കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപി നില പരുങ്ങലില്‍; അടിപതറുമെന്ന് പുതിയ സര്‍വ്വെ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പിടിച്ചു കെട്ടാൻ യു പി | Oneindia Malayalam

ദില്ലി: മായവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയും ഉത്തര്‍ പ്രദേശില്‍ സഖ്യചര്‍ച്ചയിലാണ്. സഖ്യം രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത മാസം 15ന് മായാവതി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് ജയിക്കും. രാജ്യഭരണം ആര്‍ക്ക് കിട്ടും....

ഇക്കാര്യത്തില്‍ നടന്ന സര്‍വ്വെയില്‍ ബിജെപിക്ക് നേരിയ തിരിച്ചടി ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഏറ്റവും തിരിച്ചടി ബിജെപിക്കായിരിക്കും. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്യും. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വ്വെയിലെ വിവരങ്ങള്‍ ഇങ്ങനെ.....

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉത്തര്‍ പ്രദേശില്‍ നേടുക ഈ സഖ്യമായിരിക്കും. 50 സീറ്റ് വരെ സഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. എന്‍ഡിഎ സഖ്യത്തിന് 28 സീറ്റായി കുറയും. 2014ലുമായി താരതമ്യം ചെയ്യുമ്പോള്‍ 43 സീറ്റിന്റെ കുറവാണ് ബിജെപിക്കുണ്ടാകുക.

ബിജെപിക്ക് 71 സീറ്റ്

ബിജെപിക്ക് 71 സീറ്റ്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് ഉത്തര്‍ പ്രദേശില്‍ ലഭിച്ചത്. യുപിയില്‍ മൊത്തം 80 സീറ്റുകളാണ്. ഇതില്‍ 90 ശതമാനവും നേടാന്‍ സാധിച്ചതാണ് കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയെ സഹായിച്ചത്. അന്ന് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപി കുഴങ്ങുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.

സഖ്യം നിലവില്‍ വന്നില്ലെങ്കില്‍

സഖ്യം നിലവില്‍ വന്നില്ലെങ്കില്‍

എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നില്ലെങ്കില്‍ എന്‍ഡിഎക്ക് മൊത്തം 291 സീറ്റുകള്‍ ലഭിക്കും. കേവല ഭൂരിപക്ഷത്തിനേക്കാള്‍ 19 സീറ്റ് അധികം ലഭിക്കും. എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നാല്‍ എന്‍ഡിഎക്ക് 247 സീറ്റായി കുറയും. കേവല ഭൂരിപക്ഷത്തിന് 25 സീറ്റിന്റെ കുറവുണ്ടാകുമെന്നും സര്‍വ്വെയില്‍ പറയുന്നു.

രാജ്യത്ത് കൂടുതല്‍ സീറ്റ് ആര്‍ക്ക്

രാജ്യത്ത് കൂടുതല്‍ സീറ്റ് ആര്‍ക്ക്

എന്‍ഡിഎ സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് എസ്പി-ബിഎസ്പി സഖ്യം തടസമാകുമെന്ന് മാത്രം. സഖ്യം നിലവില്‍ വന്നാല്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ അല്‍പ്പം പ്രയാസമാകും. മറ്റു പ്രാദേശിക കക്ഷികളുടെ പിന്തുണ വേണ്ടിവരും.

ഏകദേശ ധാരണയായി

ഏകദേശ ധാരണയായി

എസ്പി-ബിഎസ്പി സഖ്യത്തിന് ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഈ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമായിട്ടില്ല. ചില അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

 നാമമാത്രമായ സീറ്റുകള്‍

നാമമാത്രമായ സീറ്റുകള്‍

കോണ്‍ഗ്രസിന് നാമമാത്രമായ സീറ്റുകള്‍ വിട്ടുകൊടുക്കാമെന്നാണ് എസ്പി-ബിഎസ്പി നേതാക്കള്‍ പറയുന്നത്. സോണിയയും രാഹുലും മല്‍സരിക്കുന്ന റായ്ബറേലിയും അമേത്തിയും മാത്രമേ കോണ്‍ഗ്രസിന് നല്‍കൂവെന്നും ചില എസ്പി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

15 സീറ്റിലെങ്കിലും

15 സീറ്റിലെങ്കിലും

15 സീറ്റിലെങ്കിലും മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അല്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ല. ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ചില നേതാക്കള്‍ പറയുന്നു. ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തല യോഗം കഴിഞ്ഞു. ഇനി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

എസ്പിയും കോണ്‍ഗ്രസും

എസ്പിയും കോണ്‍ഗ്രസും

ഉത്തര്‍ പ്രദേശില്‍ 2017ല്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. ബിജെപി വന്‍ വിജയം നേടുകയും ചെയ്തു. സഖ്യത്തിന് 54 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് 325 സീറ്റും കിട്ടി.

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പരാജയമായെന്നാണ് എസ്പിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് ബിഎസ്പിയുമായി സഖ്യത്തിന് എസ്പി ശ്രമിച്ചത്. ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിനായിരുന്നു വിജയം.

 ജനുവരി 15ന് പ്രഖ്യാപനം

ജനുവരി 15ന് പ്രഖ്യാപനം

ഉപതിരഞ്ഞെടുപ്പിലെ സഖ്യം അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരണമെന്നാണ് എസ്പി-ബിഎസ്പി നേതാക്കളില്‍ പ്രമുഖര്‍ കരുതുന്നത്. ജനുവരി 15ന് സഖ്യം സംബന്ധിച്ച മായാവതി പ്രഖ്യാപിക്കുമെന്നാണ് ഒടുവിലെ വിവരം.

 ഒഡീഷയില്‍ ബിജെപി

ഒഡീഷയില്‍ ബിജെപി

ഒഡീഷയില്‍ ബിജെപി വന്‍ വിജയം നേടുമെന്ന എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വ്വെ പറയുന്നു. 21ല്‍ 16 സീറ്റ് ബിജെപി നേടും. ബാക്കി ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും നേടും. 2014ലെ തിരഞ്ഞെടുപ്പിലെ പോലെ കോണ്‍ഗ്രസിന് ഒരു സീറ്റും ഒഡീഷയില്‍ ലഭിക്കില്ലെന്നും സര്‍വ്വെ പറയുന്നു.

 ബിഹാറില്‍ എന്‍ഡിഎ സഖ്യം

ബിഹാറില്‍ എന്‍ഡിഎ സഖ്യം

അതേസമയം, ബിഹാറില്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റ് നേടുമെന്നാണ് സര്‍വ്വെ പറയുന്നത്. 40 സീറ്റില്‍ എന്‍ഡിഎ 35 സീറ്റ് നേടുമെന്നാണ് പ്രവചനം. 2014ല്‍ ലഭിച്ചതിനേക്കാള്‍ അധികമാണിത്. യുപിഎ സഖ്യത്തിന് 5 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വ്വെ പറയുന്നു. ബിജെപി, ജെഡിയു, എല്‍ജെപി എന്നീ കക്ഷികളാണ് ബിഹാറിലെ എന്‍ഡിഎയിലുള്ളത്.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

English summary
‘ABP-CVoter’ Survey: SP-BSP alliance could hit Modi's chances of return to power in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X