കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെ തകര്‍ത്താന്‍ നോക്കിയ മമത ബാനര്‍ജിക്ക് അതേ രീതിയിലുള്ള പണി തിരിച്ചുവരവ്. പ്രതിപക്ഷ നിരയില്‍ അവരുടെ ഐക്യ നീക്കത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാന്‍ പലരും മടിക്കുകയാണ്. തെലങ്കാന രാഷ്ട്ര സമിതി പോലും കോണ്‍ഗ്രസിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മമതയുടെ പാര്‍ട്ടിയില്‍ തന്നെ ചില്ല കല്ലുകടികള്‍ ഉണ്ടായിരിക്കുകയാണ്.

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

1

തൃണമൂല്‍ കോണ്‍ഗ്രസില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇത് മമത ബാനര്‍ജിയേക്കാള്‍ പ്രതീക്ഷ നല്‍കുന്നത് ബിജെപിക്കാണ്. അതോടൊപ്പം കോണ്‍ഗ്രസിന് ആശങ്കയും ഒപ്പം സന്തോഷവുമുണ്ട്. അഭിഷേക് ബാനര്‍ജിയെ തന്നെയാണ് മമത നിയന്ത്രിച്ചിരിക്കുന്നത്.

1

മമതയെ മറ്റ് സംസ്ഥാനങ്ങളില്‍ ശക്തയാക്കുന്നതിനൊപ്പം അഭിഷേകിനെ ഒരു വശത്ത് കൂടി വളര്‍ത്താന്‍ ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറാണ്. അഭിഷേകിനെ വൈകാതെ തന്നെ ബംഗാളില്‍ മുഖ്യമന്ത്രിയാക്കുക എന്ന പ്ലാന്‍ പ്രശാന്തിനുണ്ട്. മമതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും പ്രശാന്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മമത നേരിടുമ്പോള്‍ സംസ്ഥാന തലത്തില്‍ പ്രശാന്തിന് എല്ലാ പ്ലാനും നടപ്പാക്കാന്‍ അഭിഷേകാണ് നല്ലതെന്ന് അദ്ദേഹത്തിനറിയാം. അത് പക്ഷേ മമത തിരിച്ചറിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും പ്രശാന്ത് പറയും പോലെ നടന്നാല്‍ അതോടെ തൃണമൂല്‍ തകരും.

2

ബംഗാളില്‍ പക്ഷേ രണ്ട് അധികാര കേന്ദ്രങ്ങളുണ്ട്. മമത അറിയാതെ ഇത് പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നിരിക്കുകയാണ്. അതാണ് ഇപ്പോള്‍ വലിയ തലവേദനയായിരിക്കുന്നത്. ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ പതിമൂന്നിന് നടക്കുന്നുണ്ട്. ഇതിന് വേണ്ടി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് പ്രശാന്ത് കിഷോറും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ്. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥി പട്ടികയെ തീര്‍ത്തും തള്ളിയിരിക്കുകയാണ് മമതയും പാര്‍ട്ടിയിലെ വെറ്ററന്‍മാരും. ഒരു നേതാവ് ഒരു പോസ്റ്റ് എന്ന രീതി തൃണമൂല്‍ നേരത്തെ നടപ്പാക്കിയതാണ്. ക്യാബിനറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഭിഷേക്.

3

ഇത് പല വെറ്ററന്‍മാര്‍ക്കും തടസ്സമാണ്. ഫിര്‍ഹാദ് ഹക്കീം മമതയുടെ വിശ്വസ്തനാണ്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണകാര്യ ബോര്‍ഡിന്റെ ചെയര്‍മാനാണ് അദ്ദേഹം. ഒപ്പം എംഎല്‍എ അതിന്‍ ഘോഷ്, എംപി മാലാ റോയ്, ശന്തനു സെന്‍ എന്നിവര്‍ക്കെല്ലാം ഇരട്ട പദവിയുണ്ട്. ഇതാണ് മാറ്റാനുറപ്പിച്ചിരിക്കുന്നത്. അഭിഷേകാണ് ഇക്കാര്യം തീരുമാനിക്കുന്നത്. പാര്‍ട്ടിയിലെ നേതാക്കളെ കൂടുതല്‍ അധികാരം നല്‍കി ശക്തരാക്കുന്നതാണ് ഈ രീതി. അതാണ് അഭിഷേക് മാറ്റണമെന്ന് പറഞ്ഞു. അധികാര കേന്ദ്രീകരണം വേണ്ടെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ യുവ നേതാക്കള്‍ ഒരാള്‍ക്ക് ഒരു പദവിയിലൂടെ ടിഎംസിയില്‍ എത്തുമെന്നും അദ്ദേഹം പറയുന്നു.

4

സര്‍വേകളും അടിത്തട്ടില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും അടക്കം 80 കൗണ്‍സിലര്‍മാരെ മാറ്റണമെന്നാണ് പ്രശാന്ത് കിഷോര്‍ കണ്ടെത്തിയത്. ഇതിന് പ്രധാന കാരണം ഇവര്‍ക്ക് ഒന്നിലധികം പദവവികള്‍ ഉള്ളതായിരുന്നു. പിന്നെയുള്ള കാരണം അഴിമതിയായിരുന്നു. പിന്നീട് വളരെ മോശം പ്രകടനം നടത്തിയവരും ഉണ്ട്. ഇതെല്ലാം നോക്കിയാണ് മമത സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. എന്നാല്‍ മമത ഇതില്‍ തീരെ ഹാപ്പിയല്ല. സ്വന്തം വിശ്വസ്തരില്‍ പലരെയും അഭിഷേകും പ്രശാന്തും ചേര്‍ന്ന് വെട്ടി. ഇത് മമതയെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രായത്തിന്റെ പേരില്‍ അവരെ വെട്ടിയതില്‍ മമത തന്നെ ഞെട്ടിയിരിക്കുകയാണ്. പാര്‍ട്ടിയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നതും, ഫണ്ടിംഗുമെല്ലാം അഭിഷേകാണ് നോക്കുന്നത്. അതുകൊണ്ട് നിയന്ത്രണം അദ്ദേഹത്തിന്റെ കൂടെ കൈയ്യിലാണ്.

