കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരുമെന്നെ തോട്ടിയെന്നു വിളിച്ചു; മഗ്സസെ അവാര്‍ഡ് ജേതാവ് ബെസ്‌വാദ വില്‍സണ്‍ !!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: മഗ്‌സസെ പുരസ്‌കാരം നേടിയ ബെസ്‌വാദ വില്‍സണെ കുറിച്ച് അത്രയൊന്നും ആളുകള്‍ക്ക് കേട്ടു പരിചയമില്ല .പക്ഷേ ബെസ് വദയെ ഒരിക്കളും മറക്കാത്ത ജനങ്ങളാണ് കര്‍ണ്ണാടകയിലെ കോലാറിലുള്ളത്. കടുത്ത ജീവിതാനുഭവങ്ങള്‍ താണ്ടിയാണ്
സ്വര്‍ണ്ണഖനികളുടെ നാട്ടില്‍ നിന്ന് ബെസ്‌വാദ ഒടുവില്‍ മഗ്‌സസെ പുരസ്‌കാരം നേടുന്നത്.

തോട്ടിപ്പണിക്കാരായിരുന്ന രക്ഷിതാക്കളും പ്രദേശവാസികളുമെല്ലാം വിസര്‍ജ്ജ്യം വാരിക്കൊണ്ടു പോകുന്ന കാഴ്ച്ചകണ്ടാണ് അദ്ദേഹം വളര്‍ന്നത്. ജീവിക്കാനുള്ള മനുഷ്യന്റെ അന്തസ്സ് കാത്തു സൂക്ഷിച്ചതിനാണ് ബെസ്‌വാദ വില്‍സണ് പുരസ്‌കാരം ലഭിച്ചത്. ബെസ് വാദ ആരെന്നറിയൂ. അദ്ദേഹം പറയുന്നതു കേള്‍ക്കു....

ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും!! കാരണങ്ങളിതാ...ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും!! കാരണങ്ങളിതാ...

ബെസ്‌വാദ വില്‍സണ്‍

ബെസ്‌വാദ വില്‍സണ്‍

റേച്ചല്‍ ബെസ് വാദയുടെയും ജേക്കബ് ബെസ് വാദയുടെയും മകനായി 1966 ല്‍ ആന്ധ്രപ്രദേശില്‍ പിന്നാക്ക സമുദായമായ മഡിഗയിലാണ് ബെസ് വാദയുടെ ജനനം. പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന ബെസ് വാദ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ഹോസ്റ്റലില്‍ ചേര്‍ന്നാണ് പഠിച്ചത്. ബെസ് വാദയുടെ രക്ഷിതാക്കള്‍ തോട്ടിപ്പണി ചെയ്തിരുന്നതിനാല്‍ സഹപാഠികള്‍ തന്നെ തോട്ടി എന്നു വിളിച്ചു അധിക്ഷേപിച്ചിരുന്നതായിബെസ്‌വാദ പറഞ്ഞിട്ടുണ്ട്

കോലാറിലേക്ക്

കോലാറിലേക്ക്

ആന്ധ്രപ്രദേശില്‍ നിന്ന് കോലാറിലേയ്ക്ക് പറിച്ചു നട്ടപ്പോഴും ബെസ് വാദയുടെ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നു. വളര്‍ന്നതിനുശേഷമാണ് തന്റെ രക്ഷിതാക്കളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ബെസ്‌വാദയ്ക്കു മനസ്സിലായത്.

ബിരുദം നേടി

ബിരുദം നേടി

കോലാറിലെ പഠനത്തിനു ശേഷം ഹൈദരാബാദിലെ ഡോ അംബേദ്ക്കര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ്ബെസ്‌വാദ സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടുന്നത്.

കോലാര്‍

കോലാര്‍

സ്വര്‍ണ്ണഖനികള്‍ക്കു പേരു കേട്ട കോലാറിന്റെ മറ്റൊരു മുഖമാണ് ബെസ് വാദ വെളിച്ചത്തു കൊണ്ടുവന്നത്. സെപ്റ്റിക് ടാങ്കുകളില്ലാത്ത കക്കുസുകളിലിറങ്ങി വിസര്‍ജ്ജ്യം വാരുന്ന ഒരു വിഭാഗത്തെ കുറിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ബെസ്‌വാദ തോട്ടിപ്പണിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചു .സെപ്റ്റിക് ടാങ്കുകള്‍ ഉള്ള കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഇത് വഴിതെളിക്കുകയായിരുന്നു.

