കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് തിളക്കമാര്‍ന്ന ഉദാഹരണമാണ് ഇന്ത്യ; മനു അഭിഷേക് സിംഗ്വി

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി അഭിഭാഷകന്‍ ജെ രവീന്ദ്രന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ മനു അഭിഷേക് സിംഗ്വി. വേര്‍ച്വല്‍ സംവിധാനത്തിലൂടെ സംഘടപ്പിച്ച സെമിനാറില്‍ നരവധി പേരാണ് പങ്കെടുത്തത്. സെമിനാറിനായി തിരഞ്ഞെടുത്ത വിഷയത്തെ അഭിനന്ദിച്ച് കൊണ്ടാണ് മനു അഭിഷേക് സിംഗ്വി സെമിനാറില്‍ സംസാരിച്ച് തുടങ്ങിയത്. പാര്‍ലമെന്ററിയും ജനാധിപത്യവും, ഓരോ വാക്കും സ്പന്ദനം ഉളവാക്കുന്നതാണെന്നും ഇവ ഓരോന്നും പരസ്പരം പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

manu

ജനാധിപത്യത്തിന്റെ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷന്‍ വശങ്ങളുണ്ട്. അതില്‍ ഒന്ന് മതേതരത്വവും മറ്റൊന്ന് ഫെഡറിലിസവുമാണ്. മൂന്നാമതൊന്നാണ് സോഷ്യലിസം. അവകാശങ്ങളില്‍ തുല്യത പങ്കിടാതെ ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍ പാര്‍ലമെന്റ്, ഇലക്ഷന്‍ കമ്മിഷന്‍, ജുഡീഷ്വറി, സൈന്യം, സിഎജി, പത്രസ്വാതന്ത്ര്യം എന്നിവയാണ് ജനാധിപത്യത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ വശങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്ര ഊര്‍ജ്വസ്വലമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ?് നാല്‍പ്പതുകളില്‍ നില നിന്നിരുന്ന സാമ്രാജ്യത്വംകൊണ്ടാണോ. എന്നാല്‍ ഇതിന് എന്റെ ഒന്നാമത്തെ ഉത്തരം, ഉത്തരമില്ലാ എന്നാണ്. രണ്ടാമത്തേത് ശുദ്ധമായ ഭാഗ്യം, മൂന്നാമത്തേത് സംഭവവികാസങ്ങളുടെ ക്രമം- മനു അഭിഷേക് സിംഗ്വി പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള ഒരു ഫെഡറല്‍ രാജ്യത്ത് രാഷ്ട്രപതി സമ്പ്രദായം അനുചിതമായിരിക്കും. ഒരു യഥാര്‍ത്ഥ ജനാധിപത്യത്തിന് സ്ഥിരത ഉറപ്പ് നല്‍കാന്‍ കഴിയില്ല. ഇന്ന് നമ്മുടെ പ്രധാനമന്ത്രി സമ്പ്രദായം രാഷ്ട്രപതി സമ്പ്രദായം പോലെ പ്രവര്‍ത്തിക്കുകയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷംബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷം

'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!

അദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കുംഅദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കും

English summary
Abhishek Manu Singhvi says India remains a shining example of a vibrant democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X