കുഴല്‍ പണം തടയാന്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം
അമരാവതി: കുഴല്‍ പണം തടയുന്നതിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. രാജ്യത്തിന് നിന്ന് കള്ളനോട്ട് കച്ചവടം ഇല്ലാതാക്കാന്‍ ഇതു മാത്രമാണ് എള്ളുപ്പത്തില്‍ ചെയ്യാനുള്ള മാര്‍ഗമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അഴിമതികാര്‍ക്കും കള്ളനോട്ട് അച്ചടികാര്‍ക്കും രാഷ്ട്രീയമാണ് രക്ഷാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് എന്നും ഇന്ന് തന്നെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബാങ്കിങ് ഇടപാടുകളിലും ഇത് പ്രോത്സാഹിപ്പിക്കാനും കത്തില്‍ നിര്‍ദേശം നല്‍കും.

നോട്ടുകള്‍ റദ്ദാക്കുന്നതോടെ 1000, 500 നോട്ടുകള്‍ വാങ്ങുന്നതിന് തടയിടാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ബാങ്കിങ് ഇടപാടുകള്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കള്ളനോട്ടുകള്‍ പൂര്‍ണമായും ഇല്ലാതാകാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടായാല്‍ മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. എല്ലാ പണമിടപാടുകളും ആപ്ലിക്കേഷനുകള്‍ വഴി ചെയ്യാന്‍ കഴിയുന്ന കാലത്ത് കയ്യില്‍ പണം കൊണ്ടു നടക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. ഡിജിറ്റല്‍ ലോകത്തേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള വ്യാജന്മാരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.












Click it and Unblock the Notifications