3 വര്‍ഷമെടുക്കും തൊഴിലാളികള്‍ തിരിച്ചെത്താന്‍... ട്രെയിനുകളെവിടെ, ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്!!
ദില്ലി: അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തലതിരിഞ്ഞതാണെന്ന് കോണ്‍ഗ്രസ്. ഇത്രയും കാലം അവരെ തടഞ്ഞ് വെച്ച ശേഷം ഇപ്പോള്‍ അവരെ കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയില്‍ വന്‍ പാളിച്ചകാണ് ഉള്ളത്. ഇന്ന് ലോക തൊഴിലാളി ദിനമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ ക്ഷേമ കാര്യത്തില്‍ കൈ കഴുകി രക്ഷപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. തുഗ്ലക്കന്‍ രീതിയില്‍ തോന്നിയത് പോലുള്ള തീരുമാനമാണ് കേന്ദ്ര മന്ത്രാലയം എടുത്തിരിക്കുന്നത്. അവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ എങ്ങനെ തിരിച്ചെത്തിക്കണമെന്ന കാര്യത്തില്‍ അറിയില്ലെന്നും സിംഗ്വി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കേന്ദ്ര തീരുമാനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. പക്ഷേ വിവിധ സംസ്ഥാനങ്ങള്‍ ഇവരെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ജനങ്ങള്‍ കൂട്ടത്തോടെ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിരോധം താളം തെറ്റുമെന്ന ഭയമുണ്ട്. ബീഹാറില്‍ നിതീഷ് കുമാര്‍ തുടക്കം മുതല്‍ അതിഥി തൊഴിലാളികള്‍ക്ക് അവര്‍ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച സൗകര്യം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇവരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ച യോഗി ആദിത്യനാഥിനെ നിതീഷ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം പല സംസ്ഥാനങ്ങളിലും മികച്ച ആരോഗ്യ സംവിധാനമില്ലാത്തത് കൊണ്ടാണ് ഇവരെ തിരിച്ചുകൊണ്ടുവരേണ്ടെന്ന് പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ തിരിച്ചെത്തിക്കാന്‍ ഗതാഗത സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ശന ഉപാധികളും മുന്നോട്ട് വെച്ചിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കാണ് ബാധ്യത നല്‍കുന്നതെന്നും, അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമായി 25 ലക്ഷം ബീഹാറി തൊഴിലാളികളുണ്ട്. രാജസ്ഥാനില്‍ രണ്ടരലക്ഷവും കേരളത്തിലും പഞ്ചാബിലും നാല് ലക്ഷം വീതവും ഒഡീഷയില്‍ ഏഴ് ലക്ഷവും അസമില്‍ ഒന്നര ലക്ഷവും അതിഥി തൊഴിലാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നും സിംഗ്വി പറഞ്ഞു.
Recommended Video
അതേസമയം എന്തുകൊണ്ട് ട്രെയിനുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നുണ്ട്. ബസ്സുകള്‍ മാത്രം ഉപയോഗിച്ച് ഇത്രയും തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്ന് സിംഗ്വി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ യാതൊരു മുന്‍കരുതലുകളോ മനപ്പാഠമോ ഇല്ലാതെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയത് ഈ തീരുമാനമാണ്. ട്രെയിനുകളാണ് ഈ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഏറ്റവും നല്ലത്. വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ ബസുകള്‍ വഴി വലിയ ബുദ്ധിമുട്ട് നേരിടും. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രം ഒരു രൂപ പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും സിംഗ്വി ആരോപിച്ചു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications