കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിപി 'ദേശ് കാ മൂഡ്' സർവ്വെ; 2019ലും മോദി തരംഗം, എൻഡിഎ 300 സീറ്റ് നേടും, യുപിഎക്ക് 116...

Google Oneindia Malayalam News

ദില്ലി: 2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് എബിപി ചാനൽ നടത്തിയ 'ദേശ് കാ മുഡ്' സർവ്വെ. എൻഡിഎ സഖ്യം 300 സീറ്റ് നേടും. യുപിഎ 116 സീറ്റുകൾ നേടുമ്പോൾ മറ്റ് പാർട്ടികൾ 127 സീറ്റുകൾ നേടുമെന്ന് സർവ്വെ വ്യക്തമാക്കുന്നു. ഒഡീഷയിൽ ബിജെപി 21 സീറ്റിൽ 12 സീറ്റുകൾ നേടും. അതേസമയം നവീൻ പട്നായിക്കിന്റെ ബിജെഡി 6 സീറ്റിൽ ഒതുങ്ങേണ്ടി വരും. കോൺഗ്രസിന് 3 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സർവ്വെ വ്യക്തമാക്കുന്നു.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ 42ൽ 32 സീറ്റുകൾ നേടും. എൻഡിഎ 9 സീറ്റ്കൊണ്ട് തൃപ്തിപെടേണ്ടി വരും. കോണ്ഡഗ്രസിന് ബംഗാളിൽ ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നും എബിപി ചാൻ നടത്തിയ സർവ്വെ പ്രവചിക്കുന്നു. 25 ലോക്സഭ മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ 17 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമെന്നും ദേശ് കാ മൂഡ് സർവ്വെ പ്രവചിക്കുന്നു.

BJP

അതേസമയം മധ്യപ്രദേശിൽ മോദി എഫക്ടിന് ഒരു കോട്ടവും തട്ടില്ലെന്നും 29 സീറ്റിൽ 22 സീറ്റും എൻഡിഎ കൈയ്യടക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു. 40 പാർലമെന്റ് മണ്ഡലങ്ങളുള്ള ബീഹാറിൽ 34 സീറ്റ് എൻഡിഎ നേടുമ്പോൾ ആറ് സീറ്റിൽ യുപിഎ സഖ്യം ഒതുങ്ങേണ്ടി വരും. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാജ്യത്താകമാനമുള്ള ജനങ്ങളെയും പ്രതിനിധീകരിച്ചാണ് എബിപി ദേശ് കാ മൂഡ് എന്ന പേരിൽ സർവ്വെ നടത്തിയത്.

English summary
ABP 'Desh ka mood survey' : NDA may get a whopping 300 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X