സഫായി കര്‍മ്മചാരി ആന്ദോളന്‍

സഫായി കര്‍മ്മചാരി ആന്ദോളന്‍

തോട്ടിപ്പണിക്കാരുള്‍പ്പെടെയുള്ളവരുടെ ഉന്നമനത്തിനായും അവരുടെ പ്രശ്‌നങ്ങളെ മുന്‍ നിരയിലെത്തിക്കാനുമാണ് ബെസ്‌വാദ സഫാരി കര്‍മ്മചാരി ആന്ദോളന്‍ എന്ന സംഘടനയ്ക്ക് 1994 ല്‍ രൂപം നല്‍കുന്നത്. എസ് ആര്‍ ശങ്കരന്‍, പോള്‍ ദിവാകര്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് സംഘടനയ്ക്കു രൂപം നല്‍കിയത്. ഇന്ന് ഒട്ടേറെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഫായി കര്‍മ്മചാരി ആന്തോളന് വേരുകളുണ്ട്.

സ്‌കൂളില്‍ പോകുന്നവര്‍ തോട്ടിപ്പണിയും ചെയ്യുന്നു

സ്‌കൂളില്‍ പോകുന്നവര്‍ തോട്ടിപ്പണിയും ചെയ്യുന്നു

കോലാറിലെ കുട്ടികള്‍ പ്രത്യേകിച്ച് തോട്ടിപ്പണിക്കാരുടെ മക്കള്‍ വെക്കേഷന്‍ സമയത്ത് തോട്ടിപ്പണി ചെയ്യുകയും പിന്നീട് പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയ തോട്ടിപ്പണിയിലേക്കു തിരിയുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ബെസ്‌വാദ ഒട്ടേറെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു.

അപേക്ഷാ ഫോറത്തില്‍ തോട്ടി എന്നെഴുതി

അപേക്ഷാ ഫോറത്തില്‍ തോട്ടി എന്നെഴുതി

എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ പേര് രജിസ്ട്രര്‍ ചെയ്യാനെത്തിയപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ തൊഴിലിന്റെ കോളത്തില്‍ തോട്ടി എന്നെഴുതിയതിന്ബെസ്‌വാദ അപേക്ഷാ ഫോറം കീറിക്കളഞ്ഞ സംഭവവുമുണ്ട്.

പാര്‍ലമെന്റ് നിയമം

പാര്‍ലമെന്റ് നിയമം

1993 ല്‍ തോട്ടിപ്പണി നിര്‍ത്തലാക്കാന്‍പാര്‍ലമെന്റ് നിയമം പാസാക്കിയെങ്കിലും ഫലം കണ്ടില്ല. 2003 ല്‍ ബെസ് വാദ 18 സംഘടനകളുമായി ചേര്‍ന്ന് രാജ്യത്ത് തോട്ടിപ്പണി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു .

തോട്ടിപ്പണിക്കാരുടെ ജീവിതം പകര്‍ത്തി

തോട്ടിപ്പണിക്കാരുടെ ജീവിതം പകര്‍ത്തി

തോട്ടിപ്പണിക്കാരുടെ ജീവിതം വീഡിയോയില്‍ പകര്‍ത്തിയതിന്റെ കോപ്പിയും ബെസ്‌വാദ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ എല്ലാം സംസ്ഥാനങ്ങള്‍ക്കും ഇതു സംബന്ധിച്ച പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു.

പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി

പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി

ബെസ്‌വാദയുടെയും സഫായി കര്‍മ്മചാരി ആന്ദോളന്റെയും
ഇടപെടല്‍ കാരണം 2010 ലെ 12 ാം പഞ്ചവത്സപദ്ധതിയിലും രാജ്യത്തെ തോട്ടിപ്പണിക്കാരുടെ ഉന്നമനം എന്നത് പ്രധാന വിഷയമായി. പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍്ട്ട് തയ്യാറാക്കുന്നതിനായി പ്ലാനിങ് കമ്മീഷന്‍ബെസ്‌വാദയെ കണ്‍വീനറാക്കിക്കൊണ്ട് കമ്മിറ്റി രൂപവത്ക്കരിച്ചു

English summary
Karnataka-born Bezwada Wilson, a prolific campaigner for eradication of manual scavenging in India, chosen for the prestigious Ramon Magsaysay Award for 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X