കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിപി സര്‍വേയില്‍ അടിമുടി അവ്യക്തത.... ഗുജറാത്തും ജാര്‍ഖണ്ഡും പട്ടികയില്‍ ഇല്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
എബിപി സര്‍വേയില്‍ അടിമുടി അവ്യക്തത | Oneindia Malayalam

ദില്ലി: എബിപിയുടെ സി വോട്ടര്‍ സര്‍വേ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വേ. 276 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും, രാജ്യം മുഴുവന്‍ മോദി തരംഗം ഉണ്ടാവുമെന്നുമായിരുന്നു പ്രചവനം. എന്നാല്‍ ഈ സര്‍വേക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രധാന വിഷയം പല കാര്യങ്ങളും സര്‍വേയില്‍ വിട്ടുപോയി എന്നതാണ്. എന്ത് രേഖയുടെ അതല്ലെങ്കില്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ തയ്യാറാക്കിയത് എന്ന കാര്യത്തിലും വ്യക്തതയില്ല.

നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ആധിപത്യം നേടുമെന്നായിരുന്നു ഇതേ ടീം നടത്തിയ സര്‍വേ മുമ്പ് പ്രവചിച്ചിരുന്നത്. പിന്നീട് ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തന്നെ വിജയിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇങ്ങനെ നിരവധി പൊരുത്തക്കേടുകള്‍ ഈ സര്‍വേയിലുണ്ട്. ഇത് ബിജെപിക്ക് വേണ്ടി തയ്യാറാക്കിയതാണോ എന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നു.

എന്‍ഡിഎയുടെ സീറ്റുകള്‍

എന്‍ഡിഎയുടെ സീറ്റുകള്‍

276 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാന വിഷയം യുപിഎയുടെ സഖ്യകക്ഷികളുടെ പ്രകടനത്തെ കുറിച്ച് കാര്യമായൊന്നും സര്‍വേയില്‍ പറയുന്നില്ല എന്നതാണ്. 543 ലോക്‌സഭാ മണ്ഡലങ്ങളിലെ 32000 വോട്ടര്‍മാരില്‍ നിന്നാണ് നിഗമനത്തിലെത്തിയതെന്നാണ് സര്‍വേയില്‍ പറയുന്നത്.

കടുത്ത പ്രശ്‌നങ്ങള്‍....

കടുത്ത പ്രശ്‌നങ്ങള്‍....

സര്‍വേയില്‍ 276 സീറ്റെന്ന് പറയുന്നുണ്ടെങ്കില്‍ മൊത്തം 253 സീറ്റുകളെ കുറിച്ച് മാത്രമാണ് സര്‍വേയിലുള്ളത്. അതില്‍ 82 സീറ്റുകളെ കുറിച്ച് പരാമര്‍ശമേ ഇല്ല. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളും ഇതില്‍ പറയുന്നില്ല. ഇവിടെയുള്ള 82 സീറ്റുകളില്‍ ബിജെപി 23 സീറ്റുകള്‍ പോലും നേടുമെന്ന് പറയാനാവില്ല. ഈ സംസ്ഥാനങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയതാണോ ഇനി വിവരങ്ങള്‍ ലഭ്യമാവാത്തത് കൊണ്ടാണോ എന്ന് സര്‍വേ നടത്തിയവര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.

ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് സര്‍വേയിലെ ഏറ്റവും തെറ്റ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വമ്പന്‍ നേട്ടമുണ്ടാക്കുകയും ബിജെപി തകര്‍ന്നടിയുമെന്നും സര്‍വേ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്നും പറയുന്നു. എന്നാല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം എന്താണോ അതുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ് പതിവ്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതേ രീതി തന്നെയാണ് തുടര്‍ന്ന് വരുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 129 ലോക്‌സഭാ സീറ്റുകളില്‍ 21 എണ്ണം ബിജെപി നേടുമെന്നാണ് പ്രവചനം. മോദി തരംഗമുണ്ടായ 2014ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി നേടിയത് 17 സീറ്റാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു സീറ്റും ആന്ധ്രപ്രദേശില്‍ നിന്ന് മൂന്ന് സീറ്റുമാണ് നേടിയത്. എന്നാല്‍ ഇന്ന് ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യമില്ല. അവിടെ കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കുമോ? കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നില്‍ ബിജെപി പിടിച്ചുനില്‍ക്കുമോ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രകടനം എന്നിവയിലും വ്യക്തതയില്ല.

