• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് ഡബിള്‍ ധമാക്ക!! ഗുസ്തി താരം ബബിത ഫോഗട്ടും അച്ഛന്‍ മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍!!

ദില്ലി: ബിജെപി ഭരണ തുടര്‍ച്ച സ്വപ്നം കാണുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. ഈ വര്‍ഷം അവസാനമാണ് ഇവിടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയിത്തിനൊപ്പം മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള കുത്തൊഴുക്കും ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.

ലഡാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിക്കുന്നു; നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

ഏറ്റവും അവസാനമായി ഹരിയാന ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് ഇന്ത്യന്‍ ഗുസ്തി താരമായ ബബിത ഫോഗോട്ടും പിതാവ് മഹാവീര്‍ ഫോഗോട്ടുമാണ്. മിഷന്‍ 75 മായി നിയമസഭ തൂത്തുവാരാന്‍ ഒരുങ്ങുന്ന ബിജെപിക്ക് ഇരട്ടി പ്രതീക്ഷയാണ് താരത്തിന്‍റെ വരവോടെ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപിക്ക് ലോട്ടറി

ബിജെപിക്ക് ലോട്ടറി

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പേ തന്നെ ഹരിയാനയില്‍ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേക്കേറിയരുന്നു. തിരഞ്ഞെടുപ്പില്‍ മിന്നും വിജയം ബിജെപി നേടിയതോടെ പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്. അവസാനം ബിജെപിയില്‍ എത്തിയത് ആമിര്‍ ഖാന്‍റെ ഹിറ്റ് ചിത്രമായ ദംഗലിന് പ്രചോദനമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടുമാണ്.

 നിരവധി പേര്‍

നിരവധി പേര്‍

കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, ഹരിയാനയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ജെയ്ന്‍, ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബദ്ല എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് പാര്‍ട്ടിയുടെ കായിക സെല്ലിന്‍റെ തലവനായിരുന്നു മഹാവീര്‍ ഫൊഗാട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടരായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഇരുവരും പ്രതികരിച്ചു.

 മുഖ്യമന്ത്രിക്ക് പിന്തുണ

മുഖ്യമന്ത്രിക്ക് പിന്തുണ

കാശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാമെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് നേരത്തേ ബബിത ഫോഗാട്ട് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തില്‍ വിവാദപരമായി ഒന്നുമില്ലെന്നായിരുന്നു ബബിതയുടെ പ്രതികരണം. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഇരുവരും നേരത്തേ രംഗത്തെത്തിയിരുന്നു.

 മത്സരിപ്പിച്ചേക്കും?

മത്സരിപ്പിച്ചേക്കും?

ഇരുവരുടേയും വരവ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ഇരുവരേയും നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു. രും നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള മിഷന്‍ 75 പദ്ധതി ബിജെപി സംസ്ഥാനത്ത് പുറത്തെടുത്ത് കഴിഞ്ഞു. 90 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളായിരുന്നു ബിജെപി നേടിയത്.

 പ്രതീക്ഷയില്‍ ബിജെപി

പ്രതീക്ഷയില്‍ ബിജെപി

2014 ലെ മോദി തരംഗത്തിലാണ് ബിജെപി ഹരിയാനയില്‍ അധികാരം പിടിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു.

'എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ ദയവ് ചെയ്ത് സഹായിക്കൂ'.. ആവശ്യ സാധനങ്ങളുടെ പട്ടികയുമായി രാഹുല്‍

English summary
abita Phogat, father Mahavir joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X