പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ സൂക്ഷിക്കുക!!നിങ്ങള്‍ നിരീക്ഷണത്തിലാണ്
അനുവാദം കൂടാതെ വൈഫൈ അടിച്ചു മാറ്റുന്നവരില്‍ മുന്‍പിലും ഇന്ത്യക്കാര്‍
ദില്ലി: ഫ്രീ ആയി ഇന്റര്‍നെറ്റ് കിട്ടിയാല്‍ ആരും വെറുതേ കളയാറില്ല. പല സ്ഥലത്തും പബ്ലിക് വൈഫൈകളുടെ സേവനം ഇപ്പോള്‍ സുലഭമാണു താനും. എന്നാല്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്. നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം ഇന്ത്യക്കാരും നിരീക്ഷണത്തിലാണെന്ന് പഠനങ്ങള്‍. അനുവാദം കൂടാതെ വൈഫൈ അടിച്ചു മാറ്റുന്നവരില്‍ മുന്‍പിലും ഇന്ത്യക്കാര്‍ തന്നെയാണെന്നാണ് പഠനത്തില്‍ പറയുന്നത്.
പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം ഇന്ത്യക്കാരുടെയും വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് നോര്‍ടോണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാസ്‌വേര്‍ഡ് ഇല്ലാത്ത് പബ്ലിക് വൈഫൈകള്‍ അപകടകാരികളാണെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. പബ്ലിക് വൈഫൈ ഉപയോഗിച്ചു നടത്തുന്ന ബാങ്ക് ഇടപാടുകളിലും വിവരക്കൈമാറ്റവും ഇ-മെയില്‍ പരിശോധനയുമെല്ലാം ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നകതിന് പര്യാപ്തമാണ്. മൂന്നാമതൊരാള്‍ക്ക് എളുപ്പത്തില്‍സ നമ്മെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നര്‍ത്ഥം.

ഇന്ത്യയിലെ 73 ശതമാനം ആളുകളും ഉയര്‍ന്ന സിഗ്നലിലുള്ള വൈഫൈ ഉപയോഗിക്കുന്നവരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 35 ശതമാനം ആളുകള്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് വീഡിയോ കാണുന്നുണ്ട്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം കാണാനും ഇവര്‍ക്ക് മടിയില്ല. 19 ശതമാനം ഇന്ത്യക്കാരും പബ്ലിക് വൈഫൈ ഉപയോഗിച്ച് ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവരാണ്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളുടെയും ഫോട്ടോകളുടെയും വിവരങ്ങളുടെയും കൈമാറ്റവും പബ്ലിക് വൈഫൈ ഉപയോഗിച്ച് നടത്തുന്നുണ്ട്.












Click it and Unblock the Notifications