വോട്ടു കുറയും പക്ഷേ തോല്‍ക്കില്ല

വോട്ടു കുറയും പക്ഷേ തോല്‍ക്കില്ല

സര്‍വേയില്‍ ബിജെപിയുടെ വോട്ടുശതമാനം കുറയുമെന്നും എന്നാല്‍ ഒരിടത്തും തോല്‍ക്കില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്. ഒഡീഷയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അവിടെ നടന്ന പ്രാദേശികമായ തിരഞ്ഞെടുപ്പുകളില്‍ പോലും കാര്യമായ കുതിപ്പുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. നിലവില്‍ 22 ശതമാനം വോട്ടാണ് അവര്‍ക്ക് ഉള്ളത്. ഇതില്‍ നിന്ന് ബിജെപിക്ക് വോട്ടുകുറയാനാണ് സാധ്യയതെന്നാണ് വിലയിരുത്തല്‍. നവീന്‍ പട്‌നായിക്കിന് മുന്നില്‍ ബിജെപിക്ക് അടിപതറുന്നു എന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ അവിടെ വോട്ട് ശതമാനം കൂടുന്നതെങ്ങനെയെന്ന് സര്‍വേയില്‍ പറയുന്നില്ല.

 വോട്ടുശതമാനം കുറയും?

വോട്ടുശതമാനം കുറയും?

അഖിലേന്ത്യാ തലത്തില്‍ രണ്ട് ശതമാനം വോട്ടുകുറഞ്ഞാല്‍ തന്നെ അത് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പര്യാപ്തമാണ്. വോട്ടുകുറയുമെന്ന് സര്‍വേയില്‍ പറയുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ ബീഹാറില്‍ 31, ഉത്തര്‍പ്രദേശില്‍ 70, ദില്ലിയില്‍ 7, ഹരിയാനയില്‍ 6, എന്നീ നിലയില്‍ സീറ്റ് നേടാന്‍ ബിജെപിക്ക് സാധിക്കും. നിലവിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രകാരം ഇവിടെയൊക്കെ ബിജെപിക്ക് തിരിച്ചടിയുണ്ടാവാനുള്ള സാധ്യതയാണ് കാണുന്നത്. ഇക്കാര്യങ്ങളൊന്നും സര്‍വേയില്‍ പരിഗണിച്ചിട്ടേയില്ല.

2014ന്റെ തനിയാവര്‍ത്തനമോ?

2014ന്റെ തനിയാവര്‍ത്തനമോ?

2014ല്‍ മോദി തരംഗം ആഞ്ഞടിച്ച പോലെ 2019ലും ഉണ്ടാവുമെന്നാണ് സര്‍വേ പറയുന്നത്. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും ബാധമാകവില്ലേ. സാധാരണ ഇതേ ഫലങ്ങളാണ് തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുള്ളത്. അരാരിയ, ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍, കൈരാന, ഭണ്ഡാര-ഗോണ്ടിയ എന്നിവിടങ്ങളില്‍ ബിജെപി തകര്‍ന്നടിഞ്ഞതാണ്. ഇതെല്ലാം എന്‍ഡിഎയുടെ കോട്ടകളായിരുന്നു. എന്നാല്‍ ഇവിടെയൊക്കെ ബിജെപി ജയിക്കുമെന്ന് കണ്ണൂംപൂട്ടിയാണ് സര്‍വേ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം ബിജെപിക്ക് വേണ്ടിയാണ് സര്‍വേ നടത്തിയതെന്ന സംശയത്തെ ശക്തിപ്പെടുത്തുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കും.. ബിജെപിയെ ഞെട്ടിച്ച് സര്‍വ്വേ ഫലംമൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കും.. ബിജെപിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം

മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി എസ്പി.... കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് അഖിലേഷ്!മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി എസ്പി.... കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് അഖിലേഷ്!

English summary
abp cvoter survey loopholes 2019 general elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X