങ്ങളെന്നും സുര്‍ജേവാല പ്രതികരിച്ചു.
മാത്രമല്ല മനു അഭിഷേക് സിംഗ്വി തന്നെ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. തന്നെക്കുറിച്ച് പരദൂഷണം പറയുന്നവര്‍ക്ക് നന്ദി, എന്നെ നിങ്ങളുടെ ലോകത്തിന്റെ കേന്ദ്ര ബിന്ദുവാക്കിയതിന് എന്നാണ് സിംഗ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്. പരദൂഷണം പിശാചിന്റെ വാക്കുകളാണ്. അത് പ്രചരിപ്പിക്കരുത് എന്നും മനു അഭിഷേക് സിംഗ്വി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

നിയമവിദഗ്ധന്റെ കുറവ് ബിജെപിക്കുണ്ട്

നിയമവിദഗ്ധന്റെ കുറവ് ബിജെപിക്കുണ്ട്

രാജ്യസഭയില്‍ ഇനി നാല് വര്‍ഷത്തെ കാലാവധി കൂടി സിംഗ്വിക്ക് അവശേഷിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ നിന്നും സിംഗ്വി രാജ്യസഭയില്‍ എത്തിയത്. മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഒരു നിയമവിദഗ്ധന്റെ കുറവ് ബിജെപിക്കുണ്ട്. അത് നികത്താന്‍ സിംഗ്വി മറുകണ്ടം ചാടുമോ എന്ന് കണ്ടറിയണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
Abhishek Manu Singhvi is not leaving Congress to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X