കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വര്‍ഷമെടുക്കും തൊഴിലാളികള്‍ തിരിച്ചെത്താന്‍... ട്രെയിനുകളെവിടെ, ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തലതിരിഞ്ഞതാണെന്ന് കോണ്‍ഗ്രസ്. ഇത്രയും കാലം അവരെ തടഞ്ഞ് വെച്ച ശേഷം ഇപ്പോള്‍ അവരെ കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയില്‍ വന്‍ പാളിച്ചകാണ് ഉള്ളത്. ഇന്ന് ലോക തൊഴിലാളി ദിനമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ ക്ഷേമ കാര്യത്തില്‍ കൈ കഴുകി രക്ഷപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. തുഗ്ലക്കന്‍ രീതിയില്‍ തോന്നിയത് പോലുള്ള തീരുമാനമാണ് കേന്ദ്ര മന്ത്രാലയം എടുത്തിരിക്കുന്നത്. അവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ എങ്ങനെ തിരിച്ചെത്തിക്കണമെന്ന കാര്യത്തില്‍ അറിയില്ലെന്നും സിംഗ്വി കുറ്റപ്പെടുത്തി.

1

കഴിഞ്ഞ ദിവസം കേന്ദ്ര തീരുമാനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. പക്ഷേ വിവിധ സംസ്ഥാനങ്ങള്‍ ഇവരെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ജനങ്ങള്‍ കൂട്ടത്തോടെ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിരോധം താളം തെറ്റുമെന്ന ഭയമുണ്ട്. ബീഹാറില്‍ നിതീഷ് കുമാര്‍ തുടക്കം മുതല്‍ അതിഥി തൊഴിലാളികള്‍ക്ക് അവര്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച സൗകര്യം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇവരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ച യോഗി ആദിത്യനാഥിനെ നിതീഷ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം പല സംസ്ഥാനങ്ങളിലും മികച്ച ആരോഗ്യ സംവിധാനമില്ലാത്തത് കൊണ്ടാണ് ഇവരെ തിരിച്ചുകൊണ്ടുവരേണ്ടെന്ന് പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ തിരിച്ചെത്തിക്കാന്‍ ഗതാഗത സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ശന ഉപാധികളും മുന്നോട്ട് വെച്ചിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കാണ് ബാധ്യത നല്‍കുന്നതെന്നും, അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമായി 25 ലക്ഷം ബീഹാറി തൊഴിലാളികളുണ്ട്. രാജസ്ഥാനില്‍ രണ്ടരലക്ഷവും കേരളത്തിലും പഞ്ചാബിലും നാല് ലക്ഷം വീതവും ഒഡീഷയില്‍ ഏഴ് ലക്ഷവും അസമില്‍ ഒന്നര ലക്ഷവും അതിഥി തൊഴിലാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നും സിംഗ്വി പറഞ്ഞു.

Recommended Video

cmsvideo
അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍

അതേസമയം എന്തുകൊണ്ട് ട്രെയിനുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നുണ്ട്. ബസ്സുകള്‍ മാത്രം ഉപയോഗിച്ച് ഇത്രയും തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്ന് സിംഗ്വി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ യാതൊരു മുന്‍കരുതലുകളോ മനപ്പാഠമോ ഇല്ലാതെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയത് ഈ തീരുമാനമാണ്. ട്രെയിനുകളാണ് ഈ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഏറ്റവും നല്ലത്. വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ ബസുകള്‍ വഴി വലിയ ബുദ്ധിമുട്ട് നേരിടും. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രം ഒരു രൂപ പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും സിംഗ്വി ആരോപിച്ചു.

English summary
abhishek manu singhvi slams centre's guidelines on moving migrant labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X