കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവർക്കർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തെന്ന്... അഭിഷേക് സിങ്വി ബിജെപിയിലേക്കോ?

Google Oneindia Malayalam News

ദില്ലി: സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ലെന്ന് മുതിർ‌ന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന ആളല്ലെന്നും എന്നാല്‍ സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ലെന്നുമാണ് അജ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; 415 സൂപ്പര്‍ഫാസ്റ്റുകളുടെ കാലാവധി തീരുന്നു, പകരമിറക്കാൻ ബസില്ല!!കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; 415 സൂപ്പര്‍ഫാസ്റ്റുകളുടെ കാലാവധി തീരുന്നു, പകരമിറക്കാൻ ബസില്ല!!

ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. താങ്കളും ആര്‍എസ്എസിലേക്കാണോ എന്നും ലജ്ജാകരമായ പ്രസ്താവനയാണ് ഇതെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. രാജ്യത്തെ ഏറ്റവും ഉന്നതമായ സൈനികേതര ബഹുമതിയായ ഭാരതരത്ന വിഡി സവര്‍ക്കര്‍ക്കു നല്‍കുമെന്ന മഹാരാഷ്ട്ര ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വലിയ വിവാദമായിരുന്നു.

 Abhishek Singhvi

മുൻ പ്രധാനമന്ത്രി മൻമോഹഹൻ സിങ് ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അതിന് പന്നാലെയാണ് സവർക്കരെ അനുകൂലിച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. "ഞാന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ദളിത് അവകാശ പോരാട്ടത്തിലും പങ്കെടുക്കുകയും രാജ്യത്തിന് വേണ്ടി ജയിലില്‍ പോകുകയും ചെയ്ത വ്യക്തിയാണെന്ന വസ്തുത തള്ളിക്കളയാനാവില്ല" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

English summary
Abhishek Singhvi on Monday praised V D Savarkar, saying he was an "accomplished man" who played a part in the freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X