ആംആദ്മിയുടെ അദ്ധ്വാനം പാഴാവുമോ? ഗുജറാത്തിലും ഹിമാചലിലും ആര് നേടും? സര്‍വേ ഫലം ഇങ്ങനെ
ന്യൂദില്ലി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ഗംഭീര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി. പഞ്ചാബിലെ വിജയം കണ്ട് തന്നെയാണ് പാർട്ടി മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുന്നത്. എന്നാൽ ആംആദ്മിയുടെ ഈ അധ്വാനത്തിന് വലിയ കാര്യം ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗുജറാത്തിൽ വലിയ പ്രചാരണം പാർട്ടി നടത്തുന്നുണ്ടെങ്കിലും ബിജെപി ഒട്ടും കഷ്ടപ്പെടാതെ തന്നെ എളുപ്പത്തിൽ ജയിച്ചു കയറുമെന്നാണ്. എബിപി-സിവോട്ടർ സർവേ വ്യക്തമാക്കുന്നത്.
ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി വലിയ ഘടകമാകാൻ സാധ്യത ഇല്ലെന്നുതന്നെയാണ് സർവേ പറയുന്നത്. ഞായറാഴ്ച ആണ് സർവേ ഫലം പുറത്തുവന്നത്. അതേസമയം, കോൺഗ്രസിനും വലിയ ഭാവി സർവേ പ്രവചിക്കുന്നില്ല. വളരെ മോശം കണക്കുകളാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത് എന്നാണ് സർവേ വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കുതിപ്പുണ്ടാകും എന്നുതന്നെയാണ് വ്യക്തമാവുന്നത്. നിലവിലെ 99ൽ നിന്ന് 182 സീറ്റിൽ 135-143 സീറ്റുകളിലേക്ക് ബിജെപി എത്താൻ സാധ്യതയുണ്ട്. 77 സീറ്റുള്ള കോൺഗ്രസിന് 36-44 സീറ്റുകൾ മാത്രമേ ലഭിക്കൂ. അതായത് ഇപ്പോഴുള്ളതിനെക്കാൾ താഴേക്ക് കോൺഗ്രസ് പോകും. ഹാർദിക് പട്ടേലിന്റെ പോക്ക് കോൺഗ്രസിനെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നും ഈ തിരഞ്ഞെടുപ്പോടെ ഒരു പക്ഷേ വ്യക്തമായേക്കാം.
അതേസമയം, ആംആദ്മി ഗുജറാത്തിൽ വിജയം നേടാൻ ആംആദ്മി രാപ്പകൽ കഷ്ടപ്പെടുന്നുണ്ട്. പഞ്ചാബിലെ മികച്ച വിജയത്തിന് ശേഷം ഗുജറാത്തിൽ ഒരുപാട് പദ്ധതികൾ പാർട്ടി പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് സർവേ പറയുന്നത്. എങ്കിലും 17.4 ശതമാനം വോട്ട് നേടിയേക്കും. 41.4 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് 32.3 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും 49.1 ശതമാനം ലഭിച്ച ബിജെപിക്ക് 46.4 ശതമാനം മാത്രമേ ലഭിക്കൂവെന്നും സർവേ പറയുന്നു.
അതായത് കിണഞ്ഞ് പരിശ്രമിച്ചാലും ബിജെപിയിൽ നിന്ന് ഗുജറാത്ത് പിടിക്കാൻ ആംആദ്മിക്ക് കഴിയില്ലെന്നു തന്നെയാണ് സർവേ വ്യക്തമാക്കിയിരിക്കുന്നത്. അതുമാത്രമല്ല. ഒട്ടും മോശമല്ലാത്ത വിജയം ബിജെപി നേടുകയും ചെയ്യുമെന്നാണ് പറയുന്നത്. കോൺഗ്രസിന് കാര്യമായ ഒന്നും തിരഞ്ഞെടുപ്പിൽ ചെയ്യാനില്ലെന്നും സർവേയിൽ നിന്ന് വ്യക്തമാകുന്നു.
അരവിന്ദ് കെജ്രിവാൾ മുന്നിട്ടിറങ്ങിയാണ് ഗുജറാത്തിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. പല വാഗ്ദാനങ്ങളും നൽകിയിട്ടുമുണ്ട്. അധികാരത്തിൽ എത്തിയാൽ ഒരു പശുനിന് പ്രതിദിനം 40 രൂപ ചിലവാക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.












Click it and Unblock the Notifications