5

അഭിഷേകിന്റെ ലിസ്റ്റ് മമത വെട്ടിയിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല മമത ഒരു ലിസ്റ്റ് വെട്ടുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 50 ശതമാനം സിറ്റിംഗ് എംഎല്‍എമാരെ പ്രശാന്ത് ഒഴിവാക്കാന്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പറിയിച്ചിരുന്നു മമത. ഈ സമയത്ത് പക്ഷേ തീരുമാനങ്ങളെല്ലാം അഭിഷേക് എടുത്തു. മോശക്കാരെയെല്ലാം അഭിഷേക് പുറത്താക്കി. മൂന്നിലൊന്ന് ഭാഗം എംഎല്‍എമാരും പുറത്തായി. അതിന് ഫലവും കണ്ടു. എന്നാല്‍ ആറ് മാസത്തിനിപ്പുറം കളി മാറിയിരിക്കുകയാണ്. മമത മുന്നില്‍ നിന്ന് നയിച്ച് ബിജെപിയെ തകര്‍ത്തു. ഇനി താന്‍ പറയുന്നത് കേള്‍ക്കാതെ ആര്‍ക്കും മുന്നോട്ട് പോകാനാവില്ലെന്ന് മമത തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്

6

അതേസമയം പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് ടിക്കറ്റ് നിഷേധിച്ചാലും തൃണമൂലിന് ഒന്നും സംഭവിക്കില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അത് അഭിഷേകാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്ന ധ്വനിയുണ്ടാക്കുമെന്ന് മമതയ്ക്കറിയാം. അവസാന വാക്ക് താനാണ് എന്ന് പ്രശാന്തിനെയും അഭിഷേകിനെയും ബോധ്യപ്പെടുത്തിയിരിക്കുകയാണ് അവര്‍. എന്നാല്‍ ഇത് പരസ്യമായിട്ടല്ല ചെയ്തത്. പ്രതിപക്ഷ നിലയിലെ കരുത്തുറ്റ നിലയില്‍ നില്‍ക്കവെ ആ ഇമേജിന് കോട്ടം വരുത്തുന്ന ഒന്നും മമത ചെയ്യില്ല. തൃണമൂലില്‍ വിള്ളലുണ്ടെന്ന് പരസ്യമായാല്‍ അത അവരുടെ പ്രതിപക്ഷ നിലപാടിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലേക്ക് എത്തും. തന്റെ സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതലെന്ന് മമത തെളിയിച്ചിരിക്കുകയാണ്.

7

അഭിഷേകില്ലാതെ ബംഗാളിലോ ദേശീയ തലത്തിലോ മമതയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഇപ്പോഴത്തെ പ്രശ്‌നം കോണ്‍ഗ്രസിന് തല്‍ക്കാലം ഗുണം ചെയ്യും. പല സംസ്ഥാനങ്ങളിലുമുള്ള തൃണമൂലിന്റെ കുതിപ്പിന് നേതൃത്വം നല്‍കുന്നത് അഭിഷേകാണ്. അദ്ദേഹവുമായി പ്രശ്‌നങ്ങള്‍ തൃണമൂലിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടും. അതേസമയം തൃണമൂലിനെ നേരിടാന്‍ സമാന്തര സഖ്യം തന്നെ മതിയെന്ന നിലപാട് കോണ്‍ഗ്രസിലെ പലര്‍ക്കുമുണ്ട്. ടീം രാഹുല്‍ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി സ്വീകാര്യത കുറവായതിനാല്‍ മറ്റുള്ള നേതാക്കളാണ് മുന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നേരിട്ട് സഹായിക്കുന്നത്. ശരത് പവാറും ശിവസേനയും മമത നയിക്കുന്ന പ്രതിപക്ഷ ക്യാമ്പിന്റെ ഭാഗമാവാന്‍ വിസമ്മതിച്ചിരിക്കുകയാണ്.

 8

കരുതും പോലെ കോണ്‍ഗ്രസ് തകരില്ല. 20 ശതമാനം വോട്ട് ഏറ്റവും മോശം സമയത്ത് പോലും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് മമതയ്ക്ക് കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല. മറ്റ് പാര്‍ട്ടികള്‍ക്കൊന്നും തല്‍ക്കാലം 50 സീറ്റിന് മുകളില്‍ നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. പാര്‍ലമെന്റിലും കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും ഇതുവരെ സാധിച്ചിട്ടില്ല. എംപിമാരുടെ സസ്‌പെന്‍ഷനില്‍ ഒറ്റയ്ക്ക് പ്രതിഷേധിക്കാനായിരുന്നു തൃണമൂലിന്റെ പ്ലാന്‍. ഡിഎംകെ, ശിവസേന, എന്‍സിപി എന്നിവര്‍ തൃണമൂലിനെ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മമതയുടെ പാര്‍ട്ടിക്കും അവര്‍ക്കും ഇപ്പോഴും പ്രാദേശിക സ്വത്വം വെടിയാന്‍ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അത് ബംഗാളിന് പുറത്ത് അവര്‍ക്ക് വളരാനുള്ള സാധ്യത തന്നെ ഇല്ലാതാക്കും.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

English summary
abhishek and mamata banerjee have a shake in relationsip over new candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X