കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസേന 350ഓളം ഭക്തര്‍; ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹം

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാഗാന്ധി ക്ഷേത്രത്തില്‍ ഇപ്പോള്‍ ദിവസം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയിലെ ചിത്യാല്‍ പട്ടണത്തിന് ചുറ്റുമുള്ള നിരവധി ആളുകള്‍ക്ക് മഹാത്മാഗാന്ധി ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒരു വികാരമായി മാറുന്നു.

2047ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകളുമായി നരേന്ദ്ര മോദി, പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവും2047ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകളുമായി നരേന്ദ്ര മോദി, പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവും

1

ജില്ലയിലെ ചിറ്റിയാല്‍ പട്ടണത്തിനടുത്തുള്ള പെഡ്ഡ കപര്‍ത്തി ഗ്രാമത്തിലെ ഈ ക്ഷത്രത്തിലേക്ക് വിദൂര സ്ഥലങ്ങളില്‍ നിന്നുപോലുള്ള ആളുകളുടെ ്ശ്രദ്ധ ആകര്‍ഷിക്കുന്നതായി ക്ഷേത്രം പരിപാലിക്കുന്ന മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി വി കൃഷ്ണ റാവു പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ 60 മുതല്‍ 70 വരെ സന്ദര്‍ശകര്‍ എത്തുന്ന ക്ഷേത്രത്തില്‍ തെലങ്കാന സര്‍ക്കാരും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനുള്ള കേന്ദ്രസര്‍ക്കാരും മുന്‍കൈയെടുത്തതിന് ശേഷം 350 ഓളം ഭക്തരുടെ ഒഴുക്ക് വര്‍ധിച്ചതായി റാവു പറയുന്നു.

2

സാധാരണയായി ദിവസവും 60 മുതല്‍ 70 വരെ ആളുകള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. ഇപ്പോള്‍ കേന്ദ്രം ആസാദി കാ അമൃത് മഹോത്സവ്, തെലങ്കാന സര്‍ക്കാരിന്റെ സ്വതന്ത്ര ഭാരത് വജ്രോത്സവ് എന്നിവയുടെ പേരില്‍ വ്യാപകമായ പ്രചാരണം നല്‍കിയതിനാല്‍, സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം 300 മുതല്‍ 340 വരെ വര്‍ദ്ധിച്ചു. 2014ല്‍ പണികഴിപ്പിച്ച ക്ഷേത്രത്തില്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് പ്രത്യേക പരിപാടികളൊന്നും നടത്തുന്നില്ലെങ്കിലും ഒക്ടോബര്‍ 2-ന് ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യേക പൂജകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

3

ആളുകള്‍ പതിവായി വന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിനാല്‍ ക്ഷേത്രം പതുക്കെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ്-വിജയവാഡ ഹൈവേയോട് ചേര്‍ന്ന് നാലേക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ആളുകള്‍ക്ക് അനുഗ്രഹം നല്‍കുന്ന ഭാവത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമയുള്ളത്.

4

ചിത്യാലിന്റെ സമീപ ഗ്രാമങ്ങളിലെ ദമ്പതികള്‍ക്ക് അവരുടെ വിവാഹദിനത്തില്‍ ക്ഷേത്ര ട്രസ്റ്റ് പട്ടുവസ്ത്രം നല്‍കാറുണ്ട്. ഗ്രാമവാസികള്‍ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിനുമുമ്പ് പ്രാര്‍ത്ഥിക്കുകയും ബാപ്പുവിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നത് ഒരു പുതിയ പാരമ്പര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ ഗ്രാമത്തില്‍.

5

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എന്തെങ്കിലും പ്രത്യേക പരിപാടികള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അവര്‍ ഗാന്ധിജിയെ സ്വാതന്ത്ര്യ സമരത്തില്‍ മാത്രം ഒതുക്കുന്നില്ലെന്ന് കൃഷ്ണ റാവു പറഞ്ഞു. മഹാത്മുഡു (മഹാത്മാ) എന്നതിലുപരി ഒരു മഹിതാത്മു (ദൈവത്വത്തിന്റെ വ്യക്തി) ആയിട്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നതെന്ന് റാവു പറഞ്ഞു.

6

തെലങ്കാന ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഈ ക്ഷേത്രത്തെ സംസ്ഥാനത്തെ ദൈവിക കേന്ദ്രങ്ങളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യവും സസ്യേതര ഭക്ഷണവും കഴിക്കുന്നത് നിരോധിച്ചിരിക്കുന്ന ഈ സ്ഥലത്ത് അന്തര്‍ജാതി വിവാഹങ്ങള്‍ക്ക് നാമമാത്രമായ ചിലവില്‍ ഒരു വിവാഹ മണ്ഡപവും ക്ഷേത്ര ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗാന്ധിയെയും നെഹ്രുവിനെയും കേന്ദ്രം അപമാനിക്കുന്നു; രാഷ്ട്രീയ ലക്ഷ്യം, കടുപ്പിച്ച് സോണിയ ഗാന്ധിഗാന്ധിയെയും നെഹ്രുവിനെയും കേന്ദ്രം അപമാനിക്കുന്നു; രാഷ്ട്രീയ ലക്ഷ്യം, കടുപ്പിച്ച് സോണിയ ഗാന്ധി

Recommended Video

cmsvideo
അഭിമാനം വേണം ; അടിമത്തം തുടച്ചുനീക്കണം

English summary
About 350 devotees daily; Know About Mahatma Gandhi Temple in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X