കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനക്കൊലപാതകങ്ങളും ഗർഭഛിദ്രങ്ങളും കൂടുതൽ ഹിന്ദുക്കൾക്കിടയിൽ; വിവാദ പ്രസ്താവനയുമായി ഒവൈസി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദുക്കൾക്കിടയിൽ സ്ത്രീധനക്കൊലപാതകങ്ങളും ഗർഭഛിദ്രങ്ങളും കൂടുതൽ!

ഹൈദരാബാദ്: ഹിന്ദുക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെതിരെ സംസാരിക്കവേയാണ് ഹിന്ദു മതവിഭാഗക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

<strong>രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ</strong>രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

നിരാലംബരാകുന്ന സ്ത്രീകളുടെ എണ്ണവും ഏറെയുള്ളത് 2001ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദുക്കള്‍ക്കിടയിലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണവും ഹിന്ദുമതവിശ്വാസികള്‍ക്കിടയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ മാനസികനില വെളിപ്പെട്ടിരിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകള്‍ പുറത്തുവന്നിരിക്കുന്നെന്നും പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ബിജെപി തെലങ്കാന വക്താവ് കൃഷ്ണ സാഗര്‍ റാവു രംഗത്ത് വന്നിട്ടുണ്ട്.

സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു

സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു


ഏറ്റവുമധികം ഗര്‍ഭഛിദ്രം നടക്കുന്നത് ഹിന്ദുസ്ത്രീകള്‍ക്കിടയിലാണ്. വിവാഹിതരായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും, സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്നതും ഹിന്ദുക്കള്‍ക്കിടയിലാണ് കൂടുതലെന്നും ഒവൈസി പറയുന്നു. 2001ലെ സെന്‍സസ് കണക്കുകള്‍ നിരത്തി വിവാഹത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്ന, നിരാലംബരാകുന്ന സ്ത്രീകളുടെ എണ്ണവും ഏറെയുള്ളത് ഹിന്ദുക്കൾക്കിടയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മുത്തലാഖ് ഓർഡിനൻസ് അനീതിയുടെ ആക്കം കൂട്ടും

മുത്തലാഖ് ഓർഡിനൻസ് അനീതിയുടെ ആക്കം കൂട്ടും

ഒവൈസിയുടെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി തെലുങ്കാന നേതാവ് കൃഷ്ണ സാഗർ റാവു രംഗത്ത് വന്നു. മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ നീക്കമാണെന്നും അവര്‍ക്കു നേരെയുള്ള അനീതിയുടെ ആക്കം കൂട്ടാനേ അതുപകരിക്കുകയുള്ളൂ എന്നുമായിരുന്നു ഒവൈസിയുടെ പക്ഷം.

സ്ത്രീകളുടെ അവസ്ഥയെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നു

സ്ത്രീകളുടെ അവസ്ഥയെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നു


മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ ബിജപി സര്‍ക്കാര്‍ നടത്തിയ നീക്കത്തെ അഭിനന്ദിക്കുന്നതിനു പകരം, മറ്റു മതങ്ങളിലെ സ്ത്രീകളുടെ അവസ്ഥയെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഒവൈസിയെന്ന് കൃഷ്ണ സാഗർ റാവു പറഞ്ഞു. തന്റെ മതമൗലികവാദത്തെക്കുറിച്ച് അദ്ദേഹം ബോധവാനല്ല. ജനസംഖ്യയുടെ 84 ശതമാനം വരുന്ന സമൂഹത്തെ ബാധിക്കുന്ന കണക്കും 15 ശതമാനത്തില്‍ താഴെ മാത്രമുള്ള മറ്റൊരു വിഭാഗത്തെക്കുറിച്ചുള്ള കണക്കും തമ്മില്‍ എങ്ങിനെയാണ് താരതമ്യപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.

മൂന്ന് വർഷം ജയിൽ ശിക്ഷ

മൂന്ന് വർഷം ജയിൽ ശിക്ഷ


മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണു മുത്തലാഖ് ഓർഡിനൻസിലെ വ്യവസ്ഥ. ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

English summary
Abortions Primarily Among Hindus, Claims Asaduddin Owaisi While Defending Triple Talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X