തമിഴ്നാട്ടിലും ബിജെപി നിലം തൊടില്ല: ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് സർവ്വെ, പ്രധാനമന്ത്രി മോദി തന്നെ
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ഏറ്റവും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ബി ജെ പി. ഡി എം കെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും ഇടതുപാർട്ടികളുമാണ് മറ്റ് പ്രധാന സഖ്യകക്ഷികള്‍. മറുവശത്താകട്ടെ എ ഐ എ ഡി എം കെയും ബി ജെ പിയും രണ്ട് വശത്തായി നിന്നുകൊണ്ട് ഡി എം കെ സഖ്യത്തെ നേരിടുന്നു. നടന്‍ ശരത് കുമാറിന്റെ പാർട്ടിയെ സ്വന്തം പാർട്ടിയില്‍ ലയിപ്പിച്ചുകൊണ്ട് വലിയൊരു രാഷ്ട്രീയ നീക്കവും ബി ജെ പി അടുത്തിടെ നടത്തി.
പ്രതിപക്ഷ സഖ്യത്തെ എന്ന പോലെ എ ഐ എ ഡി എം കെയും ബി ജെ പിയും തമിഴ്നാട്ടില്‍ വലിയ വിജയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. എന്നാല്‍ മറ്റ് കക്ഷികളുടെയെല്ലാം പ്രതീക്ഷ തകർത്തുകൊണ്ട് പ്രതിപക്ഷ സഖ്യം തമിഴ്നാട്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എബിപി സി വോട്ടർ ഓപ്പീനയന്‍ പോള്‍ അവകാശപ്പെടുന്നത്.

തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ 39 സീറ്റും ഇന്ത്യാ സഖ്യം തൂത്തുവാരുമെന്ന് എബിപി സി വോട്ടർ ഓപ്പീനയന്‍ പോള്‍ പ്രവചിക്കുന്നു. കോൺഗ്രസ്, സി പി ഐ, സി പി ഐ(എം), വി സി കെ, എം ഡി എം കെ, മക്കൾ നീതി മയ്യം, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കൊങ്കുദേശ മക്കൾ പാർട്ടി എന്നിവരാണ് ഡി എം കെ സഖ്യത്തിലുള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ തേനി ഒഴികേയുള്ള 38 സീറ്റുകളിലും വിജയിക്കാന്‍ ഡി എം കെ സഖ്യത്തിന് സാധിച്ചിരുന്നു.
വോട്ട് വിഹിതത്തിൻ്റെ കാര്യത്തിലും ഡി എം കെ വലയി മുന്നേറ്റമാണ് നടത്തുന്നത്. 57 ശതമാനം വോട്ടായിരിക്കും സഖ്യത്തിന് ലഭിക്കുക. മറുവശത്ത് സീറ്റൊന്നും ഇല്ലാതെ എഐഎഡിഎംകെ 27.8% വോട്ട് വിഹിതത്തോടെ രണ്ടാം സ്ഥാനം നേടിയേക്കും. 10.9% വോട്ട് വിഹിതവുമായി എൻഡിഎയ്ക്ക് മൂന്നാം സ്ഥാനം നേട്ടമാകുമെന്നും മറ്റ് പാർട്ടികൾക്ക് 6.8% വോട്ട് വിഹിതം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിങ്ങള്‍ ആരെ പിന്തുണയ്ക്കുന്നുവെന്ന ചോദ്യത്തിന് മറ്റ് നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കി മോദി ഒന്നാമത് തുടരുകയാണ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ 58.6 ശതമാനം പേർ തിരഞ്ഞെടുക്കുമ്പോൾ 32 ശതമാനം പേരാണ് രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തത്. നാല് ശതമാനം പേർ ഈ ചോദ്യത്തിന് മറുപടി നല്‍കാനും തയ്യാറായില്ല.












Click it and Unblock the Notifications